Kollam
എംഡിഎംഎയുമായി സീരിയല്‍ നടി പിടിയില്‍

കൊല്ലം: കൊല്ലത്ത് എംഡിഎംഎയുമായി സീരിയല്‍ നടി പിടിയില്‍. ചിറക്കര ഒഴുകുപാറ ശ്രീനന്ദനത്തില്‍ ഷംനത്താണ് പരവൂര്‍ പൊലീസിന്റെ പിടിയിലായത്. പരവൂര്‍ ഇന്‍സ്‌പെക്ടര്‍ ഡി ദീപുവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഷംനത്ത് പിടിയിലായത്. ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന വീട്ടിലാണ് പൊലീസ് പരിശോധന നടത്തിയത്. മൂന്ന് ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്. നടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Featured
കൊല്ലത്ത് വിദ്യാർത്ഥിയെ വീട്ടിൽക്കയറി കുത്തി കൊലപ്പെടുത്തി, അക്രമി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

കൊല്ലം: കോളേജ് വിദ്യാർഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു.കൊല്ലം ഉളിയക്കോവില്‍ സ്വദേശി ഫെബിൻ ജോർജ് ഗോമസ് (21) ആണ് കൊല്ലപ്പെട്ടത്.കാറില്‍ എത്തിയ ആളാണ് ആക്രമിച്ചത് ഫാത്തിമ മാതാ കോളേജിലെ ബിസിഎ വിദ്യാർഥിയായിരുന്നു ഫെബിൻ.
കുത്തി ശേഷം ആക്രമി ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തതയാണ് വിവരം. കൊല്ലം കടപ്പാക്കടയില്‍ റെയില്‍വേ ട്രാക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ പാതയ്ക്ക് സമീപം ഒരു കാറും നിർത്തിയിട്ട നിലയില്‍ കണ്ടെത്തി.ഏഴ് മണിയോടെ ആയിരുന്നു സംഭവം. ഉളിയക്കോവിലിലെ വീട്ടിലായിരുന്നു വിദ്യാർഥി ഉണ്ടായിരുന്നത്. ഇവിടേക്ക് മുഖം മറച്ചെത്തിയ ആള്‍ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.ഇത് തടയാൻ ശ്രമിച്ച ഫെബിന്റെ പിതാവിനും കുത്തേറ്റിട്ടുണ്ട്. വെള്ള കാറില്‍ എത്തിയ ആളാണ് ആക്രമണം നടത്തിയതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
ഫെബിന് കഴുത്ത്, കൈ, വാരിയെല്ല് എന്നിവിടങ്ങളിലാണ് കുത്തേറ്റത്. തടയാൻ ശ്രമിച്ച പിതാവിന് വാരിയെല്ലിനും കൈക്കും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.
Kerala
കടയ്ക്കൽ തിരുവാതിര ഉത്സവത്തെ രാഷ്ട്രീയ വത്കരിച്ചു, ഗവർണ്ണർക്ക് പരാതി നൽകി; യൂത്ത് കോൺഗ്രസ്

കൊല്ലം : കടയ്ക്കൽ ദേവീ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തോട് അനുബന്ധിച്ചു നടത്തിയ സംഗീത പരിപാടിയിൽ സിപിഎം പാർട്ടി പരിപാടികളിൽ ഉപയോഗിക്കുന്ന ‘പുഷ്പ്പനെ അറിയാമോ’ ‘ലാൽസലാം സഖാക്കളെ’ എന്നീ ഗാനങ്ങൾ ഗായകരെ കൊണ്ടു പാടിക്കുകയും സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും ചിഹ്നങ്ങളും കൊടികളും പ്രദർശിപ്പിക്കുകയും ചെയ്തതിനെതിരെ നടപടി ആവവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ആദർശ് ഭാർഗവൻ ഗവർണ്ണർക്കും ദേവസ്വം മന്ത്രിക്കും പരാതി നൽകി.
ക്ഷേത്ര വിശ്വാസത്തെ രാഷ്ട്രീയ വത്കരിച്ച ക്ഷേത്രം ഭാരവാഹികൾക്കെതിരെ കേസ് എടുക്കാൻ നിർദേശം നൽകണം എന്നാവശ്യപ്പെട്ടാണ് പരാതി നൽകിയത്. നടപടി സിപിഎമ്മിന്റെ രാഷ്ട്രീയ പാപ്പരത്തത്തിന്റെ തെളിവാണെന്നും വിശ്വാസി സമൂഹത്തോട് സിപിഎം നേതൃത്വം മാപ്പ് പറയണമെന്നും അഡ്വ.ആദർശ് ഭാർഗവൻ ആവശ്യപ്പെട്ടു..
Kerala
നിയമങ്ങൾ കാറ്റിൽ പറത്തി വഴിനീളെ കൊടിയും ഫ്ലക്സും സ്ഥാപിച്ചു ; സംസ്ഥാന സമ്മേളനത്തിനിടെ സിപിഎമ്മിന് മൂന്നര ലക്ഷം രൂപ പിഴ

കൊല്ലം: ഹൈക്കോടതി ഉത്തരവുകൾ ലംഘിച്ച് കൊല്ലം നഗരത്തിൽ നഗരത്തിൽ കൊടിയും ഫ്ലക്സും സ്ഥാപിച്ച സിപിഎമ്മിന് കോർപ്പറേഷന്റെ പിഴ. മൂന്നര ലക്ഷം രൂപ പിഴ അടയ്ക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിക്ക് കോർപറേഷൻ സെക്രട്ടറി നോട്ടീസ് നൽകി. സിപിഎം സംസ്ഥാന സമ്മേളനത്തിനായി 20 ഫ്ലക്സ് ബോർഡുകളും 2500 കൊടിയും കെട്ടിയതിനാണ് പിഴ ചുമത്തിയിരിക്കുന്നത്. ഫീസ് അടച്ച് നിയമാനുസൃതം ഫ്ലക്സ് സ്ഥാപിക്കാൻ സിപിഎം അനുമതി തേടിയിരുന്നു. സിപിഎം നേതൃത്വം അപേക്ഷ നൽകിയെങ്കിലും ഇക്കാര്യത്തില്‍ കോർപ്പറേഷൻ തീരുമാനമെടുത്തില്ല. കാഴ്ച മറയ്ക്കാതെയും ഗതാഗത തടസ്സമില്ലാതെയും നടപ്പാത കൈയ്യേറാതെയും ഫ്ലക്സ് ബോർഡുകളും കൊടിയും സ്ഥാപിച്ചെന്നാണ് സിപിഎം നേതൃത്വത്തിൻ്റെ വിശദീകരണം.
കൊല്ലം നഗരത്തിൽ കൊടിതോരണങ്ങൾ നിയമങ്ങൾ കാറ്റിൽ പറത്തിയാണ് കെട്ടിയതെന്നുള്ള വിഷയത്തിൽ ഹൈക്കോടതി ഇന്നലെ തന്നെ വിമർശനങ്ങൾ മുന്നോട്ട് വെച്ചിരുന്നു. കോർപ്പറേഷൻ സെക്രട്ടറി സെക്രട്ടറി ഇക്കാര്യത്തിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. മാത്രമല്ല പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ നിരന്തരം കോടതി ഉത്തരവ് ലംഘിക്കുന്നുവെന്ന് സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
-
News3 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
News3 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram1 month ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala1 month ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
You must be logged in to post a comment Login