ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കും. സേവാദള്‍


മലപ്പുറം : കോണ്‍ഗ്രസ്സ് സേവാദള്‍ മലപ്പുറം ജില്ലാ കമ്മറ്റി ജില്ലയിലെ എല്ലാ പഞ്ചായത്തുകളില്‍ നിന്നും ഈ കോവി ഡ്കാലത്ത് സേവന പാതയില്‍ സജീവമായി പൊതുജനങ്ങളുടെ പ്രശംസ പിടിച്ച് പറ്റിയ ആരൊഗ്യ പ്രവര്‍ത്തകരെ, തെ രെഞെടുത്ത് ആദരിക്കാന്‍ തീരുമാനിച്ചു . സ്വന്തം കാര്യം വക വെക്കാതെ മറ്റുള്ളവര്‍ക്ക് വേണ്ടി രാപകലില്ലാതെ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരെ എത്ര പ്രശംസിച്ചാലും മതിയാവില്ലാ എന്ന് യോഗം അഭിപ്രായപ്പെട്ടു. ഓണ്‍ ലൈന്‍ മീറ്റിംഗ് സേവാദള്‍ മലപ്പുറം ജില്ലാ ചീഫ് . പി കെ സലാം നിയന്ത്രിച്ചു. സംസ്ഥാന അഡ്വൈസറി ബോര്‍ഡ് മെമ്പര്‍ ബി അലവി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി മൊയ്തീന്‍ മൂന്നിയൂര്‍ കെ.സി ഉസ്മാന്‍ ഹാജി
മൊറയൂര്‍. വി പി .ഭാസ്‌ക്കരന്‍ എടരിക്കോട് : റസാഖ് താനൂര്‍ : നസീര്‍ ബാബുകുറുക്കോള്‍ . ഉമ്മര്‍ കാവന്നൂര്‍ : പ്രമോദ് ഏ .ആര്‍ . നഗര്‍, ഫൈസല്‍ ഉല്‍പില സാലിം കെ ബാലന്‍ തവനൂര്‍. ഷാജഹാന്‍ തിരൂര്‍, രാജേഷ് എടവണ്ണപ്പാറ. ഗിരീഷ് ബാബു അരീക്കോട് . രമ്മ്യാരമേശന്‍ , നജീമാകാവുങ്ങല്‍.എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Comment