Death
മുതിര്‍ന്ന സി.പി.എം നേതാവ് കെ.ജെ ജേക്കബ് അന്തരിച്ചു
കൊച്ചി: മുതിര്‍ന്ന സി.പി.എം നേതാവും എറണാകുളം ജില്ലാകമ്മറ്റി അംഗവുമായ കെ.ജെ ജേക്കബ് (77) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
സി.പി.എം എറണാകുളം ഏരിയാ സെക്രട്ടറിയും പാര്‍ട്ടി ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായിരുന്നു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ്, ബാംബു കോര്പറേഷന് ചെയര്മാന്, കൊച്ചിന് കോര്പറേഷന് പ്രതിപക്ഷ നേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇന്നു വൈകിട്ട് നാലുമണി മുതല്‍ എറണാകുളം ലെനിന് സെന്ററില്‍ പൊതുദര്‍ശനം ഉണ്ടാകും. തുടര്‍ന്ന് കലൂര്‍ ആസാദ് റോഡ് വൈലോപ്പിള്ളി ലെയിനിലുള്ള വസതിയിലേക്ക് കൊണ്ടുപോകും. സംസ്കാരം നാളെ വൈകിട്ട് മൂന്നിന് കലൂര്‍ കതൃക്കടവ് സെമിത്തേരിയില്‍ നടക്കും
Death
ഫ്രിഡ്ജില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു
പരപ്പനങ്ങാടി: വീട്ടിലെ ഫ്രിഡ്ജില്‍ നിന്ന് ഷോക്കേറ്റ് പാലത്തിങ്ങല്‍ സ്വദേശി മരിച്ചു. പരേതനായ പാലത്തിങ്ങല്‍ വലിയപീടിയേക്കല്‍ മൂസക്കുട്ടി മകന് ഹബീബ് റഹ്മാന്(49) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിയോടെ വീട്ടില്‍ നിന്നാണ് സംഭവം.
ഫ്രിഡ്ജിന്റെ പ്ലഗ്ഗില്‍ നിന്ന് ഷോക്കേറ്റെതാണെന്ന് കരുതുന്നു. നിലത്ത് വീണു കിടക്കുകയായിരുന്ന ഹബീബിനെ ഉടന്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Death
നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ ഒരു മരണം കൂടി: മരിച്ചവരുടെ എണ്ണം നാലായി
കാസര്‍ഗോഡ്: നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ ഒരു മരണം കൂടി. ചെറുവത്തൂര്‍ സ്വദേശി ഷിബിന്‍ രാജ് ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.
നേരത്തെ, പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മൂന്നാമത്തെയാള്‍ മരിച്ചിരുന്നു. കരിന്തളം കൊല്ലമ്പാറ സ്വദേശി കെ. ബിജു (38) ആണ് മരിച്ചത്. പൊള്ളലേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ശരീരത്തിന്റെ 50 ശതമാനത്തോളം പൊള്ളലേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ചോയ്യംകോട് സലൂണ്‍ നടത്തുന്ന കിണാവൂര്‍ സ്വദേശി രതീഷ് എന്നയാളും കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ശരീരത്തിന്റെ 60 ശതമാനത്തോളം പൊള്ളലേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. നൂറിലേറെ പേര്‍ക്കാണ് അപകടത്തില്‍ പൊള്ളലേറ്റത്. പൊള്ളലേറ്റ് നൂറോളം പേര് ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 30ഓളം പേര് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്.
Death
അലക്കുന്നതിനിടയില്‍ മലവെള്ളപ്പാച്ചിലില്‍പെട്ട് യുവതി മരിച്ചു
കോഴിക്കോട്: പുതുപ്പാടി അടിവാരം പൊട്ടിക്കൈയില്‍ മലവെള്ളപ്പാച്ചിലില്‍പെട്ട് യുവതി മരിച്ചു. അടിവാരം സ്വദേശി സജ്ന(36) ആണ് മരിച്ചത്. തോട്ടില്‍ അലക്കിക്കൊണ്ടിരിക്കെയായിരുന്നു അപകടം.
അലക്കുന്നതിനിടെ പെട്ടെന്ന് ശക്തമായ വേഗതയില്‍ മലവെള്ളപ്പാച്ചില്‍ എത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ട് സ്ത്രീകളാണ് അപകടവിവരം നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് മൂന്ന് കി.മീറ്റര്‍ അകലെ കൈതപ്പൊയില്‍ രണ്ടാംകൈ ഭാഗത്തുനിന്നു മൃതദേഹം നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു.താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured2 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News2 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Ernakulam3 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login