Connect with us
48 birthday
top banner (1)

News

സുരക്ഷാ വീഴ്ച:  പാർലമെന്റ് പ്രക്ഷുബ്ധം, ഏക സിപിഎം എംപി നവകേരള സദസിന്റെ തിരക്കിൽ

Avatar

Published

on

തിരുവനന്തപുരം: പാർലമെന്റ് ആക്രമണ വാർഷിക ദിനത്തിൽ ലോക്സഭയിലുണ്ടായ ഗുരുതര സുരക്ഷാവീഴ്ചയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി  അമിത് ഷാ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം ആളിക്കത്തുമ്പോൾ  പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാതെ കേരളത്തിൽ നിന്നുള്ള ഏക സിപിഎം എംപി. ആലപ്പുഴയിൽ നിന്നുള്ള സിപിഎം എംപി എഎം ആരിഫ് പാർലമെന്റിൽ എത്താതെ  മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന നവ കേരളസുമായി ബന്ധപ്പെട്ട പരിപാടിയുടെ സംഘാടനവുമായി നടക്കുന്നത്.

പാർലമെന്റിലെ സുരക്ഷാ വീഴ്ചയുടെ പേരിൽ ലോക്സഭയിൽ പ്രതിഷേധത്തിനിടെ സ്പീക്കറുടെ മുന്നറിയിപ്പ് തള്ളി നടുത്തളത്തിലിറങ്ങി എന്ന കുറ്റം ചുമത്തി കേരളത്തിൽ നിന്നുള്ള നാല് കോൺ​ഗ്രസ് എംപിമാരെ സ്പീക്കർ ഓം ബിർള സസ്പെൻഡ് ചെയ്തു. എംപിമാരായ ടി.എൻ പ്രതാപൻ, ഹൈബി ഈഡൻ, രമ്യ ഹരിദാസ്, ഡീൻ കുര്യാക്കോസ് എന്നിവർക്കാണ് സസ്പെൻഷൻ. ഈ സമ്മേളന കാലാവധി കഴിയുന്നതുവരെയാണ് ഇവർക്ക് വിലക്ക്.
അതേ സമയം, പാർലമെന്റ് മന്ദിരത്തിനുള്ളിൽ അതിക്രമിച്ചിറങ്ങി ​ഗ്യാസ് കുറ്റി പൊട്ടിച്ചവർക്ക് പാസ് അനുവദിച്ച ബിജെപി അം​ഗത്തിനെതിരേ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നു പ്രതിപക്ഷ അം​ഗങ്ങൾ ആരോപിച്ചു.

Advertisement
inner ad

പാർലമെന്റ് ഭീകരാക്രമണത്തിന്റെ 22-ാംവാർഷികദിനത്തിലുണ്ടായ സുരക്ഷാ വീഴ്ചയിൽ രാജ്യം തന്നെ നടുങ്ങിയിരിക്കുകയാണ്. പുതിയ പാർലമെന്റ് മന്ദിരം അതീവ സുരക്ഷിതമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാദവും ഇതോടെ പൊളിയുകയാണ്. കർണാടകയിൽ നിന്നുള്ള ബിജെപി എംപിയുടെ പാസ് ഉപയോഗിച്ച് എത്തിയ ആക്രമികളാണ് ലോക്സഭയുടെ നടുതളത്തിൽ അതിക്രമിച്ചു കടന്ന്  പൂകബോംബ് ആക്രമണം നടത്തിയത്.

പാർലമെന്റിലെ സുരക്ഷാ വീഴ്ചയുടെ പേരിൽ ലോക്സഭയും രാജ്യസഭയും ഇന്നു സ്തംഭിച്ചു. പല തവണ നിർത്തി വച്ചെങ്കിലും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും സഭയിൽ നേരിട്ടെത്തി മറുപടി പറയാതെ പ്രതിഷേധം തണുപ്പിക്കില്ലെന്ന് പ്രതിപക്ഷ അം​ഗങ്ങൾ അറിയിച്ചു. തുടർന്നാണ് ലോക്സഭയുടെയും രാജ്യസഭയുടെയും നടുത്തളത്തിലിറങ്ങി അം​ഗങ്ങൾ മുദ്രാവാക്യം മുഴക്കിയത്. അമിത് ഷാ നേരിട്ടെത്തി വിശദീകരണം നൽകണമെന്ന ആവശ്യവുമായി രാജ്യ സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച തൃണമുൽ കോൺ​ഗ്രസ് എംപി ഡെറിക് ഒബ്രിയാനെ സഭാധ്യക്ഷൻ ജ​ഗ്ദീപ് ധൻകര് സസ്പെൻഡ് ചെയ്തു.
സഭാ നടപടികൾ നടത്തിക്കൊണ്ടു പോകാൻ അനുവദിക്കാതെ ചെയറിനെ തടസപ്പെടുത്തിയതിനാണു നടപടിയെന്നാണു വിശദീകരണം. എന്നാൽ ഡെറിക് ഒബ്രിയാനു പിന്തുണയുമായ കൂടുതൽ അം​ഗങ്ങൾ എത്തിയതോടെ രാജ്യസഭ കുറച്ചു നേരത്തേക്കു നിർത്തിവച്ചു. ഡെറിക് ഒബ്രിയാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ജനകീയ പ്രശ്നങ്ങൾ സഭയിൽ അവതരിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ടിഎംസി എംപി ദോലാ സെൻ അറിയിച്ചു. സസ്പെൻഷൻ നടപടി

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

News

ജികെപിഎ കുവൈത്ത്‌ ചാപ്റ്റർ അഡ്‌-ഹോക്ക്‌ കമ്മറ്റി രൂപീകരിച്ചു.

Published

on

കുവൈത്ത് സിറ്റി: ജികെപിഎ കുവൈത്ത്‌ ചാപ്റ്റർ അഡ്‌-ഹോക്ക്‌ കമ്മറ്റി രൂപീകരിച്ചു. ജസ്റ്റിൻ പി ജോസ്‌ (പ്രസിഡന്റ്‌), ബിനു യോഹന്നാൻ (ജെനറൽ സെക്രെട്ടറി), ലെനീഷ്‌ കെ.വി.(ട്രഷറർ), അംബിളി നാരായണൻ (വനിതാ ചെയർപെർസ്സൺ) , ‌സലീം കൊടുവള്ളി (വൈസ്‌ പ്രസിഡന്റ്‌), വനജ രാജൻ (ജോയന്റ്‌ സെക്രെട്ടറി), ലിസ്സി ബേബി (ജോയിന്റ്‌ ട്രഷറർ), റസിയത്ത്‌ ബീവി (വനിതാ സെക്രെട്ടറി) എന്നിവർ ഭാരവാഹികൾ ആയ്‌ ചുമതലയേറ്റു. ഏരിയ കമ്മറ്റികളുടെ വിപുലീകരണത്തിന്റെ ചുമതല (സാൽമിയ) പ്രസീത, മെനീഷ്‌ വാസ്‌, (ഹവലി) ജലീൽ കോട്ടയം, സലീം കൊടുവള്ളി, ( ഋഗ്ഗായ്‌) റഹീം ആരിക്കാടി, റഷീദ്‌ കണ്ണവം, (മഹബൂല) അഷറഫ്‌ ചൂരൂട്ട്‌, മുജീബ്‌ കെ.ടി, ലത്തീഫ്‌ മനമ്മൽ, (മംഗഫ്) ഗിരീഷ് ഗോവിന്ദൻ‌, പ്രീത ശ്രീഹരി, (ഫഹഹീൽ) ഷിയാസ്‌, അജിത ഷാജി, (ഫർവാനിയ-കൈത്താൻ) ബിനു യോഹന്നാൻ, സജിനി ബിജു, (അബ്ബാസിയ) ഷാജി, ഷാനവാസ്‌, ഉലാസ് എന്നിവർക്കാണ്.

Continue Reading

News

ബ്ലൂടൈഗേഴ്‌സ് കെ.എഫ്.പി.പി.എല്‍ ടൂര്‍ണമെന്റില്‍ സെഞ്ച്വറി നേട്ടവുമായി അര്‍ജുന്‍ നന്ദകുമാര്‍

Published

on

കൊച്ചി: ബ്ലൂടൈഗേഴ്‌സ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് പ്രീമിയര്‍ ലീഗില്‍ സെഞ്ച്വറി നേട്ടവുമായി കൊച്ചിന്‍ സൂപ്പര്‍ കിംഗ്‌സ് താരം അര്‍ജുന്‍ നന്ദകുമാര്‍. ബ്ലൂടൈഗേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ സെലിബ്രിറ്റി ക്രിക്കറ്റേഴ്‌സ് ഫ്രറ്റേണിറ്റി രാജഗിരി കോളജ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന ലീഗില്‍ സുവി സ്‌ട്രൈക്കേഴ്‌സിനെതിരെയുള്ള മത്സരത്തിലാണ് അര്‍ജുന്‍ സെഞ്ച്വറി കരസ്ഥമാക്കിയത്. 47 പന്തില്‍ നിന്നാണ് സൂപ്പര്‍ കിംഗ്‌സ് താരം അര്‍ജുന്‍ പുറത്താകാതെ നൂറ് തികച്ചത്. 14 ഫോറും നാല് സിക്‌സും ഉള്‍പ്പെടുന്നതാണ് അര്‍ജുന്റെ ഇന്നിങ്‌സ്.

രാവിലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ കിംഗ്‌സ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ സുവി സ്‌ട്രൈക്കേഴ്‌സിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. 43 റണ്‍സെടുത്ത രാഹൂല്‍ വി.ആര്‍ ആണ് സുവി സ്‌ട്രൈക്കേഴ്‌സിന്റെ ടോപ് സ്‌കോറര്‍. സൂപ്പര്‍ കിംഗ്‌സിന് വേണ്ടി ഇന്ദ്രജിത്ത് രമേശ് മൂന്ന് വിക്കറ്റും നിതിന്‍ ഹരി രണ്ട് വിക്കറ്റും വീഴ്ത്തി. ഉച്ചയ്ക്ക് ശേഷം നടന്ന മറ്റൊരു മത്സരത്തില്‍ ഇസി.സി ഐഡിയാസും ക്ലബ് ടീം പ്രൊഡ്യൂസേഴ്‌സും തമ്മില്‍ കൊമ്പുകോര്‍ത്തു.

Advertisement
inner ad

മത്സരത്തില്‍ ഇസിസി 22 റണ്‍സിന് ജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇസിസി നിശ്ചിത ഓവറില്‍ ഉയര്‍ത്തിയ 114 റണ്‍സ് മറികടക്കാന്‍ ബാറ്റ് ചെയ്ത ക്ലബ് ടീമിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സെടുക്കാന്‍ മാത്രമേ സാധിച്ചുള്ളു. 44 റണ്‍സെടുത്ത സജേഷ് സുന്ദറാണ് ഇസിസിയുടെ ടോപ് സ്‌കോറര്‍. ഇസിസിക്കുവേണ്ടി പ്രഭിരാജ് നാലു വിക്കറ്റും അരുണ്‍ ബെന്നി, ഫിറോസ്, അഖില്‍ മാരാര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ഓരോ ടീമുകളും മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നതെന്നും ഇത്തരം ലീഗിലൂടെ കായിക സംസ്‌കാരം വളര്‍ത്തിയെടുക്കുവാന്‍ കേരളത്തിന് സാധിക്കുമെന്നും ബ്ലൂടൈഗേഴ്‌സ് ഉടമയും പ്രമുഖ സംരംഭകനുമായ സുഭാഷ് മാനുവല്‍ പറഞ്ഞു.

Advertisement
inner ad
Continue Reading

News

ഉപതെരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ ശ്രമം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ടി.എന്‍ പ്രതാപന്‍

Published

on

തൃശൂര്‍: ചേലക്കര ഉപതെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി സി.പി.എമ്മും എല്‍.ഡി.എഫും കള്ളപ്പണം ഒഴുക്കുകയാണെന്ന് കാണിച്ച് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കഴിഞ്ഞദിവസം ചേലക്കരയില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടിച്ചെടുത്ത പണം സി.പി.എമ്മിന്റേതാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തി തിരഞ്ഞെടുപ്പ് സുതാര്യവും അഴിമതി രഹിതവുമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. നിലവില്‍ സ്‌ക്വാഡുകളുടെ എണ്ണം കുറവാണെന്നും ടി.എന്‍ പ്രതാപന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.

പോളിംഗ് തീരും വരെ സ്‌ക്വാഡ് പട്രോളിംഗ് സജീവമാകേണ്ടതുണ്ട്. ചീഫ് ഇലക്ടററല്‍ ഓഫീസര്‍, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ എന്നിവര്‍ക്കും പരാതി നല്‍കി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചടപ്രകാരം പരസ്യപ്രചരണം കഴിഞ്ഞാല്‍ പുറമേ നിന്നുള്ളവര്‍ മണ്ഡലത്തില്‍ പാടില്ലെന്നുള്ള നിയമം ലംഘിച്ച് സി.പി.എമ്മിന്റേയും എല്‍.ഡി.എഫിന്റേയും നേതാക്കള്‍ മണ്ഡലത്തില്‍ തമ്പടിച്ചിട്ടുണ്ട്. ഇവരെ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കി. എല്‍.ഡി.എഫിന്റെ പല പ്രമുഖ നേതാക്കളും ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരും ചേലക്കരയില്‍ തമ്പടിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച ഇവര്‍ മണ്ഡലത്തില്‍ തുടരുന്നത് ഉദ്യോഗസ്ഥരെ സ്വാധീനിക്കാനും പണം വിതരണം ചെയ്യുന്നതിനും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുമാണ്. അവരെ കസ്റ്റഡിയില്‍ എടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.

Advertisement
inner ad
Continue Reading

Featured