ലൈം​ഗിക ചുവയേടെ സംസാരം ; സിപിഎം നേതാവിനെതിരെ നടപടിയെടുക്കാതെ പാർട്ടി

ക​ണ്ണൂ​ർ: സി​പി​എം നേ​താ​വ് യു​വ​തി​യോ​ട് ലൈം​ഗി​ക ചു​വ​യോ​ടെ സം​സാ​രി​ച്ച​തായി ആ​രോ​പ​ണം നടപടി എടുക്കാതെ പാർട്ടി. പാ​ർ​ട്ടി​ക്കാ​രി​യാ​യ യു​വ​തി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​ത് പി​ണ​റാ​യി ഫാ​ർ​മേ​ഴ്സ് കോ ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് സെ​ക്ര​ട്ട​റി​യും സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​മാ​യ നി​ഖി​ൽ ന​ര​ങ്ങോ​ലി​യാ​ണ്.

സംഭവം അറിഞ്ഞതോടെ ഇ​യാ​ളെ ബാ​ങ്ക് സ​സ്പെ​ൻറ് ചെ​യ്തെ​ങ്കി​ലും പാ​ർ​ട്ടി ന​ട​പ​ടി​യെ​ടു​ത്തി​ട്ടി​ല്ല. ലോ​ണി​നാ​യി അ​പേ​ക്ഷി​ച്ച യു​വ​തി​യോടാണ് സി​പി​എം നേ​താ​വ് മോശമായി പെരുമാറിയത്. യുവതിയെ ഇയാൾ ഫോ​ണി​ൽ അ​ർ​ദ്ധ​രാ​ത്രി വി​ളി​ച്ച്‌ ലൈം​ഗി​ക ചു​വ​യോ​ടെ സം​സാ​രി​ക്കു​ക​യും വാ​ട്സാ​പ്പി​ൽ നി​ര​ന്ത​രം മെ​സേ​ജ് അ​യ​ക്കു​ക​യും ചെ​യ്തിരുന്നു. എന്നാൽ പാർട്ടി ഇതേവരെ ഇതിൽ നടപടിയെടുത്തിട്ടില്ലെന്ന ആരോപണമാണ് ഉയരുന്നത്.

Related posts

Leave a Comment