സിപിഎമ്മിന് തിരിച്ചടി ; പാർട്ടി സമ്മേളനങ്ങൾ വിലക്കി ഹൈക്കോടതി

കോവിഡ് പശ്ചാത്തലത്തിൽ പൊതുയോഗങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ച കാസർകോട് ജില്ലാ കലക്ടറുടെ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹരജി. സിപിഎം ജില്ലാ സമ്മേളനം കണക്കാക്കിയാണ് നടപടിയെന്ന് ഹരജിയിൽ പറയുന്നത്. സംസ്ഥാന സർക്കാരിനെയും സിപിഎം കാസർകോട് ജില്ലാ സെക്രട്ടറിയെയും എതിർകക്ഷിയാക്കിയാണ് ഹരജി. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഹരജി പരിഗണിക്കാനിരിക്കുകയാണ്. തിരുവനന്തപുരം സ്വദേശിയായ അഭിഭാഷക ക്ലർക്ക് അരുൺരാജാണ് ഹൈക്കോടതിയിൽ ഹരജി നൽകിയത്. ”കോവിഡിന്റെ പശ്ചാത്തലത്തിൽ പൊതുയോഗങ്ങൾക്ക് കാസർകോട് കലക്ടർ 17-ാം തിയതി തന്നെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, സിപിഎമ്മിന്റെ ജില്ലാ സമ്മേളനം കണക്കാക്കി ഈ നടപടി പിൻവലിക്കുന്നു. സിപിഎം സമ്മേളനമാണ് കലക്ടർ ഉത്തരവ് പിൻവലിക്കാൻ കാരണം. സമ്മേളനം കോവിഡ് വ്യാപനം രൂക്ഷമാക്കും.”-ഹരജിക്കാരൻ ഉന്നയിച്ചു.

Related posts

Leave a Comment