കർഷക സമരത്തിന് ഐക്യദാർഢ്യവുമായി സെറ്റോ

തിരുവനന്തപുരം : മണ്ണിൽ പണിയെടുത്ത് അന്നം വിളയിക്കുന്ന കർഷകരുടെ സമരത്തിന് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേർസ് ഓർ​ഗനൈസേഷൻ (സെറ്റോ) ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു എന്ന് സെറ്റോ ചെയർമാൻ ചവറ ജയകുമാറും ജനറൽ കൺവീനർ അറിയിച്ചു.അവകാശ സമരങ്ങളുടെ ചരിത്രത്തിൽ കർഷക സമരം അതിജീവനത്തിന്റെ പുതു ചരിത്രമെഴുതുകയാണ്.അജയ്യമായ ശക്തിയുടെ സമരവീര്യം വരുന്ന തലമുറക്ക് പാഠമാകുമെന്നും അഭിപ്രായപ്പെട്ടു. ഇൻഡ്യയിലെ 30 കോടി ജനങ്ങളെ പട്ടിണിക്കാരായി പുറന്തളളിയ ബ്രിട്ടാഷ് സാമ്രാജിത്വത്തിന്റെ അധിനിവേശ ഹിംസകളെ സമാധാനത്തിന്റെ അക്ഷീണ യത്നം കൊണ്ട് മറികടന്നവരാണ് കർഷകർ.ഇന്ന് ഭാരതം ഭക്ഷ്യ സ്വയം പര്യാപ്തതക്കുമപ്പുറം ഭക്ഷ്യ വസ്തുക്കൾ‍ കയറ്റുമതി ചെയ്യുന്ന രാജ്യമായെങ്കിൽ അതിന്റെ യഥാർത്ഥ അവകാശികൾ കർഷകരാണ്. കോർപ്പറേറ്റ് താത്പര്യത്തിന്റെ ചൂശക മുതലാളിത്തത്തിന് കാർഷിക മേഖലയെ തീറെഴുതിയ കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകൾക്കെതിരെയാണ് ഈ സമരം. കർഷകരില്ലെങ്കിൽ നാമില്ലെന്ന സത്യം നാം തിരിച്ചറിയണം.അതുകൊണ്ട് തന്നെ കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് 27-9-2021 ന് സെറ്റോ സംഘടനകൾ രാജ്ഭവനിലേക്ക് മാർച്ച് നടത്തും ജില്ലാ താലൂക്ക് തലങ്ങളിൽ സെറ്റോ ഐക്യദാർഢ്യ പ്രഖ്യാപനം നടത്തും.ഈ സമരത്തിന് എല്ലാവിധ പിന്തുണയും നൽകുന്നുവെന്ന് സെറ്റോ ചെയർമാൻ ചവറ ജയകുമാറും ജനറൽ കണ‍്‍‍വീനർ എം.സലാഹുദ്ദീനും അറിയിച്ചു

Related posts

Leave a Comment