എഴുന്നൂറ്റമ്പത് മിനുട്ടിൽ എഴുനൂറ്റമ്പത് കലാകാരന്മാരുടെ എഴുപത്തി അഞ്ച്‌ കലാപ്രകടനങ്ങൾ : ഇൻഡ്യൻ എംബസ്സി നമസ്തേ കുവൈറ്റ് വെള്ളിയാഴ്ച്ച

കൃഷ്ണൻ കടലുണ്ടി

 കുവൈറ്റ് സിറ്റി : സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ എംബസ്സി സംഘടിപ്പിക്കുന്ന ‘നമസ്തേ കുവൈറ്റ് ‘ സപ്തംബർ 23 ന് വെള്ളിയാഴ്ച നടക്കും. എഴുന്നൂറ്റമ്പത് മിനുട്ടിൽ എഴുനൂറ്റമ്പത് കലാകാരന്മാരുടെ എഴുപത്തി അഞ്ച്‌ കലാപ്രകടനങ്ങൾ  വെള്ളിയാഴ്ച്ച രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ ഇൻഡ്യൻ എംബസ്സി ഓഡിറ്റോറിയത്തിൽ ആണ് ‘നമസ്തേ കുവൈറ്റ്’  അരങ്ങേറുന്നത് . ഇന്ത്യൻ കമ്മ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പ് (ഐ സി എസ്‌ ജി ) ന്റെ സഹകരണത്തോടെനടക്കുന്ന ഈ പരിപാടിയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വൈവിധ്യ പൂർണ്ണമായ കലാ രൂപങ്ങൾ പ്രദര്ശിപ്പിക്കപ്പെടും.  

ഓഡിറ്റോറിയത്തിലേക്ക് ആദ്യം എത്തുന്നവർക്ക് ആദ്യം എന്ന കണക്കിൽ സീറ്റുകളുടെ ലഭ്യത അനുസരിച്ച് നേരിട്ടും ഓൺലൈൻ ആയും പരിപാടികൾ വീക്ഷിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടിട്ടുണ്ട് . പരിപാടികളുടെ വിജയത്തിനായി വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട് . വെള്ളിയാഴ്ച്ച കുവൈറ്റിൽ നമസ്തേ കുവൈറ്റ് ഉം മലയാളി സംഘടനകളുടെ ഓണാഘോഷങ്ങളും മറ്റും ആയി പൊതുവെ ആഹ്ലാദ തിമർപ്പിന്റെ ദിവസമായിരിക്കും എന്ന് ബിലായിരുത്തപ്പെടുന്നു.    
ലഭ്യമായ ഓരോ അവസരവും പ്രവാസികൾക്ക് അനുഭവ വേദ്യമാക്കിയ ബഹു സ്ഥാനപതി ശ്രീ സിബി ജോർജ് കുവൈറ്റിൽ നിന്നും മറ്റൊരു രാജ്‌ജ്യത്തേക്ക് മാറി പോകുന്നതായി സ്ഥിരീകരണം വന്നതോടെ ,  ബഹു അംബാസിഡറുടെ വിലപ്പെട്ട സേവനങ്ങൾ നേരിട്ടറിഞ്ഞ ഇന്ത്യൻ സമൂഹം പൊതുവെ ഖിന്നരാണ് .

Related posts

Leave a Comment