Connect with us
48 birthday
top banner (1)

Kerala

ശബരിമലയില്‍ തിരക്ക് നിയന്ത്രണത്തില്‍ ഗുരുതര പിഴവ്

Avatar

Published

on

ശബരിമല: ശബരിമലയില്‍ തിരക്ക് നിയന്ത്രണത്തിനായി നിയോഗിക്കപ്പെട്ട പൊലീസിന്റെ രണ്ടാം ബാച്ച് ചുമതലയേറ്റ് മണിക്കൂറുകള്‍ പിന്നിടും മുമ്പ് തിരക്ക് നിയന്ത്രണത്തില്‍ ഗുരുതര പിഴവ്. ഹരിവരാസനം പാടി നടയടച്ച ശേഷം സന്നിധാനത്ത് അവശേഷിക്കുന്ന ഭക്തരെ പുറത്തേക്ക് ഇറക്കുന്ന വടക്കേ നടയിലെ ഗേറ്റ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ചങ്ങല ഉപയോഗിച്ച് പൂട്ടിയതാണ് വലിയ നടപ്പന്തലില്‍ അടക്കം തിരക്ക് നിയന്ത്രണം പിഴക്കാന്‍ ഇടയാക്കിയത്. ഇതോടെ ഹരിവരാസനം തൊഴാന്‍ കാത്തു നിന്നവരും ഇരുമുടിയേന്തി പടികയറി എത്തിയ ഇതര സംസ്ഥാനങ്ങളില്‍ നിന്നും അടക്കമുള്ള ഭക്തരും പുറത്തേക്കിറങ്ങാന്‍ വഴിയില്ലാതായി.

ഗേറ്റ് പൂട്ടിയ സംഭവമറിഞ്ഞ് എത്തിയ സന്നിധാന സ്‌പെഷ്യല്‍ ഓഫീസര്‍ സി.ഐയെ പരസ്യമായി ശകാരിച്ചു. തിങ്കളാഴ്ച രാത്രി ഹരിവരാസനം പാടി നടയടച്ച ശേഷം ആയിരുന്നു സംഭവങ്ങളുടെ തുടക്കം. മേലെ തിരുമുറ്റത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സി.ഐയുടെ നിര്‍ദ്ദേശപ്രകാരം ഭക്തരെ പുറത്തേക്കിറക്കുന്ന വടക്കേ ഗേറ്റ് പൂട്ടുകയായിരുന്നു. പതിവുപോലെ വടക്കേ നട വഴി പുറത്തേക്ക് ഇറങ്ങാന്‍ എത്തിയ തീര്‍ഥാടകര്‍ അടക്കമുള്ളവരോട് സ്റ്റാഫ് ഗേറ്റ് വഴി പുറത്തിറങ്ങുവാന്‍ സി.ഐ നിര്‍ദ്ദേശിച്ചു.

Advertisement
inner ad

വടക്കേ നടവഴി തീര്‍ഥാടകരെ പുറത്തേക്ക് ഇറക്കുന്നതാണ് രീതിയെന്ന് മാധ്യമപ്രവര്‍ത്തകരും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എന്‍.ഡി.ആര്‍.എഫ് ഉദ്യോഗസ്ഥരും പറഞ്ഞെങ്കിലും സി.ഐ അത് ചെവിക്കൊണ്ടില്ല. ഇതോടെ സ്റ്റാഫ് ഗേറ്റില്‍ പുറത്തേക്കിറങ്ങാനുള്ളവരുടെ തിക്കും തിരക്കുമായി. ഇത് മൂലം വലിയ നടപന്തലില്‍ ക്യൂ നില്‍ക്കുന്ന തീര്‍ഥാടകരെ പതിനെട്ടാംപടി കയറ്റാന്‍ കഴിയാത്ത സാഹചര്യവുമുണ്ടായി.

താഴെ തിരുമിറ്റത്തും വലിയ നടപന്തല്യം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാര്‍ സംഭവമറിയാതെ കുഴങ്ങി. ഇതോടെയാണ് വലിയ നടപ്പന്തല്‍ അടക്കം തീര്‍ഥാടകരെ കൊണ്ട് തിങ്ങിനിറഞ്ഞത്. സംഭവമറിഞ്ഞ് പതിനൊന്നരയോടെ സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ കെ.ഇ ബൈജു എത്തി. രാവിലെ നടന്ന ബ്രീഫിങ്ങില്‍ സന്നിധാനത്ത് പാലിക്കേണ്ട നടപടിക്രമങ്ങള്‍ സംബന്ധിച്ച് വ്യക്തമാക്കിയിരുന്നില്ലേ എന്ന് ചോദിച്ചായിരുന്നു സി.ഐക്ക് നേരെ സ്‌പെഷ്യല്‍ ഓഫീസറുടെ ശകാരം. തുടര്‍ന്ന് പൂട്ടിയ വടക്കേ നടയിലെ ഗേറ്റ് തുറക്കാന്‍ ഉത്തരവിട്ടു. ഇതോടെയാണ് സന്നിധാനത്തെ തിരക്ക് നിയന്ത്രണവിധേമായത്.

Advertisement
inner ad

Global

തൃശൂർ ഫെസ്റ്റ് 2025ന് ഷാർജയിൽ തുടക്കമായി

Published

on

ഷാർജ: ഷാർജ കെഎംസിസി തൃശൂർ ജില്ല കമ്മിറ്റിയുടെ തൃശൂർ ഫെസ്റ്റ് 2025ന് തുടക്കമായി. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന തൃശൂർ ഫെസ്റ്റ് 2025 ന്റെ വിളംബര പ്രഖ്യാപന സംഗമം, നാഷണൽ കെഎംസിസി ജനറൽ സെക്രട്ടറി പി. കെ അൻവർ നഹ ഉദ്ഘാടനം ചെയ്തു. ഷാർജ കെഎംസിസി തൃശൂർ ജില്ല പ്രസിഡന്റ്‌ അബ്ദുൽ ഖാദർ ചക്കനാത്ത് അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി നസറുദ്ദീൻ താജുദ്ദീൻ സ്വാഗതം പറഞ്ഞു.

ജില്ലാ വൈസ്പ്രസിഡന്റ് മാരായ കെ പി കബീർ , ഇക്ബാൽ കടപ്പുറം , അബ്ദുൽ വഹാബ് സെക്രട്ടറി മാരായ നാസർ കടപ്പുറം , ഫവാസ് കൈപ്പമംഗലം , ഷംസുദീൻ, നിയോജകമണ്ഡലം നേതാക്കളായ ആർ.ഒ ഇസ്മായിൽ,ഉസ്മാൻ മണലൂർ, ഹബീബ് നാട്ടിക, നിസാം വാടാനപ്പിള്ളി , ഇർഷാദ് മണലൂർ ശരീഫ് നാട്ടിക, മൊയിനുദ്ധീന് തുടങ്ങിയവർ നേതൃത്വം നൽകിയ വിളംബര സംഗമത്തിൽ സാമൂഹിക, സാംസ്‌കാരിക, കലാ രംഗത്തെ പ്രശസ്തയായ ഇന്ദുലേഖ വാര്യർ മുഖ്യഥിതി ആയിരുന്നു. പാടിയും പറഞ്ഞും ചിന്തിപ്പിക്കും നവാസ് പാലേരിയുടെ സംഗീത വിരുന്നോടെ തൃശൂർ ഫെസ്റ്റ് 2025 ന്റെ പരിപാടികൾക്ക് തുടക്കം കുറിച്ചു.
കുടുംബ സംഗമങ്ങൾ, ഫുട്ബോൾ ടൂർണമെന്റ്, വടം വലി മത്സരം, വിനോദ യാത്ര, ചിത്ര രചന മത്സരങ്ങൾ, എഡ്യൂക്കേഷൻ ഫെസ്റ്റ്, ബ്ലഡ്‌ ഡോനെഷൻ, മെഡിക്കൽ ക്യാമ്പ്, പാചകമത്സരം, ബിസിനെസ്സ് മീറ്റ്, യു എ ഇ തൃശൂർ ലീഡേഴ്‌സ് മീറ്റ്, ആദരവ്, വിവിധ കലാപരിപാടികളും സാംസ്കാരിക സമ്മേളനങ്ങളും തൃശൂർ ഫെസ്റ്റിന്റെ ഭാഗമായി നടക്കുമെന്ന് തൃശൂർ ഫെസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

Advertisement
inner ad

ഷാർജ കെഎംസിസി സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ ത്വയ്യിബ് ചേറ്റുവ, ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി മാരായ അബ്ദുള്ള മല്ലിശ്ശേരി, ടി വി നസീർ , ചാക്കോ ഊളകാടൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സംസ്ഥാന കമിറ്റി സെക്രട്ടറി ഫൈസൽ അഷ്ഫാഖ് ,ഫസൽ തലശ്ശേരി,കോഴിക്കോട് ജില്ല പ്രസിഡന്റ്‌ അബ്ബാസ്‌, ജനറൽ സെക്രട്ടറി അലി വടയം, ഷാഫി വള്ളിക്കാട്, ഉസ്മാൻ കോറോത് ,ശമീൽ കാസർകോട് ജില്ലാ പ്രസിഡന്റ് ഷാഫി തച്ചങ്ങാട് ,മുഹമ്മദ് മണിയോടി ശരീഫ് പൈക, ഷാഫി സാഹിബ് മലപ്പുറം ജില്ലാ പ്രസിഡന്റ്‌ ഹംസ കോരത്ത് ഹമീദ് ബാബു ഇബ്രാഹിം പള്ളിയറക്കൽ , ഹംസ കണ്ണൂർ ജില്ലാ നേതാക്കൾ മുഹമ്മദ് മാട്ടുമ്മൽ ഉമർ ഫാറൂഖ് , ഷഫീഖ് സാഹിബ് ,റഷീദ് ബാഖവി, ഹംസ മുക്കൂട് ,എന്നിവരുടെയും തൃശൂർ ജില്ല ഭാരവാഹികളുടെയും മണ്ഡലം നേതാക്കന്മാരുടെയും സാനിദ്യത്തിൽ തൃശൂർ ഫെസ്റ്റ് 2025 ന്റെ ബ്രോഷർ പ്രകാശനം നടത്തി.

ഷാർജ കെഎംസിസി വനിതാ വിംഗ് സ്റ്റേറ്റ് പ്രസിഡന്റ്‌ ഫബീന, സെക്രട്ടറി ഷജീല അബ്ദുൽ വഹാബ്, ജില്ല വനിത വിംഗ് പ്രസിഡന്റ്‌ സജ്‌ന ഉമ്മർ, ജനറൽ സെക്രട്ടറി ഹസീന റഫീഖ്, ട്രഷറർ ഷംന നിസാം, റുക്‌സാന നൗഷാദ് , ശഹീറ ബഷീർ , ഷെറീന നജു , ഫസീല കാദർ മോൻ , ബൽകീസ് മുഹമ്മദ്‌ , സബീന ഷാനവാസ്‌, സ്വാലിഹ നസറുദ്ദീൻ മറ്റു വനിത വിംഗ് ഭാരവാഹികളുടെയും നേതൃത്വത്തിൽ മുഖ്യഥിതി ഇന്ദുലേഖ വാര്യർക്ക് സ്നേഹദരവും കൈമാറി. ഷാർജ കെഎംസിസി വനിതാ വിംഗ് സ്റ്റേറ്റ് ഭാരവാഹികളായ സൈനബ മല്ലശ്ശേരി , സുഹറ അഷ്‌റഫ് താമരശ്ശേരി ,സഫിയ , സബിത തുടങ്ങിയവർ സന്നിഹിതരായിരുന്നു.
തൃശൂർ ഫെസ്റ്റ് 2025 പ്രഖ്യാപന സംഗമത്തിൽ മുഹമ്മദ്‌ ഫൈദ് പ്രാർത്ഥനയും ഷാർജ കെഎംസിസി തൃശൂർ ജില്ല ട്രഷറർ മുഹസിൻ മുഹമ്മദ്‌ നന്ദിയും പറഞ്ഞു.

Advertisement
inner ad
Continue Reading

Kerala

മഴ മുന്നറിയിപ്പിൽ മാറ്റം; 3 ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട്. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത കണക്കിലെടുത്ത് കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തെക്കൻ ആൻഡമാൻ കടലിനു മുകളിൽ ചക്രവാദ ചുഴി രൂപപ്പെട്ടു. നാളെയോടെ ന്യൂനമർദ്ദമായി മാറി തമിഴ്നാട് തീരത്തേക്ക് നീങ്ങാൻ സാധ്യത.

Continue Reading

Cinema

അമ്മയില്‍ പുതിയ കമ്മിറ്റി ഉടനില്ല; ജൂണ്‍ വരെ അഡ്‌ഹോക് കമ്മിറ്റി തുടരും

Published

on


കൊച്ചി: താരസംഘടന അമ്മയില്‍ പുതിയ കമ്മിറ്റി ഉടനുണ്ടാകില്ല. ജൂണ്‍ വരെ അഡ്‌ഹോക് കമ്മിറ്റി തന്നെ തുടരും.

ജൂണില്‍ ചേരുന്ന ജനറല്‍ ബോഡിക്ക് ശേഷമാകും പുതിയ കമ്മിറ്റി വരിക. ജനുവരി നാലിന് കുടുംബ സംഗമം സംഘടിപ്പിക്കാന്‍ താര സംഘടന തീരുമാനിച്ചിട്ടുണ്ട്.

Advertisement
inner ad

കുടുംബ സംഗമവും അഡ്‌ഹോക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരിക്കും നടക്കുക. ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു എഎംഎംഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ താരസംഘടനയായ എഎംഎംഎയ്‌ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ലൈംഗിക പീഡന പരാതി ഉയര്‍ന്നതോടെ എഎംഎംഎ ജനറല്‍ സെക്രട്ടറിയും നടനുമായ സിദ്ദിഖ് രാജിവെച്ചിരുന്നു.

Advertisement
inner ad

ഇതിന് പിന്നാലെ എഎംഎംഎ ഭരണസമിതി പിരിച്ചുവിട്ടു. രണ്ടു മാസത്തിനകം പുതിയ കമ്മിറ്റി രൂപീകരിക്കും എന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം വൈകുകയായിരുന്നു.

Advertisement
inner ad
Continue Reading

Featured