ഞാറ് നടീൽ ഉത്സവം നടത്തി

 പോത്താനിക്കാട്: സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി പോത്താനിക്കാട് ഗ്രാമപഞ്ചായത്ത്  കൃഷിഭവൻ്റെയും   പാടശേഖര സമിതിയുടെ  നേത്യത്വത്തിൽ പുളിന്താനം പാടശേഖരത്തിൽ മുണ്ടകൻ നെൽകൃഷി  ആരംഭിച്ചു. ഞാറുനടീൽ ഉത്സവം ഡോ.മാത്യു കുഴൽനാടൻ എം.എൽ.എ ഞാറു നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.എം.ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം റാണിക്കുട്ടി ജോർജ്, ബ്ലോക്ക് പഞ്ചായത്തംഗം സാലി ഐപ്പ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡോളി സജി, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഫിജിന അലി, ജിനു മാത്യു, ആശ ജിമ്മി, ബിസ്‌നി ജിജോ, വി കെ രാജൻ സുമ ദാസ്,കൃഷി ഓഫീസർ സണ്ണി കെ.എസ്, പാടശേഖര സമിതി ഭാരവാഹികളായ വി.വി.ജോസഫ്, പി.വി. വർഗീസ്, കൃഷി അസിസ്റ്റൻ്റുമാരായ പി.എ സൗമ്യ, അനിത കൃഷ്ണൻകുട്ടി, ഷാജി.സി.ജോൺ, സജി ജോസഫ്, അൻസാർ പി.പി  തുടങ്ങിയവർ സംബന്ധിച്ചു

Related posts

Leave a Comment