Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

Ernakulam

ജാഫർ ഇടുക്കിക്കെതിരേ ലൈംഗിക അതിക്രമ പരാതി; ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും ഓണ്‍ലൈനായി പരാതി നല്‍കി

Avatar

Published

on

കൊച്ചി: നടൻ ജാഫർ ഇടുക്കിക്കെതിരേ ലൈംഗിക അതിക്രമ പരാതിയുമായി ആലുവ സ്വദേശിയായ നടി. ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും ഓണ്‍ലൈനായി നടി പരാതി നല്‍കി. നേരത്തെ മുകേഷ്, ജയസൂര്യ, ബാലചന്ദ്രമേനോൻ എന്നിവരടക്കം ഏഴു പേർക്കെതിരെ പീഡനപരാതി ആരോപിച്ച് നടി രംഗത്തുവന്നിരുന്നു. ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ജാഫർ ഇടുക്കിയും മോശമായി പെരുമാറിയതെന്ന് പരാതിയിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ നേരത്തെ സാമൂഹിക മാധ്യമങ്ങളിലെ അഭിമുഖങ്ങളിലൂടെ നടി പങ്കുവച്ചിരുന്നു. ഇതേ അഭിമുഖത്തിലാണ് ബാലചന്ദ്രമേനോനെതിരേയും നടി പീഡന പരാതി ഉന്നയിച്ചത്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവിനെ ഭാര്യ കുത്തിക്കൊന്നു

Published

on

കൊച്ചി: എറണാകുളം നായരമ്പലത്ത് കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവിനെ ഭാര്യ കുത്തിക്കൊന്നു. കാറ്ററിംഗ് സ്‌ഥാപന ഉടമ അറയ്ക്കൽ ജോസഫാണ് കൊല്ലപ്പെട്ടത്. ഭാര്യ പ്രീതിയെ പോലീസ് കസ്‌റ്റഡിയിലെടുത്തു. വൈകിട്ട് അഞ്ചുമണിക്ക് ശേഷമാണ് കൊലപാതകം എന്നാണ് സൂചന. ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന ജോസഫിനെ പിന്നിൽ നിന്നും കുത്തി വീഴ്ത്തുകയായിരുന്നു. കാറ്ററിംഗ് തൊഴിലാളികൾ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading

Ernakulam

മാസപ്പടി കേസിലെ അന്വേഷണം വെറും പ്രഹസനം; തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് ; പ്രതിപക്ഷ നേതാവ്

Published

on

തിരുവനന്തപുരം: മാസപ്പടി കേസിലെ അന്വേ ഷണം തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. സ്വാഭാവികമായ നടപടിക്ക് അപ്പുറം ഒന്നും നടന്നിട്ടില്ല. കേന്ദ്ര ഏജൻസികൾ പിണറായിക്കെതിരെ കൃത്യമായി അന്വേഷിക്കാൻ പോകുന്നില്ല. മഞ്ചേശ്വരം കേസിൽ ഉൾപ്പെടെ സുരേന്ദ്രനെ രക്ഷിച്ചെടുത്തതിന്റെ പ്രത്യുപകാരം കിട്ടുമെന്നും സതീശൻ കൂട്ടിച്ചേർത്തു.

അതേസമയം മാസപ്പടിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ ടി. വീണയുടെ മൊഴി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) രേഖപ്പെടുത്തി. ബുധനാഴ്‌ച ചെന്നൈയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് വീണയുടെ മൊഴി രേഖ പ്പെടുത്തിയത്.അന്വേഷണ ഉദ്യോഗസ്ഥൻ അരുൺ പ്രസാദാണ് മൊഴിയെടുത്തത്. കഴിഞ്ഞ ജനുവരിയിലാണ് മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ചത്. വീണയുടെ എക്സാ ലോജിക് കമ്പനിയുമായുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലാണ് എസ്എഫ്ഐഒ അന്വേഷണം നടക്കുന്നത്.കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്നും വീണാ വിജയൻ ചെയ്യാത്ത സേവനത്തിന്റെ പേരിൽ മാസപ്പടിയായി പണഇടപാട് നടത്തിയെന്നാണ് കേസ്.

Advertisement
inner ad
Continue Reading

Ernakulam

സിപിഎം ശിഥിലീകരണത്തിന്റെ പാതയിൽ: വി ഡി സതീശൻ

എറണാകുളത്ത് 73 സിപിഎം പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു

Published

on

കൊച്ചി: കേരളത്തിലെ സിപിഎം ശിഥിലീകരണത്തിന്റെ പാതയിൽ ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എറണാകുളം ഉദയംപേരൂരില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാളിലെ സ്ഥിതിയാകും കേരളത്തിലെ സിപിഎമ്മിനും. സ്വർണ്ണം പൊട്ടിക്കലും ഗുണ്ടായിസവും ഉൾപ്പെടെ സംസ്ഥാനത്ത് വ്യാപകമാണ്. കുറ്റവാളികൾക്ക് സർക്കാർ ജയിലിനകത്തും പുറത്തും സൗകര്യങ്ങൾ ചെയ്തു നൽകുന്നു. തുടർഭരണം സിപിഎമ്മിനെ അഹങ്കാരത്തിൽ എത്തിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം മുന്‍ ഏരിയ കമ്മിറ്റി അംഗവും മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന എം എല്‍ സുരേഷിന്റെ നേതൃത്വത്തില്‍ എട്ട് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 73 പാര്‍ട്ടി പ്രവര്‍ത്തകരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഉദയംപേരൂരില്‍ നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കോൺഗ്രസിൽ ചേർന്നവർക്ക് പ്രാഥമിക അഗത്വം നല്‍കി. ഇടത് ആശയങ്ങൾ സംസ്ഥാനത്തെ സിപിഎമ്മില്‍നിന്ന് നഷ്ടമായെന്നും ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍പോലും കഴിയാത്ത സര്‍വാധിപത്യത്തിലേക്ക് സിപിഎം മാറിയെന്നും എം എല്‍ സുരേഷ്, കെ. മനോജ്, എന്‍.ടി. രാജേന്ദ്രന്‍ എന്നിവര്‍ നേരത്തേ നടന്ന പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇടതുരാഷ്ട്രീയത്തെ നിലവിൽ പ്രതിനിധീകരിക്കുന്നത് കോണ്‍ഗ്രസാണെന്ന തിരിച്ചറിവാണ് തങ്ങളെ കോണ്‍ഗ്രസില്‍ ചേരാന്‍ പ്രേരിപ്പിച്ചതെന്ന് അവര്‍ പറഞ്ഞു. ആര്‍എസ്എസുമായുള്ള ചങ്ങാത്തം പോലും ചോദ്യം ചെയ്യാന്‍ കഴിയാത്ത നിലയിലേക്ക് സിപിഎം എത്തി. വര്‍ഗീയതയോട് സന്ധിചെയ്തും അധികാരം നിലനിര്‍ത്തണം എന്നത് മാത്രമാണ് ഇപ്പോള്‍ ലക്ഷ്യം. സംസ്ഥാന നേതൃത്വം മാത്രമല്ല, ഉദയംപേരൂര്‍ ഉള്‍പ്പെടെ പ്രാദേശിക നേതൃത്വവും അഴിമതിയിലും സ്വജനപക്ഷപാതത്തിലും മാഫിയ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്ന സാഹചര്യമാണ്. ഇടതുമൂല്യമുള്ള ഒരാള്‍ക്കും ആ പാര്‍ട്ടിയില്‍ തുടരാന്‍ കഴിയില്ലെന്നും പാര്‍ട്ടി വിട്ടവര്‍ പറഞ്ഞു. ഹൈബി ഈഡൻ എംപി, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമനിക് പ്രസന്റേഷൻ, മുഹമ്മദ് കുട്ടി മാസ്റ്റർ, ഐ കെ രാജു, രാജു പി നായർ, ആർ വേണുഗോപാൽ, സുനിലാ സിബി, എൻ പി മുരളി, ടി കെ ദേവരാജൻ, ആർ കെ സുരേഷ് ബാബു, ജോൺ ജേക്കബ്, ഷൈൻ മോൻ, കെ ബി മനോജ്, കമൽ ഗിബ്ര, ജയൻ കുന്നേൽ, ജൂബൻ ജോൺ, ഗോപിദാസ്, സി വിനോദ് തുടങ്ങിയവർ നേതൃത്വം നൽകി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.സി പോൾ അധ്യക്ഷനായിരുന്നു.

Advertisement
inner ad
Continue Reading

Featured