ദുബായ് എക്‌സ്‌പോയില്‍ ഇന്ത്യയെ കണ്ടു ; ഇന്ത്യയുടെ ആത്മാവിനെ കണ്ടില്ലെന്ന് യുഡിഎഫ് എം എം ഹസ്സന്‍

ദുബായ് : ഇൻകാസ് ദുബായ് കമ്മിറ്റി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു. യു ഡി എഫ് കൺവീനർ എം എം ഹസ്സൻ ദിനാചരണം ഉദ്ഘാടനം ചെയ്തു.

മഹാത്മാ ഗാന്ധി, ഇന്ദിരാഗാന്ധി പോലുള്ള ലോകം ആദരിക്കുന്ന രാഷ്ട്ര നേതാക്കളെ, ഇന്ത്യയിലെ ഇപ്പോഴത്തെ ഭരണക്കൂടം തന്നെ മറക്കുന്ന കാഴ്ചയാണ് കാണുന്നത്. ദുബായ് സന്ദർശത്തിനിടെ, താൻ വേൾഡ് എക്‌സ്‌പോ സന്ദർശിച്ചു. എക്‌സ്‌പോയിലെ ഇന്ത്യൻ പവലയനിൽ താൻ ഇന്ത്യയെ കണ്ടെങ്കിലും, ഇന്ത്യയുടെ ആത്മാവിനെ കാണാൻ കഴിഞ്ഞില്ലെന്ന്, എം എം ഹസ്സൻ പറഞ്ഞു. നമ്മുടെ രാഷ്ട്ട്രപിതാവ് മഹാത്മാഗാന്ധിയെ തന്നെ ഇന്ത്യൻ ഭരണക്കൂടം, മറക്കുന്ന കാലത്താണ് ഈ അനുസ്മരണമെന്നതും ഏറെ ഗൗരവമുള്ളതാണെന്ന് കെ പി സി സി മുൻ അധ്യക്ഷനും മുൻ പ്രവാസികാര്യ മന്ത്രിയുമായ എം എം ഹസ്സൻ പറഞ്ഞു.

ഇൻകാസ് ദുബായ് പ്രസിഡണ്ട് നദീർ കാപ്പാട് അധ്യക്ഷത വഹിച്ചു. യുഎഇ സീനിയർ വൈസ് പ്രസിഡണ്ട് എൻ പി രാമചന്ദ്രൻ, ജയ്ഹിന്ദ് ടി വി മിഡിൽ ഈസ്റ്റ് ഹെഡ് എൽവിസ് ചുമ്മാർ , ദുബായ് ജനറൽ സെക്രട്ടറി ബി എ നാസർ, ഗ്‌ളോബൽ കമ്മിറ്റി നേതാക്കളായ അഡ്വക്കേറ്റ് ടി കെ ഹാഷിക്, സി മോഹൻദാസ്, ഷാജി പി കസ്മി , നൂർ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.

Related posts

Leave a Comment