Connect with us
48 birthday
top banner (1)

Ernakulam

മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ ടിഎച്ച് മുസ്തഫ അന്തരിച്ചു

Avatar

Published

on

എറണാകുളം: എറണാകുളത്തെ മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ ടിഎച്ച് മുസ്തഫ (82) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്ഥാന ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയും രണ്ടു പതിറ്റാണ്ടിലധികം കുന്നത്തുനാട് നിന്നുള്ള നിയമസഭാംഗവുമായിരുന്നു മുൻ കെപിസിസി വൈസ് പ്രസിഡന്റ് കൂടിയായ ടി എച്ച് മുസ്തഫ. 52 വർഷം തുടർച്ചയായി പെരുമ്പാവൂർ ടൗൺ മുസ്ലിം പള്ളി പ്രസിസന്റ് ആയിരുന്നു

വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ രാഷ്ട്രീയത്തിൽ പ്രവേശിച്ച ടി എച്ച് മുസ്തഫ . യൂത്ത് കോൺഗ്രസ് വഴിയാണ് പൊതുരംഗത്ത് എത്തുന്നത്. 1977-ൽ ആദ്യമായി ആലുവയിൽ നിന്ന് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു1982,1987,1991,2001 വർഷങ്ങളിൽ കുന്നത്ത്നാട്ടിൽ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1991-1995 ലെ ഒൻപതാം കേരള നിയമസഭയിൽ കെ. കരുണാകരൻ മന്ത്രിസഭയിലെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു. 1996-ൽ വീണ്ടും കുന്നത്തുനാട്ടിൽ നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ എം.പി. വർഗീസിനോട് പരാജയപ്പെട്ടു. 2001-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സി.പി.എമ്മുകാരനായ എം.പി. വർഗീസിനെ തോൽപ്പിച്ച് വീണ്ടും കുന്നത്തുനാട്ടിൽ നിന്ന് നിയമസഭാംഗമായി. ഐ.എൻ.ടി.യു.സിയുടെ സംസ്ഥാന നിർവാഹക സമിതിയിലും ദേശീയ കൗൺസിലിലും അംഗമായിരുന്നു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

പാതിവല തട്ടിപ്പ് കേസിൽ വ്യാജവാർത്ത; റിപ്പോർട്ടർ ചാനലിനെതിരെ വക്കീൽ നോട്ടീസയച്ച് മാത്യു കുഴൽനാടൻ എംഎൽഎ

Published

on

കൊച്ചി: വ്യാജ വാർത്ത നൽകിയതുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിനെതിരെ വക്കീൽ നോട്ടീസ് അയച്ച് മാത്യു കുഴൽനാടൻ എംഎൽഎ. പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണൻ മാത്യു കുഴൽനാടിന് ഏഴു ലക്ഷം രൂപ നൽകി എന്നായിരുന്നു റിപ്പോർട്ടർ ചാനലിൽ വന്ന വാർത്ത. തനിക്കെതിരെ നൽകിയ അടിസ്ഥാനരഹിതമായ വാർത്ത പിൻവലിച്ച് നിരുപാധികം മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടാണ് മാത്യു കുഴൽനാടൻ എംഎൽഎ വക്കീൽ നോട്ടീസ് അയച്ചത്. ഒരാഴ്ചയ്ക്കകം നടപടി ഉണ്ടായില്ലെങ്കിൽ സിവിൽ, ക്രിമിനൽ മാനനഷ്ട കേസുമായി മുന്നോട്ടു പോകുമെന്നും വക്കീൽ നോട്ടീസിൽ മാത്യു കുഴൽനാടൻ മുന്നറിയിപ്പ് നൽകി.

വാർത്താ അടിസ്ഥാനവിഹിതമാണെന്ന് നേരത്തെ തന്നെ മാത്യു കുഴൽനാടൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വക്കീൽ നോട്ടീസ് അയച്ചത്. മാത്യു കുഴൽനാടന് പണം കൊടുത്തിട്ടില്ലെന്ന് അനന്തുകൃഷ്ണനും മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചിരുന്നു.

Advertisement
inner ad
Continue Reading

Ernakulam

കൊ​യി​ലാ​ണ്ടിയിൽ ആ​ന​യി​ട​ഞ്ഞ് മൂ​ന്ന് പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ്വ​മേ​ധ​യാ ഇ​ട​പെ​ട്ട് ഹൈ​ക്കോ​ട​തി

Published

on

കൊച്ചി: കൊ​യി​ലാ​ണ്ടി കു​റു​വ​ങ്ങാ​ട് മ​ണ​ക്കു​ള​ങ്ങ​ര ഭഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ആ​ന​യി​ട​ഞ്ഞ് മൂ​ന്ന് പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ്വ​മേ​ധ​യാ ഇ​ട​പെ​ട്ട് ഹൈ​ക്കോ​ട​തി. ഗു​രു​വാ​യൂ​ർ ദേ​വ​സ്വ​ത്തോ​ടും വ​നം​വ​കു​പ്പി​നോ​ടും വി​ശ​ദീ​ക​ര​ണം തേ​ടി​യ ഹൈ​ക്കോ​ട​തി, ദേ​വ​സ്വം ഉ​ദ്യോ​ഗ​സ്ഥ​ൻ ഹാ​ജ​രാ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.ര​ണ്ട് ആ​ന​ക​ളു​ടെ ഉ​ള്‍​പ്പെ​ടെ ഫീ​ഡി​ങ് റ​ജി​സ്റ്റ​ര്‍, ട്രാ​ന്‍​സ്‌​പോ​ര്‍​ട്ടേ​ഷ​ന്‍ ര​ജി​സ്റ്റ​ര്‍, മ​റ്റു ര​ജി​സ്റ്റ​റു​ക​ള്‍ തു​ട​ങ്ങി​യ​വ ഹാ​ജ​രാ​ക്ക​ണ​മെ​ന്നും ദേ​വ​സ്വം ലൈ​വ്സ്റ്റോ​ക് ഡെ​പ്യൂ​ട്ടി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ നേ​രി​ട്ട് ഹാ​ജ​രാ​യി വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. എ​ന്തി​നാ​ണ് ഇ​ത്ര ദൂ​ര​ത്തേ​ക്ക് ആ​ന​യെ കൊ​ണ്ടു​പോ​യ​തെ​ന്നും ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​മ്പോ​ൾ ആ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ക്കേ​ണ്ട​തെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ അ​നി​ല്‍ കെ. ​ന​രേ​ന്ദ്ര​ന്‍, എ​സ്. മു​ര​ളീ​കൃ​ഷ്ണ എ​ന്നി​വ​രു​ടെ ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ച് ചോ​ദി​ച്ചു.

Continue Reading

Ernakulam

നാല്പത്തിയാറ് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഉമാ തോമസ് എംഎൽഎ ആശുപത്രി വിട്ടു

Published

on

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഗ്യാലറിയിൽ നിന്നും വീണ് ഗുരുതരമായ പരിക്കേറ്റ് 46 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഉമ തോമസ് എംഎല്‍എ ആശുപത്രി വിട്ടു. ഡിസംബർ 29ന് കലൂർ സ്റ്റേഡിയത്തില്‍ ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ നടത്തിയ നൃത്ത പരിപാടി കാണുന്നതിനിടെയാണ് എംഎല്‍എ വേദിയില്‍ നിന്ന് വീണ് പരിക്കേറ്റത്. കലൂർ സ്റ്റേഡിയത്തില്‍ താല്‍ക്കാലികമായി നിർമിച്ച സ്റ്റേജില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു ഉമ തോമസ് എം.എല്‍.എ. ഡിസംബർ ഇരുപത്തിയൊമ്പതിന് വൈകുന്നേരം ആറരയോടെയായിരുന്നു ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ്സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചികിത്സ പൂർത്തിയാക്കി ആശുപത്രി വിടുന്ന കാര്യം ബുധനാഴ്ച ഉമ തോമസ് എം.എല്‍.എ തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. തന്നെ ശശ്രൂഷിച്ച ഡോക്ടർമാർ, നേഴ്സ്, സപ്പോർട്ട് സ്റ്റാഫ് എന്നിവർക്കും സഹപ്രവർത്തകർ, സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍ എന്നിവർക്കും നന്ദി അറിയിക്കുന്നതായി ഉമ തോമസ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു. ആശുപത്രി വിട്ട ഉമാ തോമാസിന് വലിയ യാത്രയയപ്പാണ് ആശുപത്രി ജീവനക്കാർ നല്‍കിയത്ഡോക്ടർമാർ നിർദേശിച്ച പ്രകാരം ആരോഗ്യസ്ഥിതി വീണ്ടെടുക്കുന്നതിനായി ഏതാനും ആഴ്ച്ചകള്‍ കൂടെ വിശ്രമം അനിവാര്യമാണ്.അതോടൊപ്പം കുറച്ച്‌ ദിവസങ്ങള്‍ കൂടി സന്ദർശനങ്ങളില്‍ നിയന്ത്രണം ഉണ്ടാവണമെന്നുമാണ് അറിയിച്ചിട്ടുള്ളത്. ഹൃദയം നിറഞ്ഞ നന്ദിയോടുകൂടി എല്ലാവരെയും വീണ്ടും കാണാൻ ഞാൻ ആഗ്രഹിക്കുന്നു. വീണ്ടും നമുക്ക് ഒത്തുചേരാം.ആ നിമിഷങ്ങള്‍ക്കായി കാത്തിരിക്കുന്നുവെന്നും ഉമ തോമസ് എം.എല്‍.എ. കുറിച്ചു.

Continue Reading

Featured