Kuwait
കെ.ഐ.ജി. ഗോൾഡൻ ജൂബിലി സമാപന സമ്മേളന ഒരുക്കങ്ങൾ പൂർത്തിയായി.പ്രമുഖർ പങ്കെടുക്കും!

കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ് (കെ. ഐ. ജി.) ഗോൾഡൻ ജൂബിലി പരിപാടികളുടെ സമാപനംകുറിച്ചുകൊണ്ട് നടത്തുന്ന പൊതുസമ്മേളനം നവംബർ 17 ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപൺ ഗ്രൗണ്ടിൽ വെച്ച് നടക്കും. വൈകുന്നേരം 5.30 ന് തുടങ്ങുന്ന സമ്മേളനം കുവൈത്ത് ഔഖാഫ് അണ്ടർ സെക്രട്ടറി മുഹമ്മദ് നാസർ അൽ മുതൈരി ഉദ്ഘാടനം നിർവഹിക്കും. സമ്മേളനത്തിൽ മുൻ വഖ്ഫ് ബോർഡ് ചെയർമാൻ സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ, ജമാഅത്തെ ഇസ്ലാമി കേരള അമീർ പി മുജീബ് റഹ്മാൻ, എഴുത്തുകാരനും ചിന്തകനുമായ ഡോ. കെ.ഇ.എൻ കുഞ്ഞഹമ്മദ്, മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ തുടങ്ങിയ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കും. കൂടാതെ കെ. ഐ. ജി. യുടെ മുൻ പ്രസിഡണ്ടുമാരായ പി.കെ.ജമാൽ, കെ.എ,സുബൈർ എന്നിവരും കുവൈത്തിലെ സാമൂഹ്യ സാംസ്കാരിക സംഘടനാ രംഗത്ത് പ്രവർത്തിക്കുന്നവരും സമ്മേളനത്തിൽ പങ്കെടുക്കുന്നതാണ്. കെ. ഐ. ജി. പ്രസിഡണ്ട് പി ടി ശരീഫ് അധ്യക്ഷത വഹിക്കും. പ്രകാശം പരത്തി അര നൂറ്റാണ്ട് എന്ന തലക്കെട്ടിൽ വിവിധ പരിപാടികളോടെ കഴിഞ്ഞ ഒരുവർഷമായി ഗോൾഡൻ ജൂബിലി ആഘോഷിച്ചു വരികയായിരുന്നു.
കഴിഞ്ഞ അമ്പത് വർഷത്തെ പ്രവർത്തനങ്ങളെ സംക്ഷിപ്തമായി അടയാളപ്പെടുത്തുന്ന കെ.ഐ.ജി.-നാൾവഴികൾ നാഴികക്കല്ലുകൾ എന്ന സുവനീർ സമ്മേളനത്തിൽ പ്രകാശനം ചെയ്യും. നാൽപത് വർഷം പിന്നിട്ട കെ.ഐ.ജി. പ്രവർത്തകരെ സമ്മേളനത്തിൽ വെച്ച് ആദരിക്കും. കഴിഞ്ഞ വർഷം മെയ് 13 ന് അബാസിയ സെൻട്രൽ സ്കൂളിൽ വെച്ച് ജമാഅത്തെ ഇസ്ലാമി കേരള മുൻ അമീർ എം ഐ അബ്ദുൽ അസീസ് ആണ് ഗോൾഡൻ ജൂബിലിയുടെ പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടത്. വയനാട് വെച്ച് നടത്തിയ പ്രവാസി സംഗമം, ആശയ സംവാദത്തിന്റെ സൗഹൃദ നാളുകൾ കാമ്പയിൻ തുടങ്ങിയ വൈവിധ്യമാർന്ന പ്രചാരണ പരിപാടികളും സംഘടിപ്പിച്ചിരുന്നു.
വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിരവധി കാരുണ്യ പദ്ധതികൾ കെ.ഐ.ജി. ഈ കാലയളവിൽ അസൂത്രണം ചെയ്ത് നടപ്പിലാക്കിയതായും ഇത് സംബന്ധിച്ച് വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ ഭാരവാഹികൾ പറഞ്ഞു.
കെ. ഐ. ജി. പ്രസിഡണ്ട് പി. ടി. ശരീഫ്, വൈസ് പ്രസിഡണ്ടുമാരായ ഫൈസൽ മഞ്ചേരി, സക്കീർ ഹുസൈൻ തുവ്വൂർ, ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ്, സമ്മേളന കൺവീനർ കെ.അബ്ദു റഹ്മാൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Kuwait
എബി അത്തിക്കയം, റിജോകോശി, സിനു ജോണ്‍ : പത്തനം തിട്ട ഒഐസിസി കമ്മിറ്റിക്കു ഉർജ്ജസ്വല മുഖം

കുവൈറ്റ് സിറ്റി: പുതിയ മെമ്പർഷിപ്പിന്റ അടിസ്ഥാനത്തിൽ തിരെഞ്ഞെടക്കപ്പെട്ട ഒ.ഐ.സി.സി കുവൈറ്റ് പത്തനംത്തിട്ട ജില്ലാ കമ്മറ്റി ഭാരവാഹികളായി പ്രസിഡന്റ് എബി അത്തിക്കയം, ജനറൽ സെക്രട്ടറി റിജോകോശി, ട്രഷറർ സിനു ജോണ്‍ എന്നിവരെ കുവൈറ്റ് ഒഐസിസിയുടെ ചുമതലയുള്ള കെപിസിസി ജനൽ സെക്രട്ടറി അഡ്വ. ബി. എ. അബ്ദുൾ മുത്തലീഫ് ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതു കുളങ്ങരയുടെയും, സഹ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ പ്രഖ്യാപിച്ചു. നാഷണൽ കമ്മിറ്റി പ്രധിനിധികളായി എബി വാരിക്കാട്, വറുഗീസ് ജോസഫ് മാരാമണ്‍, റെജി കൊരൂത്, ഉമ്മന്‍ മാത്യൂസ് എന്നിവരെയുംതെരഞ്ഞെടുത്തിട്ടുണ്ട്. വൈസ് പ്രസിഡന്റ്മാരായി ചാള്‍സ് പി ജോര്‍ജ്ജ്, വര്‍ഗീസ് മാത്യു, സെക്രട്ടറിമാരായി മാത്യു ഫിലിപ്പ് (റിനു), അനില്‍കുമാര്‍, ജേക്കബ് ചെറിയാന്‍, ബിജു മാത്യു,എന്നിവരെയും ഷിജോ തോമസ് (സ്പോർട്സ് സെക്രട്ടറി), അനൂപ് പി രാജന്‍ (വെൽഫെയർ സെക്രട്ടറി ) എന്നിവരെയും തെരെഞ്ഞെടുത്തിട്ടുണ്ട്. ഇവരോടൊപ്പം14 അംഗഎക്സിക്യൂട്ടിവ് മെമ്പർമാരും ഉൾപ്പെടുന്ന പുതിയ ജില്ലാ കമ്മിറ്റിയാണ് നിലവിൽ വന്നത്.

Kuwait
ഒഐസിസി കുവൈറ്റ് കൊല്ലം ജില്ലാ കമ്മറ്റിക്ക് പുതിയ നേതൃത്വം

കുവൈറ്റ് സിറ്റി : പുതിയ മെമ്പർഷിപ്പിന്റ അടിസ്ഥാനത്തിൽ തിരെഞ്ഞെടക്കപ്പെട്ട ഒ.ഐ.സി.സി. കുവൈറ്റ് കൊല്ലം ജില്ലാ കമ്മറ്റി ഭാരവാഹികളായി പ്രസിഡന്റ് റോയി ഏബ്രഹാം, ജനറൽ സെക്രട്ടറി അൽ-അമീൻ മീരസാഹിബ്, ട്രഷറർ ദിലീഷ് ജഗന്നാഥ് എന്നിവരെ കുവൈറ്റ് ഒഐസിസിയുടെ ചുമതലയുള്ള കെപിസിസി ജനൽ സെക്രട്ടറി അഡ്വ. ബി. എ. അബ്ദുൾ മുത്തലീഫ് ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങരയുടെയും, സഹ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ പ്രഖ്യാപിച്ചു നാഷണൽ കമ്മിറ്റി പ്രധിനിധികളായി ജോയ് കരവാളൂർ, അനിൽ കെ ജോൺ എന്നിവരെയും, വൈസ് പ്രസിഡന്റ്മാരായി മാത്യൂ യോഹന്നാൻ, ജോസ് റോബർട്ട്, സെക്രട്ടറിമാരായി ജോർജി ജോർജ്ജ്, ബോണി സാം മാത്യു, ഷംനാസ്, വർഗീസ്, ജിബിൻ ലൂക്കോസ് പണിക്കർ (സ്പോർട്സ് ), ഷഹീദ് ലബ്ബ(വെൽഫെയർ) എന്നിവരെയും തെരഞ്ഞെടുത്തിട്ടുണ്ട്.
ഇത് സംബന്ധിച്ച് യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ നടന്ന കൂടിയാലോചന യോഗങ്ങളിൽ വെച്ച് എക്സിക്യൂട്ടിവ് മെമ്പർമാരായി സൈമൺ ബേബി, ടിറ്റോ ജോർജ്, നജുമുദ്ദീൻ ഇസ്മായിൽ, സിബി ജോസഫ്, രതീഷ് രാജകുമാർ, നവാസ് എം.ആർ, റമീസ്, ബിന്ദു ലാൽ, അബ്രാഹം പൊന്നച്ചൻ എന്നിവരും ഉൾപ്പെടുന്ന പുതിയ ജില്ലാ കമ്മിറ്റിയാണ് നിലവിൽ വന്നത്. പ്രവാസി സമൂഹത്തിനു പ്രയോജനപ്രദമായ കർമ്മ പരിപാടികൾ ആവിഷ്കരിക്കുമെന്നു പുതിയ ഭാരവാഹികൾ അറിയിച്ചു.
Kuwait
കെകെഐസി അബ്ബാസിയ മദ്രസ്സ സർഗ്ഗവസന്തം സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി : കുവൈറ്റ് കേരള ഇസ്ലാഹി സെന്റർ അബ്ബാസിയ മദ്രസ പിടിഎ എംടിഎ കമ്മിറ്റി യുടെ നേതൃത്വത്തിൽ വിദ്യാര്‍ത്ഥികളിലെ സര്‍ഗശേഷി പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഫെബ്രുവരി 7 ന് വൈകീട്ട് ഖുർതുബ ഇഹ്യാഹ് തൂറാസ് ഹാളിൽ സർഗ്ഗ വസന്തം സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് ജംഷീർ നിലമ്പൂർ,അധ്യക്ഷത വഹിച്ചു. കെകെഐസി കേന്ദ്ര വിദ്യാഭാസ സെക്രട്ടറി അബ്‍ദുല്‍ അസീസ് നരക്കോട് ഉദ്ഘാടനംചെയ്തു. പ്രധാന അദ്ധ്യാപകൻ ശമീർ മദനി കൊച്ചി ഉൽബോധനം നിർവഹിച്ചു.
പ്രസംഗം, ഇസ്ലാമിക ഗാനം, മാപ്പിളപ്പാട്ട്, പവർ പോയിന്റ് പ്രസന്റെഷൻ, വീഡിയൊ മേക്കിങ്, കഥ പറയൽ, ഖുര്‍ആന്‍ പാരായണം, ആംഗ്യപ്പാട്ട്, രണ്ടു വേദികളിലായി സംഘടിപ്പിച്ചു. മദ്രസ അദ്ധ്യാപകരായ യാസിർ അൻസാരി, അസ്‌ലം ആലപ്പുഴ, ആമിർ ഉസ്താദ്, നൗഫൽ സ്വലാഹി, സനിയ്യ ടീച്ചർ, സജീന ടീച്ചർ, സൈനബ ടീച്ചർ, അഫീന ടീച്ചർ, സഫിയ്യ ടീച്ചർ എന്നിവർ നേതൃത്വംനൽകി. മത്സരങ്ങളിൽ വിജയികളായവർക്ക് കെകെഐസി കേന്ദ്ര ഭാരവാഹികളും പിടിഎ ഭാരവാഹികളും മെഡലുകള്‍ നൽകി ആദരിച്ചു. കൂടാതെ വിജയികളെ കുവൈറ്റിലെ അഞ്ചു ഇസ്ലാഹി മദ്രസകളിൽ നിന്ന് വിജയികളായവർക്ക് വേണ്ടി കേന്ദ്രതലത്തിൽ ഫെബ്രുവരി 21 ഖൈത്താനിൽ വെച്ചു നടക്കുന്ന സർഗ്ഗ വസന്തം പ്രോഗ്രാമിൽ പങ്കെടുപ്പിക്കും. പ്രോഗ്രാമിൽ അർദ്ധ വാർഷിക പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവർക്കും അവാർഡുകള്‍ നൽകി ആദരിച്ചു.
മദ്രസ അസിസറ്റന്റ പ്രധാന അദ്ധ്യാപകൻ യാസിർ അൻസാരി സ്വഗതവും നൗഫൽ സ്വലാഹി നന്ദിയും പറഞ്ഞു.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News2 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News3 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram3 days ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login