തിരുവനന്തപുരം: അദാനി ഗ്രൂപ്പ് ഉന്നതൻ സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. അദാനി ഗ്രൂപ്പിലെ എയർപ്പോർട്ട് ചീഫ് എക്സിക്യുട്ടിവ് ഓഫീസർ ജി. മധു സൂദന വറാവുവിനെതിരെയാണ് സഹപ്രവർത്തകയായ യുവതി പരാതി നൽകിയത്. ജനുവരി നാലിനു തുമ്പ പൊലീസ് സ്റ്റേഷൻ പരിതിയിലുള്ള മധു സൂദനറാവുവിന്റെ ഫ്ലാറ്റിൽ കൊണ്ട് പോയി തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. നാലാം തിയതി രാവിലെ 10.30 മുതൽ അഞ്ചാം തിയതി രാവിലെ വരെ ഫ്ലാറ്റിൽ വച്ച് തന്നെ പീഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. മധുസൂദനറാവുവിന്റെ കുടുംബം ഫ്ലാറ്റിൽ ഉണ്ടെന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണ് തന്നെ അവിടെ എത്തിച്ചത്.
ഒരുമാസമായി മധു സൂദനറാവുവിന്റെ പി എ ആയി യുവതി ജോലി ചെയ്യുകയാണ്. ലൈംഗികമായി പീഡിപ്പിച്ചെന്ന് കാട്ടി യുവതി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തി തുമ്പ പോലീസിന് കൈമാറുകയായിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തുമ്പ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മധുസൂദന റാവു ഒളിവിലാണ്.