Connect with us
inner ad

Kerala

പത്രപ്രവർത്തക ആശ്രിത പെൻഷൻ വർധിപ്പിക്കണം; സീനിയർ ജേണലിസ്റ്റ് ഫോറം

Avatar

Published

on

കൊല്ലം : പത്രപ്രവർത്തക ആശ്രിത പെൻഷൻ വർദ്ധിപ്പിക്കണമെന്നു സീനിയർ ജേണലിസ്റ്റ്സ് ഫോറം കൊല്ലം ജില്ലാ സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു. പത്രപ്രവർത്തക പെൻഷൻ നിയമാവലിയിൽ പത്രപ്രവർത്തക പെൻഷന്റെ പകുതി തുക ആശ്രീത പെൻഷനായി കൊടുക്കണമെന്നു വ്യവസ്ഥയുണ്ട്. പത്രപ്രവർത്തക പെൻഷൻ 10500 രൂപ നൽകുമ്പോൾ ആശ്രീത പെൻഷൻ 5250 രൂപ നൽകണം. നിലവിൽ 2250 രൂപയാണു നൽകുന്നത്. വി എസ് അച്ചുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ നൽകിയ 4500 രൂപ പത്രപ്രവർത്തക പെൻഷന്റെ പകുതി 2250 രൂപയാണു ഇപ്പോഴും നൽകുന്നത്. എത്രയും വേഗം നിയമാവലി പ്രകാരം ഇത് വർദ്ധിപ്പിക്കണമെന്നു സമ്മേളനം പാസ്സാക്കിയ പ്രമേയത്തിൽ ആവശ്യപ്പെട്ടു.
പകുതി പെൻഷൻ വാങ്ങുന്നവർക്ക് ഫുൾ പെൻഷനാക്കണം , അവശ പത്രപ്രവർത്തക പെൻഷൻ വർദ്ധിപ്പിക്കണം , പത്രപ്രവർത്തക പെൻഷൻ എല്ലാ മാസവും 5 നു മുമ്പ് വിതരണം ചെയ്യണം തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
കൊല്ലം ഷാ ഇന്റർനാഷണൽ ഹോട്ടലിൽ നടന്ന സമ്മേളനം സീനിയർ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് എ.മാധവൻ ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സന്തോഷ് എസ്.കുമാർ , അദ്ധ്യക്ഷത വഹിച്ചു. സീനിയർ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. വിജയകുമാർ , സംസ്ഥാന സെക്രട്ടറി കെ. സുന്ദരേശൻ , ഐ.എഫ്.ഡബ്ലിയു.ജെ. മുൻ വൈസ് പ്രസിഡന്റ് എസ്.സുധീശൻ, സി.പി.രാജശേഖരൻ എന്നിവർ പ്രസംഗിച്ചു.
ജില്ലാ സെക്രട്ടറി ഡി.വേണുഗോപാൽ പ്രവർത്തന റിപ്പോർട്ടും എം.എ.മജീദ് കണക്കും അവതരിപ്പിച്ചു ചർച്ചയിൽ രത്നകുമാർ പല്ലിശ്ശേരി, ഡി.ജോസ് , എൽ.വി ജോൺസൺ, ഇഗ്നേഷ്യസ് പെരെര, കൊല്ലം മോഹൻ എന്നിവർ പങ്കെടുത്തു. ഗാന്ധി ഭവൻ പുരസ്ക്കാരം കരസ്ഥമാക്കിയ മങ്ങാട് സുബിൻ നാരായണനെ സമ്മേളനത്തിൽ വെച്ച് ആദരിച്ചു. കൊല്ലം ജില്ലയിലെ മുതിർന്ന പത്രപ്രവർത്തകർക്കായി ആരോഗ്യ പരിരക്ഷാ പദ്ധതി ആരംഭിക്കാൻ സമ്മേളനം തീരുമാനിച്ചു. ഇതിന്റെ നടത്തിപ്പിനായി എസ്.സുധീശൻ (ചെയർമാൻ) ഡി.ജോസ് (കൺവീനർ) കെ. സുന്ദരേശൻ, സന്തോഷ് എസ്. കുമാർ , ഡി.വേണുഗോപാൽ, എം.എ.മജീദ് എന്നിവർ അടങ്ങിയ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.

Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

ഓപ്പറേഷൻ ആഗ് ഡി ഹണ്ട്’: വെറും 2 ദിവസത്തിനുള്ളിൽ പിടിയിലായത് 2015 ​ഗുണ്ടകൾ

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടകളെ പിടിക്കാനായി കേരള പൊലീസിന്‍റെ ‘ഓപ്പറേഷൻ ആഗ് ഡി ഹണ്ട്’. രണ്ട് ദിവസത്തിനുള്ളില്‍ മാത്രം ഓപ്പറേഷൻ ആഗ് ഡി – ഹണ്ട് റെയ്ഡിൽ സംസ്ഥാനത്ത് 2015 ഗുണ്ടകളാണ് അറസ്റ്റിലായിരിക്കുന്നത്. ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള പ്രവർത്തങ്ങളിൽ അലംഭാവമുണ്ടെന്ന് കാട്ടി കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിൽ ചില ജില്ലാ പൊലീസ് മേധാവിമാരെ ഡിജിപി വിമർശിച്ചിരുന്നു.10 ദിവസം തുടർച്ചയായി റെയ്ഡ് തുടരാനാണ് ഡിജിപിയുടെ നിർദ്ദേശം. കാപ്പാ പ്രതികൾ, വാറണ്ട് പ്രതികൾ, പിടികിട്ടാപ്പുള്ളികൾ എന്നിങ്ങനെയുള്ള ക്രിമിനലുകളാണ് അറസ്റ്റിലായത്.കൊച്ചി, തിരുവനന്തപുരം ജില്ലകളിൽ ഇനിയും ജാഗ്രത പുല‍ർത്തണമെന്നും കമ്മീഷണർമാർക്ക് ഡിജിപി നിർദ്ദേശം നൽകി.

Continue Reading

crime

ജിഷ വധക്കേസ്; വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ വിധി മെയ് 20ന്

Published

on

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിലെ ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ വിധി തിങ്കളാഴ്ച. പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്റെ ഹർജിയിലാണ് വിധി പ്രഖ്യാപിക്കുക. അതേസമയം വധശിക്ഷ റദ്ദാക്കണം എന്ന അമീറുൽ ഇസ്‌ലാമിൻ്റെ ഹർജിയും ഇതിനൊപ്പം പരി​ഗണിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45 നാണ് വിധി പ്രസ്താവം.2016 ഏപ്രിൽ 28 നാണ് ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ ജിഷയുടെ മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തിയത്. യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്നും ശരീരത്തിൽ 38 മുറിവുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമായിരുന്നു.പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ജൂൺ 16ന് അസം സ്വദേശിയായ അമീറുൽ ഇസ്ലാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

സംസ്ഥാനത്ത് ഇന്നും കനത്ത മഴ

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി ശക്തമായ മഴയാണ് ലഭിക്കുന്നത്. ഇന്നും നല്ല മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിനാൽ രണ്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലര്‍ട്ടും ഒൻപത് ജില്ലകളിൽ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ടും മൂന്ന് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടുമാണെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ശനിയാഴ്ച പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലര്‍ട്ടുമാണ് പുറപ്പെടുവിച്ചത്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു.

Continue Reading

Featured