News
ഇവിടെ നടക്കുന്നത് ചീഞ്ഞ രാഷ്ട്രീയക്കളി, ഇതിലും എത്രയോ ഭേദമാണ് സീരിയലെന്ന് സീമ ജി നായര്‍
തിരുവനന്തപുരം: സീരിയലുകള്‍ക്ക് സെന്‍സറിങ് അനിവാര്യമാണെന്ന് വനിതാ കമ്മിഷന് റിപ്പോര്‍ട്ടിനു പിന്നാലെ സീരിയല്‍ രംഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നിരവധിയാളുകള്‍ പ്രതികരണമറിയിച്ച് രംഗത്തുവന്നിരുന്നു. പിന്നാലെ സീരിയലുകള്‍ക്ക് സെന്‍സറിംഗ് ആവശ്യമാണെന്നും ചില മലയാളം സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകമാണെന്നുമുള്ള നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേംകുമാറിന്റെ പരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്കും കാരണമായി.
പ്രേംകുമാറിന്റെ പരാമര്‍ശത്തിനെതിരേ നടന്മാരായ ധര്മ്മജന് ബോള്‍ഗാട്ടിയും ഹരീഷ് പേരടിയും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി സീമ ജി. നായര്‍. ഇവിടെ നടക്കുന്നത് ചീഞ്ഞ രാഷ്ട്രീയക്കളികളാണെന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ നടക്കുന്ന കാര്യങ്ങളേക്കാളും എത്രയോ ഭേദമാണ് സീരിയലെന്നും സീമ ഫേസ്ബുക്കില്‍ കുറിച്ചു.
10നും 25 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ സീരിയലൊന്നും കാണാറില്ലെന്നു കുറിച്ച സീമ, പല വീടുകളില്‍ ചെല്ലുമ്പോഴും മക്കളും മരുമക്കളും കൊച്ചുമക്കളും പോയാല്‍ കൂട്ട് ഈ സീരിയലാണെന്ന് പ്രായം ചെന്നവര്‍ പറഞ്ഞുകേട്ടിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
ഇവിടെ പല വര്‍ക്കുകളും തലേ ദിവസം ഷൂട്ട് ചെയ്യുന്നുണ്ട്. ചില വര്‍ക്കുകള്‍ പെട്ടെന്ന് നിന്ന് പോകുന്നുണ്ട്. ഞങ്ങള്‍ക്ക് അന്നം തരുന്ന പ്രൊഡ്യൂസഴ്സിന് നൂറ് എപ്പിസോഡൊക്കെ എടുത്ത് സെന്‍സറിങ്ങിനു വിടാന്‍ സാധിക്കുമോ എന്നും സീമ, ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.എന്‍ഡോസള്‍ഫാനേക്കാളും വിഷം നിറഞ്ഞതാണ് ഇവിടുത്തെ രാഷ്ട്രീയമെന്ന് പറഞ്ഞ താരം പുതുതലമുറ ഈ വര്‍ഗീയതയും മറ്റും കണ്ടാണ് വളരുന്നതെന്നും കൂട്ടിച്ചേര്‍ത്തു
crime
പോത്തന്‍കോട് ഭിന്നശേഷിക്കാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: പോത്തന്‍കോട് ഒറ്റയ്ക്ക് താമസിച്ചിരുന്ന ഭിന്നശേഷിക്കാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയില്‍. പോത്തന്‍കോട് സ്വദേശി തൗഫീഖിനെയാണ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു. മംഗലപുരം കൊയ്ത്തൂര്‍കോണം യുപി സ്കൂളിന് എതിര്‍വശത്ത് മണികണ്ഠന് ഭവനില്‍ തങ്കമണിയെയാണ് (69) ഇന്ന് രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തൗഫീഖിനെ കസ്റ്റഡിയില്‍ എടുത്തത്. പിടിയിലായ തൗഫീഖ് മുന്‍പ് പോക്സോ കേസിലുള്‍പ്പെടെ പ്രതിയാണ്. മൃതദേഹം കിടന്നതിന് അടുത്തുള്ള കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ ഇയാള്‍ നടന്നുപോകുന്നത് കാണാം.
തങ്കമണിയുടെ വീടിന്റെ തൊട്ടടുത്തായി സഹോദരങ്ങള്‍ താമസിക്കുന്നുണ്ട്. രാവിലെ അസ്വാഭാവിക ശബ്ദം ഒന്നും കേട്ടില്ലെന്ന് ഇവര്‍ പറയുന്നു. ഇതിലൊരാളുടെ വീടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരിയാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് ബന്ധുക്കളെയും പൊലീസിനെയുമൊക്കെ വിവരമറിയിക്കുകയായിരുന്നു. രാവിലെ പൂജയ്ക്കായി പൂവ് പറിക്കാന്‍ പോകുന്ന പതിവ് തങ്കമ്മയ്ക്കുണ്ടായിരുന്നു.
തങ്കമണിയുടെ ബ്ലൗസ് കീറിയ നിലയിലാണ്. കമ്മല്‍ നഷ്ടപ്പെട്ടു. കൂടാതെ അവര്‍ ഉടുത്തിരുന്ന മുണ്ടുകൊണ്ട് മൃതദേഹം മൂടിയിരുന്നു. മൃതദേഹത്തിന് സമീപത്തായി പൂക്കളും തങ്കമണിയുടെ ചെരുപ്പും കിടപ്പുണ്ട്. ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തിയിരുന്നു. സംഭവത്തില്‍ മംഗലപുരം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Featured
വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച് അദാനിക്കും ജിന്‍ഡാലിനും കൊള്ളലാഭം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ചെന്നിത്തല
തിരുവനന്തപുരം: നെയ്വേലി ലിഗ്നൈറ്റ് കോര്പ്പറേഷന് അഞ്ച് രൂപയ്ക്ക് വൈദ്യുതി നല്‍കാം എന്ന് പറഞ്ഞിട്ടും സര്‍ക്കാര്‍ ചര്‍ച്ച നടത്തിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അദാനിക്കും ജിന്‍ഡാലിനും കൊള്ളലാഭം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ബോര്‍ഡ് എടുക്കുന്ന തീരുമാനവും റെഗുലേറ്ററി കമ്മീഷന് എടുക്കുന്ന തീരുമാനവും മന്ത്രി അറിയണം. കരാറിന് പിന്നില്‍ പവര്‍ ബ്രോക്കര്‍മാരുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ജനങ്ങളുടെ തലയില്‍ 7500 കോടി രൂപ ഭാരമാണ് വൈദ്യുതി നിരക്കിന്റെ പേരില്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചത്. ന്യൂക്ലിയര്‍ പവര്‍ കോര്പ്പറേഷന് നാല് രൂപ മുതല്‍ അഞ്ചു രൂപ വരെ നിരക്കില്‍ ഒരു യൂണിറ്റില്‍ വൈദ്യുതി കൊടുക്കാന്‍ തയ്യാറാണ്. കെഎസ്ഇബി ചെയര്മാന് നിരവധി ചര്‍ച്ചകള്‍ ഇതുമായി ബന്ധപ്പെട്ട് നടത്തിയിട്ടുണ്ട്. സ്വകാര്യ വൈദ്യുതി നിര്‍മാണ കമ്പനികള്‍ക്ക് സര്‍ക്കാര്‍ ലാഭം ഉണ്ടാക്കിക്കൊടുക്കുന്നു. ഇത് വന്‍ അഴിമതിയാണ്.
ഈ നിരക്കില്‍ വൈദ്യുതി നല്‍കാമെന്ന് ഓഫര്‍ ചെയ്തിട്ടുണ്ടോ എന്ന് വൈദ്യുതി മന്ത്രി പറയട്ടെ. ആര്യാടന് മുഹമ്മദ് കൊണ്ടുവന്ന ലോങ്ങ് ടേം പദ്ധതി പ്രകാരം നിങ്ങള്‍ കഴിഞ്ഞ എട്ടുവര്‍ഷം വൈദ്യുതി വാങ്ങിയില്ലേ. അദാനിക്ക് വേണ്ടിയാണ് ആ കരാര്‍ റദ്ദാക്കിയതെന്നും ചെന്നിത്തല ആരോപിച്ചു.
Ernakulam
നടിയെ ആക്രമിച്ച കേസ്: കേസിലെ അന്തിമവാദം നാളെ ആരംഭിക്കും
കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ അന്തിമ ഘട്ടത്തില്‍. കേസിലെ അന്തിമവാദം നാളെ ആരംഭിക്കും.വാദം പൂര്‍ത്തിയാക്കാന്‍ രണ്ടാഴ്ച സമയം വേണമെന്ന് പ്രൊസിക്യൂഷന് ആവശ്യപ്പെടും. അന്തിമ വാദത്തിന്റെ നടപടിക്രമങ്ങള്‍ ഒരുമാസം കൊണ്ട് പൂര്‍ത്തിയാക്കിയേക്കാനാണ് സാധ്യത. അന്തിമവാദം പൂര്‍ത്തിയായാല്‍ കേസ് വിധി പറയാന്‍ മാറ്റും. അഞ്ച് ദിവസങ്ങള്‍ കൊണ്ടാണ് പ്രതിഭാഗത്തിന്റെ സാക്ഷിവിസ്താരം പൂര്‍ത്തിയാക്കിയത്.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസിന്റെ വിഹരണ നടപടികള്‍ എല്ലാം ഉണ്ടായത്. 2018 മാര്‍ച്ച് 8നാണ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചതും. 2017 ഫെബ്രുവരി 17-ന് രാത്രി നടിക്കെതിരെ അതിക്രമം ഉണ്ടായത്. നടിയുടെ വാഹനത്തില്‍ ബലമായി കയറിക്കൂടിയ അക്രമികള്‍ നടിയെ ഉപദ്രവിക്കുകയായിരുന്നു. ദിലീപ് ഉള്‍പ്പെടെ 10 പ്രതികളാണ് കേസില്‍ ഉള്ളത്.
ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അതിജീവിത രാഷ്ട്രപതിക്ക് പരാതി അയച്ചു. മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കപ്പെട്ടതായി ചൂണ്ടിക്കാണിച്ചാണ് അതിജീവിതയുടെ പരാതി. അന്വേഷണ റിപ്പോര്‍ട്ടില്‍ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും കുറ്റക്കാര്‍ക്ക് എതിരെ നടപടി എടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജുഡീഷ്യല്‍ ഓഫീസര്‍മാരും ഉദ്യോഗസ്ഥരും കുറ്റക്കാരെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. വകുപ്പുതല നടപടിയില്‍ ഒതുക്കാന്‍ നീക്കം നടക്കുന്നു. അതിനാല്‍ ക്രിമിനല്‍ നിയമപ്രകാരം നടപടി എടുക്കണം എന്നാണ് അതിജീവതയുടെ ആവശ്യം. ഹൈക്കോടതിക്കും സുപ്രീം കോടതിക്കും നല്കിയ പരാതിയിലും നടപടി ഉണ്ടായിട്ടില്ലെന്ന് പരാതിയില്‍ അതിജീവിത ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
-
Kerala1 week ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News4 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News4 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Education3 months ago
ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാഗത്തിന് നാളെ മുതല്‍
-
Travel2 months ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login