സിപിഎം നിയന്ത്രണത്തിലുള്ള 15 സഹകരണ ബാങ്കുകളിൽ കൂടി ഗുരുതര ക്രമക്കേടുകൾ

സിപിഎം നിയന്ത്രണത്തിലുള്ള 15 സഹകരണ ബാങ്കുകളിൽ കൂടി ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി. സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് സജീവ ചർച്ചയായ വേളയിൽ തന്നെയാണ് പുതിയ വിവരങ്ങളും പുറത്ത് വരുന്നത്. തട്ടിപ്പ് കണ്ടെത്തിയതോടെ 15 സഹകരണ ബാങ്കുകളിലും 65-ാം വകുപ്പ് പ്രകാരം സഹകരണ വകുപ്പ് അന്വേഷണം തുടങ്ങി.

കരുവന്നൂര്‍ സഹകരണ ബാങ്കിലെ കോടികളുടെ ക്രമക്കേടിന്റെ പശ്ചാത്തലത്തില്‍ സമീപ സഹകരണ ബാങ്കുകളില്‍ നടത്തിയ പരിശോധനയിലാണ് വ്യാപക ക്രമക്കേട് പുറത്ത് വന്നത്. വായ്പ നൽകിയതിലെ ക്രമക്കേടും, അനർഹമായി മറ്റ് സഹകരണ സംഘങ്ങളെ സാമ്പത്തികമായി സഹായിച്ചതുമുൾപ്പടെയാണ് കണ്ടെത്തൽ. ക്രമക്കേട് കണ്ടെത്തിയ 15 സഹകരണ ബാങ്കുകളിൽ സഹകരണ നിയമത്തിലെ വകുപ്പ് 65 പ്രകാരമുള്ള അന്വേഷണത്തിന് സഹകരണവകുപ്പ് ഉത്തരവിട്ടു. ഇരിങ്ങാലക്കുട, മുകുന്ദപുരം,കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലെ 15 സഹകരണ ബാങ്കുകളിലാണ് അന്വേഷണം തുടങ്ങിയത്. ഇവിടെയെല്ലം സിപിഐഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ്.

Related posts

Leave a Comment