Connect with us
48 birthday
top banner (1)

Featured

ലോക്സഭയിലെ സു​ര​ക്ഷാ​വീ​ഴ്ച​; പ്രതികൾ എത്തിയത് ബിജെപി എംപിയുടെ പാസ്സ് ഉപയോഗിച്ച്

Avatar

Published

on

ന്യൂ​ഡ​ൽ​ഹി: പാർലിമെന്റ് ആക്രമണത്തിന്റെ ഇരുപത്തിരണ്ടാം വാർഷിക ദിനത്തിൽ ലോക്സഭയിൽ സു​ര​ക്ഷാ​വീ​ഴ്ച​യു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത് സാ​ഗ​ർ ശ​ർ​മ, മ​നോ​ര​ഞ്ജ​ൻ(35) എ​ന്നീ യു​വാ​ക്ക​ളെ. ക​ർ​ണാ​ട​ക മൈ​സൂ​ർ സ്വ​ദേ​ശി​യാ​ണ് മ​നോ​ര​ഞ്ജ​ൻ. ക​മ്പ്യൂ​ട്ട​ർ എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ​ധാ​രി​യാ​ണ് ഇ​യാ​ൾ. മൈസൂർ-കുടക് ബിജെപി എംപി പ്രതാപ് സിംഹയുടെ പാസ് ഉപയോഗിച്ചാണ് രണ്ട് പേർ അകത്ത് കടന്നതെന്നാണ് ലഭിക്കുന്ന വിവരം. സാഗർ ശർമ്മ എന്നയാളുടെ പേരിലാണ് പാസ് നൽകിയിരിക്കുന്നത് എന്നാണ് സൂചന.

ഏകാധിപത്യം തുലയട്ടെ എന്ന് മുദ്രാവാക്യം വിളിച്ചു പറഞ്ഞുകൊണ്ടാണ് ലോക്സഭയ്ക്കുള്ളിൽ അതിക്രമം നടത്തിയത്. മഞ്ഞ നിറമുള്ള പുക വരുന്ന സ്മോക് സ്പ്രേയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഈ സമയം സഭയിൽ ഉണ്ടായിരുന്നില്ല. “താനാ ഷാഹി നഹി ചലേഗി’ എന്ന മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം.

Advertisement
inner ad

പാർലമെന്റിന്റെ അകത്തും പുറത്തുമായി കളർ സ്പ്രേ ഉപയോഗിച്ച സംഭവത്തിൽ ഒരു യുവതിയടക്കം നാലുപേരാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇന്ന് ഉച്ചക്ക് 1.02ന് ശൂന്യവേളയിലാണ് വൻസുരക്ഷാ വീഴ്ചയുണ്ടായത്. സന്ദർശക ഗാലറിയിൽ നിന്ന് രണ്ടുപേർ എംപിമാർ ഇരിക്കുന്ന ഭാഗത്തേക്ക് എടുത്തുചാടുകയായിരുന്നു. ഇവർ സർക്കാർ വിരുദ്ധ മുദ്രാവാക്യം വിളിച്ചതായും ലോക്സഭയിലുള്ള എംപിമാർ പറഞ്ഞു. ഭാരത് മാതാ കീ ജയ്, ജയ് ഭീം മുദ്രാവാക്യം വിളിച്ചാണ് പാർലമെന്റ് മന്ദിരത്തിന് പുറത്ത് നിന്ന് പിടിയിലായവർ പ്രതിഷേധിച്ചതെന്നാണ് റിപ്പർട്ടുകൾ.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

വയനാട് കലക്ടറേറ്റിൽ വിദ്യാഭ്യാസ മന്ത്രിയുടെ കോലം കെട്ടിത്തൂക്കിയിട്ട് കത്തിച്ച് – കെ എസ് യു

Published

on

കൽപ്പറ്റ : മലബാർ മേഖലയിൽ പ്ലസ് വണ്ണിന് സീറ്റ് ഇല്ലാതിരിക്കുന്ന സാഹചര്യത്തിൽ നിരന്തരം സമരങ്ങൾ ചെയ്തിട്ടും, സീറ്റ് വർദ്ധിപ്പിക്കാനുള്ള യാതൊരു നടപടിയും കൈക്കൊള്ളാത്ത വിദ്യാഭ്യാസ മന്ത്രിയുടെ കോലം വയനാട് കലക്ടറേറ്റിനു മുമ്പിൽ കെഎസ്‌യു പ്രവർത്തകരുടെ നേതൃത്വത്തിൽ കെട്ടിത്തൂക്കിയിട്ട് കത്തിച്ചു ജില്ലാ പ്രസിഡണ്ട് അഡ്വ: ഗൗതം ഗോകുൽദാസ് , അതുൽ തോമസ്, രോഹിത് ശശി, അസ്‌ലം ഷേർഖാൻ, അനന്തപത്മനാഭൻ, യാസീൻ പഞ്ചാര, അക്ഷയ്, അഫിൻ ദേവസ്യ ഉൾപ്പെടെയുള്ള പ്രവർത്തകർ നേതൃത്വം നൽകി

Advertisement
inner ad
Continue Reading

Featured

വീണ്ടും ന്യായീകരണവുമായി വിദ്യാഭ്യാസ മന്ത്രി; എസ്എഫ്ഐക്ക് പരിഹാസം

Published

on

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വീണ്ടും ന്യായീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേരളത്തിൽ എവിടെയും സീറ്റ് പ്രതിസന്ധി ഇല്ലെന്ന് പറയുന്ന മന്ത്രി മാധ്യമങ്ങളുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകുന്നതുമില്ല. പ്രതിഷേധം അനാവശ്യമാണെന്ന് ആവർത്തിക്കുകയാണ് മന്ത്രി ചെയ്യുന്നത്. മലപ്പുറത്ത് പ്രതിഷേധിച്ച എസ്എഫ്ഐയെ മന്ത്രി പരിഹസിക്കുകയും ചെയ്യുന്നുണ്ട്. കുറേക്കാലം സമരം ഇല്ലാതെ ഇരുന്നതല്ലേ, ഇനി കുറച്ചുനാൾ സമരം ചെയ്യട്ടെ എന്നും മന്ത്രി ഉപദേശിക്കുന്നു. അതേസമയം, വിഷയത്തിൽ സമരം കൂടുതൽ ശക്തമാക്കുകയാണ് കെഎസ്‌യുവും എംഎസ്എഫും.

Continue Reading

Featured

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

Published

on

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കെഎസ്‌യു നാളെ വിദ്യാഭ്യാസ ബന്ദ് ആചരിക്കും. കോഴിക്കോടും മലപ്പുറത്തും തിരുവനന്തപുരത്തും ഉൾപ്പെടെ കെഎസ്‌യു നടത്തിയ പ്രതിഷേധങ്ങൾക്ക് നേരെ പോലീസ് അതിക്രമം ഉണ്ടായിരുന്നു. വരുംദിവസങ്ങളിലും സമരം തുടരുവാനാണ് കെഎസ്‌യു തീരുമാനം.

Continue Reading

Featured