മുതിർന്ന ഐ.എന്‍.എ ഭടൻ ഈശ്വര്‍ലാല്‍ സിങ് അന്തരിച്ചു

സിംഗപ്പൂര്‍: സുഭാഷ് ചന്ദ്രബോസിന്റെ കീഴില്‍ ഇന്ത്യന്‍ നാഷനല്‍ ആര്‍മിയില്‍ (ഐ.എന്‍.എ) പ്രവര്‍ത്തിച്ച ഈശ്വര്‍ലാല്‍ സിങ് (92) സിംഗപ്പൂരില്‍ അന്തരിച്ചു. പ്രായാധിക്യത്തെതുടര്‍ന്നായിരുന്നു അന്ത്യം.

1943ല്‍ ഐ.എന്‍.എയില്‍ ചേര്‍ന്ന ലാല്‍ സിങ് സുഭാഷ് ചന്ദ്രബോസിനോടൊപ്പം പ്രവര്‍ത്തിച്ചിരുന്നു. 2019 നവംബറില്‍ സിംഗപ്പൂര്‍ സന്ദര്‍ശിച്ച പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അദ്ദേഹത്തെ നേരില്‍ കണ്ടിരുന്നു. ലാല്‍ സിങ്ങിന്റെ നിര്യാണത്തില്‍ സിംഗപ്പൂരിലെ ഇന്ത്യന്‍ ഹൈകമീഷന്‍ കടുത്ത ദുഃഖം രേഖപ്പെടുത്തി.

Related posts

Leave a Comment