എൻഫോഴ്സ്മെന്റ് വേട്ട മറികടക്കും: സഞ്ജയ് റാവത്ത്

മുംബൈ: രാഷ്‌ട്രീയ എതിരാ‌ളികൾക്കു നേരേ എൻഫോഴ്സ്മെന്റിനെ ഉപയോ​ഗിച്ചു നടത്തുന്ന യുദ്ധം ചെറുത്തു തോല്പിക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. പത്ര ചൗ‌ൾ ഭൂമി കുംഭകോണക്കേസിൽ ഉൾപ്പെടുത്തി ഇന്നു രാവിലെ മുതൽ തന്റെ വീട്ടിൽ ഇഡി നടത്തുന്ന റെയ്ഡിനെക്കുറിച്ച് പറയുകയായിരുന്നു റാവത്ത്. ഈ ഭൂമി ഇടപാടുമായി തനിക്ക് ഒരു ബന്ധവുമില്ല. താൻ ഒരു ഇടപാടും നടത്തിയിട്ടുമില്ല. മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ മാറ്റത്തിന്റെ സാഹചര്യത്തിൽ എതിരാളികളെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാനാണ് കേന്ദ്ര സർക്കാരിന്റെയും പുതിയ മഹാരാഷ്‌ട്ര സർക്കാരിന്റെയും നീക്കം. ഇതിനെ മഹാരാഷ്‌ട്രയിലെ ജനങ്ങളും ശിവസേനയും ശക്തമായി ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related posts

Leave a Comment