സീരീസ് 7 സ്മാർട്ട് വാച്ച് വിപണിയിലെത്തിച് ആപ്പിൾ

സ്മാർട്ട് വാച്ച് പ്രേമികളുടെ വിപണിയിലെ ഇഷ്ട താരമാണ് ആപ്പിളിന്റെ സ്മാർട്ട് വാച്ചുകൾ . മറ്റേതു സ്മാർട്ട് വാച്ച് കമ്പനികളുടെ വാച്ചിനെക്കളും ഗുണത്തിലും മേന്മയിലും മികച്ചു നിൽക്കുന്നു എന്നത് കൊണ്ട് തന്നെയാണ് ആപ്പിളിന്റെ വാച്ചുകൾക്ക് ഇത്രയേറെ ജനപ്രീതി കിട്ടിയത് .ആപ്പിളിന്റെ ഇത് വരെ പുറത്തിറക്കിയ എല്ലാ സ്മാർട്ട് വാച്ചുകളും വിപണിയിൽ മികച്ച പ്രകടനം തന്നെയാണ് കാഴ്ച വെച്ചിരുന്നത് . ഇക്കൂട്ടത്തിൽ ഇതാ ഇപ്പോൾ പുതിയ സ്മാർട് വാച്ച് മോഡൽ പുറത്തിറക്കിയിരിക്കുകയാണ് ആപ്പിൾ . ആപ്പിളിന്റെ സ്മാർട്ട് വാച്ച് സീരിസിലെ ഏഴാമത്തെ അംഗത്തെയാണ് ആപ്പിൾ തങ്ങളുടെ സെപ്റ്റംബർ പ്രോഡക്റ്റ് ലോഞ്ച് ഇവെന്റിലൂടെ അവതരിപ്പിച്ചത് .

സീരീസ് 7 ന്റെ ഡിസൈനിംഗിനെ ചൊല്ലി പല കിംവദന്തികളും പരന്നിരുന്നെങ്കിലും സീരീസ് 6 വാച്ചുകളുടെ ഏതാണ്ട് അതെ ഡിസൈനിൽ തന്നെയാണ് സീരീസ് 7 സ്മാർട്ട് വാച്ചുകളും കമ്പനി നിർമിച്ചിട്ടുള്ളത് . എന്നാലും സീരീസ് 7 സ്മാർട്ട് വാച്ചുകളുടെ ബോർഡറുകൾ എന്നത് 40 ശതമാനം കൂടുതൽ തിന്നാണ് . കൂടാതെ വാച്ചിന്റെ അരികുകൾ കൂടുതൽ മൃദു വാക്കിയിരിക്കുന്നു . ഓൾവെയ്‌സ് ഓൺ മോഡിൽ ഡിസ്പ്ലേ 70 ശതമാനം കൂടുതൽ മികവുള്ളതായിരിക്കും എന്ന് കമ്പനി അവകാശപ്പെടുന്നു . ഐ.പി.6 എക്സ് ഡസ്ട് റെസിസ്റ്റന്റും ഡബ്ല്യൂ ആർ 50 വാട്ടർ റെസിസ്റ്റന്റിലും അതിഷ്ടിതമായിരിക്കും സീരീസ് 7 .

വാച്ചിന്റെ സോഫ്റ്റ്‌വെയർ നെ കുറിച് പറയുമ്പോൾ വാച്ച് ഓ.എസ് 8ൽ ആയിരിക്കും ആപ്പിൾ വാച്ച് സിരീസ് പ്രവർത്തിക്കുന്നത് .വാച്ച് ഓ.എസ്സിന്റെ ഏറ്റവും പുതിയ ഫീച്ചേഴ്സ് ആയ ബൈക്ക് ഡിറ്റെക്ഷനും . ഫാൾ ഡിറ്റക്ഷൻ ഫോർ ബൈക്ക് റൈഡിങ്ങും ഈ വാച്ചിൽ ലഭ്യമാണ് .കൂടാതെ ടൈപ്പിംഗ് കൂടുതൽ സുഖകരമാക്കുന്നതിനായി ഫുൾ കീബോർഡ് ഫീച്ചറും നൽകിയിരിക്കുന്നു . ഒറ്റ ചാർജിൽ 18 മണിക്കൂർ ഉപയോഗിക്കാൻ കഴിയുന്ന വാച്ചിന്റെ ചാർജ് 0 ത്തിൽ നിന്നും 80 ശതമാനത്തിൽ എത്താൻ 45 മിനിറ്റ് മതിയാകും . ഇത് സീരീസ് 6 വാച്ചിനെക്കാളും 33 ശതമാനം കൂടുതൽ വേഗതയിലാണ് . 399 ഡോളർ ആണ് വാച്ചിന്റെ വില .ഇന്ത്യൻ രൂപയിലേക്ക് മാറ്റുമ്പോൾ 29,410 രൂപയായിരിക്കും .

Related posts

Leave a Comment