ഡ്യൂട്ടിക്കിടെ പട്രോളിംഗ് കാറിൽ ലൈംഗിക ബന്ധം ; രണ്ടു പോലീസ് ഉദ്യോഗസ്ഥർക്ക് ജോലി നഷ്ടമായി

ഡ്യൂട്ടിക്കിടെ പട്രോളിംഗ് കാറിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന ആരോപണത്തെത്തുടർന്ന് രണ്ടു പോലീസ് ഉദ്യോഗസ്ഥർക്ക് ജോലി നഷ്ടമായി . ഇംഗ്ലണ്ടിലെ സറേ കൗണ്ടിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത് .2019 ൽ നടന്ന സംഭവത്തിൽ റിച്ചാർഡ് പാറ്റൺ മോളി എഡ്വേർഡ്‌സ് തുടങ്ങിയ ഉദ്യോഗസ്ഥർക്കാണ് തങ്ങളുടെ ജോലി നഷ്ടമായത് . ലൈംഗിക ബന്ധത്തിൽ ഏർപെടുന്നതിന്റെ ശബ്ദം വയർലെസ്സിലൂടെ പുറത്തു പോയതാണ് ഇരുവർക്കും വിനയായത് .

രണ്ടടിയന്തിര കോളുകൾ അവഗണിച്ചാണ് ഇവർ കൃത്യനിർവഹണം നടത്തിയത് എന്ന് അന്വേഷണ സംഘം കണ്ടെത്തി . സമീപത്തുള്ള കടയിൽ കവർച്ച നടന്നപ്പോൾ സഹായം അഭ്യർത്ഥിച്ചുള്ള ഫോൺ കോളും നൈറ്റ്ക്ലബിന് പുറത്ത് ഗുരുതരമായ ആക്രമണത്തിന് ഇരയായ രണ്ടുപേരെ ആശുപത്രിയിൽ എത്തിക്കാൻ സഹായം തേടിയുള്ള മറ്റൊരു ഫോൺ കോളും ഇവർ അവഗണിച്ചതായും വിചാരണയ്ക്കിടെ കണ്ടെത്തുകയായിരുന്നു. സംഭവത്തെ ഗുരുതരമായ കൃത്യവിലോപം എന്നാണ് അച്ചടക്കസമിതി വിശേഷിപ്പിച്ചത് . തുടർന്ന് ഇരുവരും സമ്മർദ്ദത്തിന് വഴങ്ങി ജോലി രാജി വെക്കുകയായിരുന്നു .

Related posts

Leave a Comment