Connect with us
48 birthday
top banner (1)

chennai

വിമാനത്തിൽ സഹയാത്രികയ്ക്ക് നേരേ ലൈംഗികാക്രമം; യുവാവ് അറസ്റ്റിൽ

Avatar

Published

on

ചെന്നൈ: വിമാനത്തിൽ സഹയാത്രികയ്ക്ക് നേരേ ലൈംഗികാക്രമത്തിന് ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഡൽഹി-ചെന്നൈ ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. രാജേഷ് ശർമ്മയാണ് (45) പിടിയിലായത്. ബുധനാഴ്ചയായിരുന്നു സംഭവം. വിമാനം ചെന്നൈയിൽ ലാൻഡ് ചെയ്‌ത ഉടൻ ഇയാളെ പിടികൂടുകയായിരുന്നു. യുവതിയുടെ പിൻസീറ്റിലിരുന്ന രാജേഷ് ശർമ്മ ഇവരെ മോശമായി സ്പർശിക്കുകയായിരുന്നു.

തുടർന്ന് ഇവർ നിലവിളിക്കുകയും വിമാനത്തിലെ ജീവനക്കാർ സംഭവത്തിൽ ഇടപെടുകയുമായിരുന്നു. ലോക്കൽ പോലീസിൻ്റെ സഹായത്തോടെ സ്ത്രീ ഇക്കാര്യത്തിൽ പരാതി നൽകുകയും ചെയ്തു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഇൻഡിഗോ ഇതുവരെ ഔദ്യോഗികമായ പ്രസ്താ വനകളൊന്നും പുറത്തിറക്കിയിട്ടില്ല

Advertisement
inner ad

chennai

കണ്ണൂര്‍ സ്വദേശിയുടെ കാറില്‍ നിന്ന് 9.5 കോടിയുടെ വ്യാജ നോട്ടുകള്‍ പിടികൂടി

Published

on


ചെന്നൈ: കണ്ണൂര്‍ സ്വദേശിയുടെ കാറില്‍ നിന്ന് 9.5 കോടിയുടെ വ്യാജ നോട്ടുകള്‍ പിടികൂടി. തമിഴ്‌നാട് റോയപ്പേട്ടയിലാണ് സംഭവം. 2000 രൂപയുടെ വ്യാജ നോട്ടുകളാണ് കാറില്‍ നിന്ന് കണ്ടെടുത്തത്. ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ) ആദായ നികുതി വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കണ്ണൂര്‍ സ്വദേശി റാഷിദിന്റെ കാറില്‍ നിന്ന് വ്യാജ നോട്ടുകള്‍ പിടികൂടിയത്.

പ്രതിയെ ചോദ്യംചെയ്ത് വരികയാണ്. പ്രതിയുടെ ഹവാല ബന്ധങ്ങളും വിദേശ ഇടപാടുകളും സംബന്ധിച്ചുളള അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.കറന്‍സിയുടെ ഉറവിടം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. ഹവാല ഇടപാടുകള്‍ നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.

Advertisement
inner ad
Continue Reading

chennai

തമിഴ്നാട് തേനി ലോവര്‍ ക്യാമ്പില്‍ കാട്ടാന ആക്രമണത്തില്‍ തൊഴിലാളി സ്ത്രീ മരിച്ചു

Published

on


ചെന്നൈ: തമിഴ്നാട് തേനി ലോവര്‍ ക്യാമ്പില്‍ കാട്ടാന ആക്രമണത്തില്‍ തൊഴിലാളി സ്ത്രീ മരിച്ചു. ഗൂഡല്ലൂര്‍ സ്വദേശി പിച്ചൈയുടെ ഭാര്യ സരസ്വതി(55) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം തോട്ടത്തില്‍ നിന്നും പണി കഴിഞ്ഞു മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ഭര്‍ത്താവിനൊപ്പം വനാതിര്‍ത്തിയിലൂടെ പോകുമ്പോള്‍ വനത്തില്‍ നിന്നുമെത്തിയ കാട്ടാനയാണ് ഇവരെ ആക്രമിച്ചത്. ഉടന്‍ തന്നെ ഗൂഡല്ലൂരിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കമ്പം സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

Continue Reading

chennai

ഫെബ്രുവരി ഒന്ന് മുതല്‍ നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന് ഓട്ടോത്തൊഴിലാളികള്‍

Published

on


ചെന്നൈ: ഫെബ്രുവരി ഒന്ന് മുതല്‍ നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന് ചെന്നൈയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ യൂണിയന്‍ അറിയിച്ചു. സര്‍ക്കാര്‍ മുന്നറിയിപ്പ് ലംഘിച്ചുകൊണ്ടാണ് യൂണിയനുകളുടെ തീരുമാനം. പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നാല്‍ നഗരവാസികള്‍ വലിയ പ്രതിസന്ധിയിലേക്ക് കടക്കും. 1.8 കിലോ മീറ്റര്‍ വരെയുള്ള യാത്രയ്ക്ക് 50 രൂപയും തുടര്‍ന്നുള്ള ഓരോ കിലോ മീറ്ററിന് 18 രൂപയും ഈടാക്കാനാണ് യൂണിയനുകളുടെ തീരുമാനം. ഇതോടൊപ്പം രാത്രി സമയത്ത് ഇത് 50 ശതമാനം വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചു.

നിലവില്‍ 25 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്. പുതുക്കിയ നിരക്ക് ഈടാക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. പുതിയ നിരക്ക് ഈടാക്കുകയും സര്‍ക്കാര്‍ ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. ഓട്ടോകള്‍ പിടിച്ചെടുക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ അനുമതി നല്‍കാതെ ഓട്ടോ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കില്ലെന്നാണ് ഗതാഗത വകുപ്പ് അറിയിച്ചിരിക്കുന്നത്.

Advertisement
inner ad

അതേസമയം, ഇപ്പോള്‍ തന്നെ ചെന്നൈയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ തോന്നുന്ന പൈസയാണ് വാങ്ങുന്നതെന്ന് നഗരവാസികള്‍ പറയുന്നു. 25 രൂപ നല്‍കേണ്ടിടത്ത് ഇപ്പോള്‍ തന്നെ 40 രൂപയാണ് വാങ്ങുന്നത്. എല്ലാ ഓട്ടോയിലും മീറ്റര്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആരും ഉപയോഗിക്കാറില്ലെന്നും നഗരവാസികള്‍ പറയുന്നു. ഇതിനിടെ, കമ്പനികള്‍ അധിക കമ്മിഷന്‍ ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒല, യൂബര്‍ ഡ്രൈവര്‍മാര്‍ നാളെ മുതല്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisement
inner ad
Continue Reading

Featured