​പേപ്പട്ടിയുടെ കടിയേറ്റ് നിരവധിപേർക്ക് പരിക്ക്

ക​രു​നാ​ഗ​പ്പ​ള്ളി : കരുനാഗപ്പള്ളിയുടെ വിവിധ ഭാഗങ്ങളിൽ പേപ്പട്ടി ശല്യം രൂക്ഷം. തൊ​ടി​യൂ​ർ, ക​ല്ലേ​ലി​ഭാ​ഗം, മാ​രാ​രി​ത്തോ​ട്ടം പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​രു​പ​തോ​ളം പേർക്കാണ് പേ​പ്പ​ട്ടി​യു​ടെ കടിയേറ്റത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. കാ​ൽ​ന​ട​ക്കാ​രെ​യും വീ​ടു​ക​ൾ​ക്കു​മു​ന്നി​ൽ നി​ന്ന​വ​രെ​യു​മാ​ണ്​ നാ​യ്​ ആ​ക്ര​മി​ച്ച​ത്. രാ​വി​ലെ ഓ​ഫി​സി​ലേ​ക്ക്​ പോ​യ ക​ല്ലേ​ലി​ഭാ​ഗം വി​ല്ലേ​ജ് ഓ​ഫി​സ് ജീ​വ​ന​ക്കാ​രി​ക്കും ക​ടി​യേ​റ്റു. പരിക്കേറ്റവർക്ക് ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ്, കൊ​ല്ലം ജി​ല്ല ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ അ​യ​ച്ചു.

Related posts

Leave a Comment