Connect with us
48 birthday
top banner (1)

Featured

സുപ്രീം കോടതി വിധി പിണറായി വിജയനു വലിയ തിരിച്ചടി

Avatar

Published

on

ന്യൂഡൽഹി: കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രനെ പുറത്താക്കിയ സുപ്രീം കോടതി വിധി പിണറായി വിജയനു വലിയ തിരിച്ചടിയായി. സാധാരണ കോടതി വിധികളുടെ പശ്ചാത്തലത്തിൽ രാജി വച്ച മന്ത്രിമാരും മുഖ്യമന്ത്രിമാരുമുള്ള കേരളത്തിൽ സുപ്രീം കോടതി വിധി വന്നിട്ടും അധികാരത്തിൽ കടിച്ചു തൂങ്ങുകയാണു പിണറായി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാ​ഗേഷിന്റെ ഭാര്യ പ്രിയ വർ​ഗീസിനെ കണ്ണൂർ സർവകലാശാലയിൽ പിൻവാതിലിലൂടെ നിയമിക്കുന്നതിനാണ് ​ഗോപിനാഥ് രവീന്ദ്രനു പുനർനിയമനം നൽകിയതെന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലോകായുക്തയിൽ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ലോകായുക്തയും കേരള ഹൈക്കോടതിയും തള്ളിയ കേസാണിത്. കേസ് തള്ളിക്കളഞ്ഞ ഹൈക്കോടതിവിധിയെയും സുപ്രീം കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. കണ്ണൂർ സർവകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ മാസം കേസിൽ അന്തിമവാദം കേൾക്കുന്നതിനിടയിൽ 60 വയസ് കഴിഞ്ഞവരെ വിസിയായി എങ്ങനെ പുനർനിയമിക്കാനാകുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് ചോദിച്ചിരുന്നു.

60 വയസ് കഴിഞ്ഞ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന് സർക്കാർ പുന‍ർ നിയമനം നൽകിയതിനെതിരെ വലിയ പ്രതിഷേധമായിരുന്നു ഉയ‍ർന്നത്. സർക്കാർ ചട്ടങ്ങൾ ലംഘിച്ച് നിയമനം നടത്തിയെന്നായിരുന്നു ആരോപണം. 2021 നവംബർ 23 നാണ് സംസ്ഥാന സർക്കാരിൻറെ ശുപാർശ അംഗീകരിച്ച് കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് നാലു വർഷത്തേക്ക് പുനർനിയമനം നൽകിയത്. കീഴ്വഴക്കങ്ങൾ ലംഘിച്ചുകൊണ്ടുളള നടപടിക്കെതിരെ കണ്ണൂർ സർവകലാശാല സെനറ്റംഗം ഡോ.പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി.ജോസ് എന്നിവർ ഹൈക്കോടതിയിൽ ഹർജി നൽകി. 2021 ഡിസംബർ 15 ന് വിസിയുടെ പുനർനിയമനം ഹൈക്കോടതി ശരിവച്ചു.

Advertisement
inner ad

2021 ഡിസംബർ 16 ന് ഗോപിനാഥ് രവീന്ദ്രൻറെ പുനർനിയമനം ശരിവച്ച സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ ഹർജിക്കാർ അപ്പീൽ സമർപ്പിച്ചു. 2021 ഡിസംബർ 17 ന് നൽകിയ അപ്പീലിൽ ഗവർണർക്ക് ഹൈക്കോടതി നോട്ടീസ് നൽകി. സംസ്ഥാന സർക്കാരിനോടും നിലപാട് അറിയിക്കാൻ കോടതി നിർദേശിച്ചു. പുനർനിയമനത്തിന് രാജ്ഭവൻ നിർദേശം നൽകിയിട്ടില്ലെന്ന് ഗവർണർ അറിയിച്ചു. താൻ നിർദേശിച്ചതുകൊണ്ടാണ് പുനർനിയമനത്തിന് ഗോപിനാഥിൻറെ പേര് ശുപാർശ ചെയ്തു കൊണ്ടുളള കത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് തന്നതെന്ന വാർത്തയും ഗവർണർ നിഷേധിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

തെലുങ്കാനയിൽ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

Published

on

ഹൈദരാബാദ്: തെലുങ്കാനയിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. എടൂർനഗരം വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് മുളുഗു എസ്പ‌ി ശബരീഷ് പറഞ്ഞു. രണ്ട് എകെ 47 തോക്കുകളും വിവിധ സ്ഫോടക വസ്തുക്കളും ഉൾപ്പെടെ വൻ ആയുധശേഖരം പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. പ്രദേശത്ത് തെരച്ചിൽ പുരോഗമിക്കുകയാണ്.
നവംബർ 22-ന് ഛത്തീസ്‌ഗഡിലെ സുക്മ‌ ജില്ലയിൽ പത്ത് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.

Continue Reading

Delhi

രാജ്യത്ത് വീണ്ടും പാച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ വി​ല വർദ്ധിപ്പിച്ചു

Published

on

ന്യൂഡൽഹി: പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ വി​ല വ​ര്‍​ധി​പ്പി​ച്ചു. വാ​ണി​ജ്യ സി​ലി​ണ്ട​ര്‍ വി​ല 16രൂ​പ 50 പൈ​സ വർദ്ധിപ്പിച്ചു. പു​തി​യ വി​ല ഇ​ന്നു​മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ലാ​യി. അ​തേ​സ​മ​യം ഗാ​ര്‍​ഹി​ക പാ​ച​ക വാ​ത​ക വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. തു​ട​ര്‍​ച്ചാ​യ അ​ഞ്ചാം മാ​സ​മാ​ണ് വി​ല വർദ്ധിപ്പി​ക്കു​ന്ന​ത്. അ​ഞ്ച് മാ​സ​ത്തി​നി​ടെ കൂ​ട്ടി​യ​ത് 173. 5 രൂ​പ​യാ​ണ്. ക​ഴി​ഞ്ഞ ന​വം​ബ​റി​ല്‍ എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍ വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് 62 രൂ​പ വ​ര്‍​ധി​പ്പി​ച്ചി​രു​ന്നു.

വി​ല കൂ​ട്ടി​യ​തോ​ടെ, 19 കി​ലോ​ഗ്രാം വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ വി​ല സം​സ്ഥാ​ന​ത്ത് 1827 രൂ​പ​യാ​യി വ​ര്‍​ധി​ച്ചു. ഡ​ല്‍​ഹി​യി​ല്‍ ഗ്യാ​സ് സി​ലി​ണ്ട​റി​ന്‍റെ വി​ല 1818 രൂ​പ​യാ​ണ്. കോ​ല്‍​ക്ക​ത്ത​യി​ല്‍ 1927 രൂ​പ​യും മും​ബൈ​യി​ല്‍ 1771 രൂ​പ​യും ചെ​ന്നൈ​യി​ല്‍ 1980.50 രൂ​പ​യു​മാ​ണ് വി​ല.

Advertisement
inner ad
Continue Reading

chennai

ഫിൻജാല്‍ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമ‍ർദ്ദമായി; തമിഴ്നാട്ടിലെ 6 ജില്ലകളിലും പോണ്ടിച്ചേരിയിലും റെഡ് അലർട്ട്

Published

on

ചെന്നൈ: ഫിൻജാല്‍ ചുഴലിക്കാറ്റിൻ്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റ് ഇപ്പോള്‍ അതിതീവ്ര ന്യൂനമ‍ർദ്ദമായി മാറി.ഇന്നലെ രാത്രി പതിനൊന്നരയോടെ പൂർണമായി കരയില്‍ പ്രവേശിച്ച ഫിൻജാല്‍ സ്വാധീനം മൂലം പുതുച്ചേരി, കടലൂർ, വിഴുപ്പുറം എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്.

ചെന്നൈയില്‍ മഴക്കെടുതിയില്‍ 3 പേർ മരിച്ചതായാണ് വിവരം. കാലാവസ്ഥാ പ്രതിസന്ധിയെ തുടർന്ന് അടച്ചിട്ട ചെന്നൈ വിമാനത്താവളം ഇന്ന് പുലർച്ചെ ഒരു മണിയോടെ തുറന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് വിമാനത്താവളം അടച്ചത്. ചെങ്കല്‍പെട്ട് അടക്കം 6 ജില്ലകളിലും പുതുച്ചേരിയിലും റെഡ് അലർട്ട് തുടരുകയാണ്. 12 ജില്ലകളില്‍ ഓറഞ്ച് അലർട്ടും ചെന്നൈ ഉള്‍പ്പെടെ 10 ജില്ലകളില്‍ യെല്ലോ അലർട്ടുമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

Advertisement
inner ad
Continue Reading

Featured