റെയിൽവേ ട്രാക്കിൽ സെല്‍ഫി എടുക്കാന്‍ ശ്രമം; ട്രെയിന്‍ തട്ടി യുവാക്കൾക്ക് ദാരുണാന്ത്യം

രുദ്രാപുര്‍: റെയില്‍വേ ട്രാക്കില്‍ നിന്നും സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു. ഉത്തരാഖണ്ഡിലെ ദുദ്രാപുരിലാണ് സംഭവം. ലാകേഷ് ലോനി (35), മനീഷ് കുമാര്‍(25) എന്നിവരാണ് മരിച്ചത്. റെയില്‍വേ ക്രോസിങ്ങില്‍ വെച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവെയാണ് അതിവേഗതയില്‍ എത്തിയ ട്രെയിന്‍ യുവാക്കളെ ഇടിച്ച് തെറിപ്പിച്ചത്. തല്‍ക്ഷണം ഇരുവരും മരിച്ചു.
ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. ഇരുവരും മദ്യലഹരിയിലായിരുന്നെന്നും പൊലീസ് പറഞ്ഞു.

Related posts

Leave a Comment