മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഓസ്കാര്‍ ഫെര്‍ണാണ്ടസ് അന്തരിച്ചു

മംഗളുരു: മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഓസ്കാർ ഫെർണാണ്ടസ് (80) അന്തരിച്ചു. മംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വ്യായാമം ചെയ്യുന്നതിനിടെ വീണ് തലയ്ക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ ആരോഗ്യനില വഷളായി തുടരുകയായിരുന്നു. 1941 ല്‍ ഉഡുപ്പിയിലാണ് ജനനം. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ഓസ്കാര്‍ ഫെര്‍ണാണ്ടസ് 1980 ല്‍ ലോക്സഭയിലേക്ക് ആദ്യമായി ഉഡുപ്പിയില്‍ നിന്ന് വിജയിച്ചെത്തി. രണ്ടു യുപിഎ മന്ത്രിസഭകളിലും അംഗമായിരുന്നു. രാജീവ് ഗാന്ധിയുടെ പാർലമെൻററി സെക്രട്ടറിയായിരുന്നു. ദീർഘകാലം എഐസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

Related posts

Leave a Comment