Featured
‘ആഡംബര രഥം’ തടഞ്ഞും പ്രതിഷേധം ആളുന്നു, മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിക്കുന്ന ‘ആഡംബര രഥം’ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞ് കരിങ്കൊടി കാണിച്ച പശ്ചാത്തലത്തിൽ സുരക്ഷ കൂട്ടി പൊലീസ്. നിലവിൽ ഓരോ ജില്ലയിലെയും പൊലീസ് ഉദ്യോഗസ്ഥരും റിസർവ് പൊലീസിലെ ഉദ്യോഗസ്ഥരുമാണ് സുരക്ഷ ഒരുക്കയിരുന്നത്. അതു തന്നെ മൂവായിരത്തോളം വരും. ഇന്നു മുതൽ സമീപ ജില്ലകളിൽ നിന്നു കൂടുതൽ പൊലീസിനെ നവകേരള സദസിന്റെ സുരക്ഷാ ചുമതലയ്ക്കു നിയോഗിക്കാനാണ് ഉന്നതങ്ങളിൽ നിന്നുള്ള നിർദേശം.
നവകേരള സദസ് ഓരോ ദിവസം പിന്നിടുമ്പോഴും നാണം കെടുകയാണ്. സർക്കാർ തലത്തിൽ നിന്നു പോലും വിപരീത പ്രതികരണങ്ങളുണ്ടാകുന്നത് പിണറായി വിജയനെപ്പോലും അസ്വസ്ഥനാക്കുന്നു. സർക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയത്തിനെതിരേ പൊതുവിദ്യാഭ്യാസ ഡയറക്റ്ററുടെ വെളിപ്പെടുത്തൽ സർക്കാരിന്റെ തൊലിയുരിച്ചു. നവകേരള സദസ് തുടങ്ങിയതു തന്നെ കർഷക ആത്മഹത്യയോടെ ആയിരുന്നു. കടം കയറി മുടിയുന്ന കർഷകനു സർക്കാർ കൊടുക്കാനുള്ള പണം പോലും കൊടുക്കുന്നില്ല. ഈ കാരണത്താലാണ് രണ്ട് കർഷകർ ആത്മഹത്യ ചെയ്തത്. അതേക്കുറിച്ച് സദസിൽ ഒരു മറുപടിയുമില്ല. മുഖ്യമന്ത്രിയും പരിവാരങ്ങളും ആലപ്പുഴയിൽ വരുമ്പോൾ കടുത്ത പ്രതിഷേധത്തിനൊരുങ്ങുകയാണ് കർഷകർ. ജില്ലയിൽ ആവർത്തന കൃഷിക്കു പണമില്ലാത്തതു മൂലം ആത്മഹത്യ ചെയ്ത കർഷകന്റെ പേരിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
നവകേരള സദസ് കണ്ണൂർ ജില്ല പിന്നിടുന്നതിനു മുൻപേ മുഖ്യമന്ത്രി വഴി വിട്ടു നിയമിച്ച കണ്ണൂർ സർവകലാശാ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രനെ സുപ്രീം കോടതി വലിച്ചു പുറത്തെറിഞ്ഞതും പിണറായി വിജയന്റെ അഴിമതി ഭരണത്തിനേറ്റ ഏറ്റവും വലിയ പ്രഹരമായി. അധികാര ദുർവിനിയോഗം നടത്തി ഗവർണർക്കു കത്തെഴുതി അഴിമതി ആധികാരമാക്കിയ ഉന്നത വിദ്യാഭ്യാസ മന്ത്രിയെ ഒപ്പമിരുത്തിയാണ് മുഖ്യമന്ത്രിയുടെ രഥ യാത്ര. കേരളത്തെ മുച്ചൂടും മുടിച്ചു മുന്നേറുന്ന അഴിമതി പ്രചാരണ ജാഥയെ പ്രതിരോധിക്കുന്ന കെഎസ്‌യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതയ്ക്കുന്ന പൊലീസ് രാജിനു ബലം കൂട്ടാനാണ് ഇരട്ടച്ചങ്കന്റെ നിർദേശം. കേരളം കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ പേടിത്തൊണ്ടനും അധികാരഭ്രമത്താൽ ഉന്മത്തനുമായ പിണറായിയുടെ രഥയാത്രയ്ക്കെതിരേ പ്രതിഷേധം കടുപ്പിക്കാൻ തന്നെയാണ് യുവാക്കളുടെ സംഘടനകൾ ആലോചിക്കുന്നത്.
നവ കേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് തൃശ്ശൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞതാണ് മുഖ്യമന്ത്രിയുടെ ഭയം കൂട്ടുന്നത്. പുതുക്കാട് വച്ചാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജെറോം ജോണിന്റെ നേതൃത്വത്തിൽ ബസ് തടഞ്ഞത്. തുടർന്നുണ്ടായ ലാത്തിച്ചാർജ്ജിൽ ആറ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. രണ്ട് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. നവ കേരള യാത്ര തൃശ്ശൂരിൽ പര്യടനം തുടരുന്നതിനിടെയാണ് പ്രതിഷേധം ഉയർന്നത്. ഇരിങ്ങാലക്കുടയിൽ മുഖ്യമന്ത്രിയുടെ ബസിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. ചാലക്കുടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ച് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയും ചെയ്തു.
Featured
ന്യൂഡൽഹി റെയില്‍വെ സ്റ്റേഷനിൽ, തിക്കിലും തിരക്കിലും 18 പേർ മരിച്ചു

ന്യൂഡൽഹി: ന്യൂഡൽഹി റെയില്‍വെ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിച്ചു. മരിച്ചവരിൽ പേരിൽ അഞ്ചു പേര്‍ കുട്ടികളാണ്. ഒമ്പത് സ്ത്രീകളുമുണ്ട്. 50ലധികം പേര്‍ക്കാണ് അപകടത്തിൽ പരിക്കേറ്റത്. കുംഭമേളയ്ക്ക് പോകാനായി ആളുകള്‍ കൂട്ടത്തോടെ റെയില്‍വെ സ്റ്റേഷനില്‍ എത്തിയതോടെയാണ് തിക്കും തിരക്കമുണ്ടായത്. പ്രയാഗ് രാജിലേക്ക് പോകുന്നതിനായി ന്യൂഡൽഹി റെയില്‍വെ സ്റ്റേഷനിൽ നിന്ന് മൂന്ന് ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിൽ ചില ട്രെയിനുകള്‍ വൈകിയതും ട്രാക്ക് മാറിയെത്തുകയും ചെയ്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. റെയില്‍വെ സ്റ്റേഷനിലെ 14,15 പ്ലാറ്റ്‍ഫോമിലാണ് ആളുകൾ കൂട്ടത്തോടെ എത്തിയത്. പരിക്കേറ്റവർ ദില്ലിയിലെ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി 10 മണിയോടെയാണ് ദില്ലി റെയിൽവെ സ്റ്റേഷനിൽ അസാധാരണ തിരക്കുണ്ടായത്.അപകടത്തിൽ കേന്ദ്ര റെയിൽവേ മന്ത്രാലയം ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു
Featured
മന്ത്രി എന്ന നിലയില്‍ അബ്ദുറഹിമാന്‍ വട്ടപ്പൂജ്യം; കേരള ഒളിമ്പിക് അസോസിയേഷന്‍

തിരുവനന്തപുരം: കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ ആഞ്ഞടിച്ച് കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി. സുനില്‍ കുമാര്‍. ദേശീയ ഗെയിംസില്‍ കേരളം പിന്തള്ളപ്പെടാന്‍ കാരണം മന്ത്രിയും സ്‌പോര്‍ട്‌സ് കൗണ്‍സിലുമാണെന്നായിരുന്നു സുനില്‍ കുമാറിന്റെ ആരോപണം. ആദ്യമായി കായിക വകുപ്പിന് മാത്രമായി മന്ത്രിയുണ്ടായിട്ടും സമ്പൂര്‍ണ പരാജയമായി മാറി. നാലു വര്‍ഷമായിട്ടും കായിക രംഗത്തിന് ഒരു സംഭാവനയും നല്‍കാനായില്ല. അതിന്റെ പ്രതിഫലനമാണ് ദേശീയ ഗെയിംസില്‍ കാണാന്‍ കഴിഞ്ഞത്. മന്ത്രി എന്ന നിലയില്‍ അബ്ദുറഹിമാന്‍ വട്ടപ്പൂജ്യമായി മാറിയെന്നും സുനില്‍ കുമാര്‍ കുറ്റപ്പെടുത്തി.
ഉത്തരാഖണ്ഡില്‍ നടന്ന ദേശീയ ഗെയിംസില്‍ കേരളം 14-ാം സ്ഥാനവുമായാണ് മടങ്ങുന്നത്. 13 സ്വര്‍ണം ഉള്‍പ്പെടെ 54 മെഡലുകളാണ് കേരളത്തിന്റെ സമ്പാദ്യം. ഒളിമ്പിക്‌സ് മാതൃകയില്‍ ദേശീയ ഗെയിംസ് സംഘടിപ്പിച്ചു തുടങ്ങിയ 1985നു ശേഷം കേരളത്തിന്റെ ഏറ്റവും മോശം പ്രകടനമാണിത്. കഴിഞ്ഞ ഗെയിംസില്‍ 36 സ്വര്‍ണമുള്‍പ്പെടെ 87 മെഡലുകളുമായി അഞ്ചാം സ്ഥാനത്തായിരുന്നു കേരളം.
Delhi
മണിപ്പൂരിൽ രാഷ്ട്രപതി ഭരണം; വിജ്ഞാപനമിറക്കി

ന്യൂഡൽഹി : കലാപ കലുക്ഷിതമായ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച വിജ്ഞാപനവും രാഷ്ട്രപതി ഭവൻ പുറത്തിറക്കി. മുഖ്യമന്ത്രി ബീരേൻ സിംഗ് കഴിഞ്ഞദിവസം രാജിവച്ചതിന് പിന്നാലെ ബിജെപിയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ സമവായത്തിൽ എത്താൻ കഴിഞ്ഞിരുന്നില്ല ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച വൈകിട്ടോടെ രാഷ്ട്രപതി ഭരണം സംബന്ധിച്ച് ഉത്തരവിറക്കിയത്.
-
Kerala3 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News3 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram2 weeks ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login