Connect with us
48 birthday
top banner (1)

Cinema

ലൈംഗികാതിക്രമ കേസ്; ഒമർ ലുലുവിന് ഇടക്കാല ജാമ്യം

Avatar

Published

on

കൊച്ചി: യുവ യുവനടിയ്‌ക്കെതിരായ ലൈംഗികാതിക്രമ കേസില്‍ ഒമര്‍ ലുലുവിന് ഇടക്കാല ജാമ്യം. ഒമര്‍ ലുലുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ഇടക്കാല ജാമ്യത്തിന് ഉത്തരവിട്ടു.

അറസ്റ്റ് ചെയ്താല്‍ 50,000 രൂപയുടെ ആള്‍ജാമ്യത്തില്‍ വിട്ടയക്കണം. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജൂണ്‍ ആറിന് വിശദമായ വാദം കേള്‍ക്കും.സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി തവണ ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. കേസിൽ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്ത് നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

Advertisement
inner ad

വ്യക്തിവിരോധമാണ് കേസിന് പിന്നിലെന്നാണ് ഒമർ ലുലുവിന്റെ പ്രതികരണം. നടിയുമായി നല്ല സൗഹൃദമായിരുന്നെന്നും ഇതിനിടയിലുണ്ടായ വിരോധമാണ് കേസിന് പിന്നിലെന്നുമാണ് ഒമർ ലുലു പറഞ്ഞത്. മാത്രമല്ല പണത്തിനു വേണ്ടികൂടിയാണ് തനിക്കെതിരെ ഇത്തരമൊരു പരാമർശം നൽകിയിരിക്കുന്നതെന്നും ഒമർ ലുലു ആരോപിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Alappuzha

പ്രശസ്ത സംവിധായകൻ വേണു ഗോപൻ അന്തരിച്ചു

Published

on

ആലപ്പുഴ: ചലച്ചിത്ര സംവിധായകൻ വേണു ഗോപൻ (67) അന്തരിച്ചു. കുസൃതി കുറുപ്പ്, ഷാർജ ടു ഷാർജ, സ്വർണം, ചൂണ്ട തുടങ്ങിയ സിനിമകളുടെ സംവിധായകനായിരുന്നു. ചേർത്തല കടക്കരപ്പള്ളിയിലെ വീട്ടിലായിരുന്നു അന്ത്യം. പദ്മരാജന്റെ ‘കരിയിലക്കാറ്റുപോലെ’ എന്ന സിനിമയുടെ സഹസംവിധായകനായാണ് അദ്ദേഹം സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്. 1998-ൽ ജയറാമും മീനയും പ്രധാന കഥാപാത്രങ്ങളായ ‘കുസൃതിക്കുറുപ്പ്’ലൂടെയാണ് അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.
തുടർന്ന് നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ (1986), നൊമ്പരത്തി പൂവ് (1987), സീസൺ (1989), ഇന്നലെ (1989),ഞാൻ ഗന്ധർവ്വൻ എന്നിങ്ങനെ നിരവധി ഹിറ്റ് സിനിമകളിൽ അദ്ദേഹം സഹസംവിധായകനായി പ്രവർത്തിച്ചു.’സർവോപരി പാലക്കാരനാണ്’ അദ്ദേഹം ഒടുവിൽ സംവിധാനം ചെയ്‌ത ചിത്രം. ഭാര്യ ലത, മകൾ: ലക്ഷ്മി.

Advertisement
inner ad
Continue Reading

Cinema

‘ഉള്ളൊഴുക്കിനെ’ പ്രശംസിച്ച് സിനിമാ ലോകം

Published

on

കൊച്ചി: ഉര്‍വശി- പാര്‍വതി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ചിത്രമാണ് ഉള്ളൊഴുക്ക്. ജൂണ്‍ 21 ന് തിയറ്ററുകളുലെത്തിയ ചിത്രത്തെ വാനോളം പ്രശംസിച്ച് മലയാള സിനിമാ ലോകം.

‘കുട്ടനാടന്‍ ജീവിതം അനുഭവവേദ്യമാക്കുന്ന നല്ലൊരു ചിത്രം’ എന്ന് സംവിധായകന്‍ ബ്ലെസ്സി അഭിപ്രായപ്പെട്ടു. ‘അതിഗംഭീരമായ, ഒരു മസ്റ്റ് വാച്ച് ചിത്രമാണ് ഉള്ളൊഴുക്ക്’ എന്നാണ് ഭ്രമയുഗത്തിന്റെ സംവിധായകന്‍ രാഹുല്‍ സദാശിവന്‍ അഭിപ്രായപ്പെട്ടത്. ‘ചിത്രം വളരെയേറെ ഇഷ്ടപ്പെട്ടു. ഉള്ളില്‍ കൊള്ളുന്ന വിധത്തിലുള്ള പ്രകടനങ്ങളായിരുന്നു ചിത്രത്തിലേത്’ എന്ന് പ്രശസ്ത അഭിനേത്രി നിഖില വിമല്‍ അഭിപ്രായപ്പെട്ടു. ‘ഭയങ്കര രസമുള്ള ഫാമിലി ഡ്രാമയാണ്, ഇത്തരത്തില്‍ കഥകള്‍ ആലോചിക്കാന്‍ ക്രിസ്റ്റോ ടോമിയ്‌ക്കേ പറ്റൂ’ എന്ന് അഭിനേതാവ് ജോജു അഭിപ്രായപ്പെട്ടു.

Advertisement
inner ad

വളരെ റിയല്‍ ആയൊരു സിനിമ എന്നാണ് നടിയും അവതാരകയുമായി രഞ്ജനി ഹരിദാസിന്റെ പ്രതികരണം. ‘ഞാന്‍ റിയല്‍ ആയിട്ടുള്ള സിനിമ കാണാത്ത ആളായിരുന്നു. ഞാന്‍ ഫാന്റസി ലോകത്ത് ജീവിക്കുന്ന ഒരാളാണ്. പക്ഷെ ഇത് വളരെ ഭംഗിയായി. അമ്മ ആയാലും മരുമകള്‍ ആയാലും അവരെയൊക്കെ ഒരു സവിശേഷമായ ഇഴയില്‍ വരുന്ന വികാരങ്ങള്‍ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്’.

‘ഉര്‍വശി ചേച്ചിയുടെ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ടൈം ആണോയെന്ന് അറിയില്ല, പക്ഷെ ചേച്ചി അത് പ്രൂവ് ചെയ്യുകയാണ് ഈ സിനിമയിലൂടെ. എത്ര വര്‍ഷം കഴിഞ്ഞാലും ചേച്ചിയെ മറികടക്കാന്‍ ആരുമില്ല. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഗ്രേറ്റസ്റ്റ് എന്ന തരത്തിലുള്ള ഒരു സിനിമയാണ്. ചേച്ചിയുടെ പെര്‍ഫോമന്‍സ് അഭിനേതാക്കള്‍ കണ്ട് പഠിക്കേണ്ട മാസ്റ്റര്‍ ക്ലാസ് ആണ്. ഭയങ്കര മനോഹമായിട്ടുള്ള സിനിമയാണ്. കിടിലം സ്‌ക്രിപ്റ്റും പെര്‍ഫോമന്‍സുമാണ്’- വിനയ് ഫോര്‍ട്ട് പറഞ്ഞു.

Advertisement
inner ad

‘എത്ര റീജിയണല്‍ ആയി സിനിമ നില്‍ക്കുമ്പോഴും, അത് ലോകം മുഴുവന്‍ സംസാരിക്കുന്ന ഒരു സിനിമ തന്നെയാണ്. നമുക്ക് മുമ്പോട്ട് ജീവിക്കാന്‍ ഒരു ഹോപ്പും, മനുഷ്യര്‍ക്ക് അനുകമ്പ ഉണ്ടാകണമെന്നും എന്നൊക്കെയാണല്ലോ ആഗ്രഹം, അതുപോലൊരു കഥയും എഴുത്തും, മനോഹരമായ അഭിനയവുമാണ് സിനിമയില്‍’ എന്നാണ് കനി കുസൃതി പ്രതികരിച്ചത്. ‘ഞാന്‍ കരഞ്ഞിട്ട് വരികയാണ്. എനിക്കൊന്നും പറയാന്‍ പറ്റുന്നില്ല. ഈ സിനിമ കണ്ട് ഇമോഷണല്‍ ആയി’- ദിവ്യ പ്രഭ പറഞ്ഞു. പ്രിവ്യൂ ഷോക്ക് ശേഷമായിരുന്നു പ്രതികരണം.

അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയ ‘കറി& സയനൈഡ്’ എന്ന നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചര്‍ ഫിലിമാണ് ഉള്ളൊഴുക്ക്. സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ഉര്‍വശി, പാര്‍വതി എന്നിവരെക്കൂടാതെ അലന്‍സിയര്‍, പ്രശാന്ത് മുരളി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയാ കുറുപ്പ് എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Advertisement
inner ad

റോണി സ്‌ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍ എസ് വി പിയുടെയും മക്ഗഫിന്‍ പിക്‌ചേഴ്‌സിന്റെയും ബാനറുകളില്‍ നിര്‍മിച്ചിരിക്കുന്ന ഉള്ളൊഴുക്കിന്റെ സഹനിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത് റെവറി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായരാണ്.

ഉള്ളൊഴുക്കിന്റെ അസോസിയേറ്റ് പ്രൊഡ്യൂസര്‍: പാഷാന്‍ ജല്‍, ഛായാഗ്രഹണം: ഷെഹനാദ് ജലാല്‍, എഡിറ്റര്‍: കിരണ്‍ ദാസ്, സിങ്ക് സൗണ്ട് ആന്‍ഡ് സൗണ്ട് ഡിസൈന്‍: ജയദേവന്‍ ചക്കാടത്ത് & അനില്‍ രാധാകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സണ്‍ പൊടുതാസ്, കലാസംവിധാനം: മുഹമ്മദ് ബാവ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, സൗണ്ട് റീ-റീക്കോര്‍ഡിങ്ങ് മിക്‌സര്‍: സിനോയ് ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ആംബ്രോ വര്‍ഗീസ്, കാസ്റ്റിംഗ് ഡയറക്ടര്‍: വര്‍ഷ വരദരാജന്‍, വിഎഫ്എക്‌സ്: ഐഡെന്റ് വിഎഫ്എക്‌സ് ലാബ്‌സ്, വിഎഫ്എക്‌സ് സൂപ്പര്‍വൈസേഴ്‌സ്: ശരത് വിനു & ജോബിന്‍ ജേക്കബ്, കളറിസ്റ്റ്: ലിജു പ്രഭാകര്‍, ഡിഐ: രംഗ്‌റേയ്‌സ് മീഡിയ വര്‍ക്ക്‌സ് കൊച്ചി, വിഷ്വല്‍ പ്രൊമോഷന്‍സ്: അപ്പു എന്‍ ഭട്ടതിരി, പിആര്‍ഒ: ആതിര ദില്‍ജിത്ത്

Advertisement
inner ad
Continue Reading

Cinema

അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ തുടരും

Published

on

തിരുവനന്തപുരം: അമ്മയുടെ പ്രസിഡന്റായി വീണ്ടും മോഹന്‍ലാല്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇത് മൂന്നാംതവണയാണ് മോഹന്‍ലാല്‍ താരസംഘടനയുടെ പ്രസിഡന്റാവുന്നത്. സംഘടനയുടെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് മത്സരമുണ്ട്.

കാല്‍നൂറ്റാണ്ടായ അമ്മയുടെ വിവിധ ഔദ്യോഗിക പദവികളില്‍ തുടരുന്ന ഇടവേള ബാബു ജനറല്‍ സെക്രട്ടറി പദവി ഒഴിഞ്ഞതോടെയാണ് ആ സ്ഥാനത്തേക്ക് മത്സരമുണ്ടായത്. സിദ്ധിഖ്, കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ജഗദീഷ്, ജയന്‍ ചേര്‍ത്തല, മഞ്ജുപിള്ള എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.

Advertisement
inner ad

വോട്ടവകാശമുള്ള 506 അംഗങ്ങളാണു സംഘടനയിലുള്ളത്. ജൂണ്‍ 3 മുതല്‍ സംഘടന തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകള്‍ സ്വീകരിച്ചിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് ആരും പത്രിക സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് മോഹന്‍ലാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ജൂണ്‍ 30നാണ് സംഘടനയുടെ വാര്‍ഷിക പൊതുയോഗം നടക്കുന്നത്.

സംഘടനയുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ക്കും ഇത്തവണത്തെ പൊതുയോഗം വേദിയാകുമെന്നാണ് സൂചന. ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ഇന്‍ഷുറന്‍സിനും പ്രവര്‍ത്തനച്ചെലവിനും ഉള്‍പ്പെടെ 3 കോടി രൂപയെങ്കിലും സംഘടന പ്രതിവര്‍ഷം കണ്ടെത്തേണ്ടതുണ്ട്. സാമ്പത്തികസ്ഥിതി മോശമായ 112 അംഗങ്ങള്‍ക്ക് നിലവില്‍ അമ്മ കൈനീട്ടം നല്‍കുന്നുണ്ട്. പലപ്പോഴും ഈ തുക കണ്ടെത്താന്‍ പ്രയാസപ്പെടേണ്ടി വരുന്നുണ്ട്. താരനിശകള്‍ ഉള്‍പ്പെടെ നടത്തിയാണു പിടിച്ചുനില്‍ക്കുന്നത്. സാമ്പത്തിക വരുമാനം ഉയര്‍ത്താന്‍ സ്ഥിരം സംവിധാനം കൊണ്ടുവരുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഇക്കുറിയുണ്ടാകുമെന്നാണു സൂചന.

Advertisement
inner ad
Continue Reading

Featured