സേവന മേഖലയില്‍ സജീവമായി പാലപ്പെട്ടി മേഖലാ കോണ്‍ഗ്രസ് കമ്മിറ്റി

പൊന്നാനി : പാലപ്പെട്ടി മേഖല കോണ്‍ഗ്രസ്സ് കമ്മറ്റിയും യൂത്ത് കെയറും സംയുക്തമായി പാലപ്പെട്ടി മേഖലയില്‍ കോവിഡ് പോസറ്റീവ് ആയവര്‍ക്കും കൂട്ടിരിപ്പിക്കാര്‍ക്കും സൗജന്യമായി ഭക്ഷണം നല്‍കുന്ന അന്നവും കരുതലും 42 ദിവസം പിന്നിട്ടു.ഹൈബല്‍ പാലപ്പെട്ടിയുടെ വീട്ടില്‍ വെച്ചാണ് ഭക്ഷണം പാകം ചെയ്യുന്നത്. പാലപ്പെട്ടി മേഖലയിലെ അഞ്ചു വാര്‍ഡുകളായ 1,15,16,17,18 എന്നിവിടങ്ങളിലാണ് യൂത്ത് കെയര്‍ പ്രവര്‍ത്തകര്‍ ഭക്ഷണം വിതരണം ചെയ്യുന്നത്. അതുകൂടാതെ കോവിഡ് രണ്ടാം ഘട്ടവരവ് മുതല്‍ മൂന്നു വാഹനങ്ങളാണ് സൗജന്യമായി കോവിഡ് പോസറ്റീവ് രോഗികള്‍ക്ക് ടെസ്റ്റ് ആവശ്യത്തിനും മറ്റും സൗജന്യമായിയാത്ര ചെയ്യാന്‍ യൂത്ത് കെയര്‍ പ്രവര്‍ത്തകര്‍ സൗകര്യം ചെയ്തുകൊടുക്കുന്നുണ്ട്്. കോവിഡ് പോസറ്റീവ് ആയ വീടുകള്‍ അണുനശീകരണം നടത്തിയും പാലപ്പെട്ടി മേഖലയില്‍ യൂത്ത് കെയര്‍ മാതൃകപ്രവര്‍ത്തനമാണ് നടത്തുന്നത്. ഇതിനുള്ള സാമ്പത്തിക സഹായം പ്രവാസികളായവരും മറ്റുള്ള സുമനസുകളുടെതാണ്.് അനസ് മാസ്റ്റര്‍, ഹൈബല്‍ പാലപ്പെട്ടി, ഇസ്ഹാക്ക് തേക്കൂട്ട്, ജംഷീര്‍, ഹമീദ് തണ്ടാങ്കോളി, മുബഷിര്‍, താജു തോപ്പില്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്.

Related posts

Leave a Comment