Connect with us
inner ad

Kerala

മതേതരത്വ കേരളം: ഈ സ്‌പീക്കറൊരു അപമാനം; ഡോ ശൂരനാട് രാജശേഖരൻ എഴുതുന്നു

Avatar

Published

on

മൂവായിരത്തിലധികം വർഷം പഴക്കമുള്ള മഹാ ഗ്രന്ഥമാണ് രാമായണം. പടിഞ്ഞാറ് കാണ്ഡഹാർ മുതൽ കിഴക്ക് മ്യാൻമർ വരെയും വടക്ക് കൈലാസം മുതൽ തെക്ക് ലങ്ക വരെയും നീണ്ടുനിവർന്നു കിടന്ന ഭാരത ദേശത്തിന്റെ പ്രഥമ ആധ്യാത്മിക കൃതി. ബിസി ഏഴാം നൂറ്റാണ്ടിനും നാലാം നൂറ്റാണ്ടിനുമിടയിലാണ് രാമായണത്തിന്റെ കാലഗണനം നടത്തിയിട്ടുള്ളത്. അന്ന് ലോകത്ത് മതങ്ങളുണ്ടായിട്ടില്ല. ദൈവങ്ങൾക്ക് ഇന്നത്തെ പോലെ മതനിർവചനങ്ങളുമില്ലായിരുന്നു. ഇന്ത്യയിൽപ്പോലും ഹിന്ദുവോ ഹിന്ദുത്വമോ ഉണ്ടായിരുന്നില്ല. എല്ലാവരും ഒരേ സംസ്കാരത്തിൽ മാത്രം ജീവിച്ചു പോന്ന ജനക്കൂട്ടം മാത്രം. അവരുടെ നൈയാമിക രൂപങ്ങൾ എങ്ങനെ ആയിരിക്കണമെന്നതിന്റെ ധാർമിക രൂപമായിരുന്നു രാമായണം. അതേ സമയം അതൊരു നിയമ സംഹിതയല്ല. ദൈവത്തിൽ അധിഷ്ഠിതമായ വിശ്വാസസംഹിതയാണു താനും.

രാമായണത്തിലെ നായകൻ രാമൻ ദൈവമല്ല. മനുഷ്യനാണ്. അയോധ്യ രാജ്യത്തിലെ രാജാവാണ്. പ്രജാതല്പരനായ ഉത്തമ ഭരണാധികാരിയാണ്. മര്യാദ പുരുഷോത്തമനാണ്. രാമന്റെ നീതി ബോധവും കാരുണ്യവും ഭരണ നൈപുണ്യവും പ്രജാവാത്സല്യവുമൊക്കെ മാതൃകാപരമാണെന്ന തിരിച്ചറിവിലാണ് ആധുനിക ഭാരതം രാമരാജ്യമാവണമെന്ന് മഹാത്മാ ഗാന്ധി പോലും ആഗ്രഹിച്ചത്. അല്ലാതെ ഹിന്ദു രാജ്യമാകണമെന്നല്ല.
ഡാർവിന്റെ പരിണാമ സിദ്ധാന്തത്തിനും എത്രയോ മുൻപേ ഭാരതീയ പുരാണങ്ങളിലെ ദശാവതാരം എന്ന ഭാവന ആധുനിക ശാസ്ത്രത്തോടു പൊരുത്തപ്പെട്ടു. മത്സ്യ, കൂർമ, വരാഹ, നരഹരി, വാമന രൂപ, ശ്രീരാമ, ഭാർഗവ രാമ, ബലരാമ, ശ്രീകൃഷ്ണ, ഘഡ്ഗി ജനാർദന എന്ന ദശാവതാരത്തിന്റെ പൊരുൾ ആദുനിക ജൈവ ശാസ്ത്രത്തിലെ പരിണാമ സിദ്ധാന്തം തന്നെയാണ്. അതുകൊണ്ടു തന്നെ ഹൈന്ദവ പുരാണങ്ങൾ വെറും മിത്തല്ല. ഇന്ത്യയുടെ പുരാണങ്ങളും ശാസ്ത്രവും തമ്മിൽ സമരസപ്പെടുന്നതു പോലെ ലോകത്തൊരു ഇതിഹാസകൃതിയും ശാസ്ത്രവുമായി അടുത്തുപോകുന്നില്ല. ഭൂമി ഉരുണ്ടതാണെന്നു പതിനാറാം നൂറ്റാണ്ടിൽ ഗലീലിയോ ഗലീലി കണ്ടു പിടിക്കുന്നതിനും എത്രയോ മുൻപേ ഭാരതീയ പുരാണങ്ങൾ ഭൂമി ബ്രഹ്മാണ്ഡത്തിലെ (അണ്ഡാകൃതിയിലുള്ള) ഒരു ഗോളം മാത്രമാണെന്ന് തിരിച്ചറിഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഇതൊന്നും മനസിലാക്കാതെയാണ് ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം എന്നും അതെല്ലാം വെറും മിത്തുകളാണെന്നും നമ്മുടെ ബഹുമാനപ്പെട്ട സ്പീക്കർ എ.എൻ. ഷംസീർ കണ്ടുപിടിച്ചത്. എന്തിനാണ് ഷംസീർ അനവസരത്തിൽ ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്? ഗണപതിയെയും പുഷ്പക വിമാനത്തെയും കുറിച്ചു പറയാൻ ഷംസീറിന് എന്താണു യോഗ്യത? അദ്ദേഹം ഒരു മതത്തിന്റെയും പണ്ഡിതനല്ല. വിശ്വാസിയുമല്ല. തന്നെയുമല്ല മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് നൂറ്റൊന്നാവർത്തിച്ചു മനഃപാഠമാക്കിയ തനി കമ്യൂണിസ്റ്റാണു താനെന്നാണ് പുറമേയ്ക്കെങ്കിലും പറയുന്നത്. അങ്ങനെയൊരാൾ, അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതാണ് ഹൈന്ദവ പുരാണങ്ങളെന്നു പറയുന്നത് നല്ല ഉദ്ദേശ്യത്തിലല്ല. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധ വിശ്വാസങ്ങൾ പുരോഗമനത്തെ പുറകോ‌ട്ടു നയിക്കുന്നതായിരുന്നു എന്നും ഉവാചിക്കുന്നു. എവിടെ നിന്നാണ് ഷംസീറിന് ഈ ജ്ഞാനബോധം ലഭിച്ചത്? സന്യാസി പിഴച്ചാൽ കമ്യൂണിസ്റ്റ് ആകുമെന്നു പറയുന്നതു പോലെ കമ്യൂണിസ്റ്റ് പിഴച്ചാൽ സന്യാസവുമാകാം എന്നുമുണ്ട് പ്രമാണം. അതു വച്ചു നോക്കുമ്പോൾ സഖാവ് ഷംസീർ സാഹിബ് ഷംസീറായി എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയരുത്.

സർവതിലും അധീശത്വം സ്ഥാപിക്കാനുള്ള മനുഷ്യ ത്വരയ്ക്ക് കഠിനമായ നീതി ബോധത്തിലൂടെ ഈശ്വര വിശ്വാസത്തിലൂന്നിയ ഭയ ബഹുമാനങ്ങൾ കല്പിക്കുന്നതാണ് വേദേതിഹാസങ്ങളുടെ മൂലധർമമെന്ന് ഒരാവർത്തിയെങ്കിലും അവ വായിച്ചിട്ടുള്ളവർക്ക് ബോധ്യമാകും. അതു തന്നെയാണ് ബൈബിളും ഖുർആനും അടക്കമുള്ള മത ഗ്രന്ഥങ്ങൾ പിൽക്കാലത്ത് അനുവർത്തിച്ചതും. മനുഷ്യരെ നിഗ്രഹിക്കാനോ നശിപ്പിക്കാനോ അല്ല, നല്ല മനുഷ്യരായി ജീവിക്കാനുള്ള ഉപായങ്ങൾ മാത്രമാണ് അവയെല്ലാം നിഷ്കർഷിക്കുന്നത്. ഷംസീർ പറഞ്ഞതു പോലെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അത്യാധുനിക കാലത്തുപോലും ഇതൊക്കെ വെറും മിത്തുകളല്ല, മനുഷ്യ ധർമത്തിന്റെ നൈയാമിക പ്രതിഷ്ഠാനങ്ങളാണ്. ശാസ്ത്രവുമായി സമരസപ്പെട്ടു പോകുന്ന ചില വിശ്വാസ പ്രമാണങ്ങളാണ്. അതുകൊണ്ടാണ് ചന്ദ്രയാൻ വിക്ഷേപണത്തിന്റെ തലേ ദിവസം ഐഎസ്ആർഒ ചെയർമാൻ ഡോ, എസ്. സോമനാഥ് തിരുപ്പതിയിലെത്തി മഹാഗണപതി ഹോമം നടത്തിയത്. മംഗൾയാൻ തുടങ്ങുന്നതിനു മുമ്പ് ഇസ്രോ മുൻചെയർമാൻ ഡോ. രാധാകൃഷ്ണൻ ഗുരുവായൂരിലെത്തി നാമജപം നടത്തിയത്. കൊച്ചിയിൽ ഐഎൻഎസ് വിക്രാന്ത് എന്ന ഇന്ത്യയുടെ അഭിമാന പടക്കപ്പൽ നീറ്റിലിറക്കിയപ്പോൾ നമ്മുടെ നാവിക സേനാ മേധാവി നാളീകേരമുടച്ചു പ്രാർഥിച്ചത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് റൈറ്റ്സ് സഹോദരന്മാർ വിമാനം കണ്ടു പിടിച്ചത്. അതിനും അൻപതു നൂറ്റാണ്ടുകൾക്ക് മുൻപ് രത്നാകരൻ എന്ന കാട്ടാളന്റെ കാല്പനികതയിൽ വിരിഞ്ഞ പുഷ്പക വിമാനത്തെ മിത്തെന്നു വിളിച്ചു കളിയാക്കുകയല്ല, ഭാരതീയ സംസ്കാരത്തിന്റെ ഔന്നത്യബോധത്തിൽ അഭിമാനിക്കുകയാണ് വേണ്ടത്. അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന കോടാനുകോടി കുരുന്നുകൾ ഹരിശ്രീ ഗണപതയേ നമഃ എന്ന് എഴുതി തുടങ്ങുന്നത് ഗണപതിയെന്ന മിത്തിനെ ആലോചിച്ചല്ല, വേദേതിഹാസങ്ങൾ പകർത്തിയെഴുതിയെ ആദ്യ അക്ഷരഗുരുവിനെ മനസിൽ ധ്യാനിച്ചാണ്. ഷംസീർ അതു വിശ്വസിക്കേണ്ട. പക്ഷേ, അങ്ങനെ വിശ്വസിക്കുന്നവരെ തിരുത്താൻ ഒരു ഷംസീറല്ല സഹസ്ര കോടി ഷംസീർമാർ വിചാരിച്ചാലും ന‌ടപ്പുള്ള കാര്യമല്ല.

വേറൊന്നും പറയാനില്ലാതെ വന്നപ്പോൾ സംഭവിച്ച വെറുമൊരു നാവുദോഷമായി ഷംസീറിന്റെ പ്രസ്താവനയെ കാണാവില്ല. വേറൊരുപാട് കാര്യങ്ങൾ ഷംസീറിനു പറയേണ്ട ബാധ്യത ഉണ്ടായിരുന്നു. പതിനഞ്ചാം കേരള നിയമസഭയുടെ ഒൻപതാം സമ്മേളനം ഇന്നു തുടങ്ങുകയാണ്. എന്തൊക്കെ വിഷയങ്ങളാവും ഈ സമ്മേളന കാലത്ത് സഭയുടെ പരിഗണനയിൽ വരിക? ആലുവയിൽ അഞ്ചു വയസ് മാത്രം പ്രായമുള്ള ഒരു പിഞ്ചു കുഞ്ഞിനെ ചവിട്ടിമെതിച്ചു കുഴിച്ചിട്ട കാട്ടാളത്തത്തെക്കുറിച്ച് ഒരു വാക്കെങ്കിലും പറഞ്ഞു കേട്ടില്ല, നമ്മുടെ സ്പീക്കർ. ഭരണ പ്രതിപക്ഷ സഹകരണത്തോടെ ദൈവത്തിന്റെ സ്വന്തം നാട്ടിൽ (ഇതും മിത്തെന്നു പറയരുത്) ഇനി മേലിൽ ഇതുപോലൊരു ഹീനകൃത്യം നടക്കാത്ത തരത്തിൽ കടുത്ത നിയമനിർമാണം നടത്തുമെന്ന് പറയാൻ എന്തുകൊണ്ട് ഷംസീറിന്റെ നാവനങ്ങിയില്ല.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഈ കുറിപ്പ് തയാറാക്കുമ്പോൾ തിരൂരങ്ങാടിയിൽ മറ്റൊരു നാലുവയസുകാരി കൊടും പീഡനത്തിരയായി എന്ന വാർത്ത സ്ക്രോൾ ചെയ്യുന്നു. ഒപ്പം സ്ത്രീ പീഡനത്തിൽ പ്രതികളായ സിപിഎം- ഡിവൈഎഫ്ഐ നേതാക്കളെക്കുറിച്ചുള്ള വാർത്തകളും. നിയമ സഭയിൽ അതേക്കുറിച്ചും ചോദ്യങ്ങളുയരും. പോലീസ്‌ ജനങ്ങളുടെ മുന്നിൽ പരിഹാസ്യരായി നിൽക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉപജാപക സംഘം പോലീസിനെ ഹൈജാക്ക്‌ ചെയ്തു എന്ന് ആരോപിച്ചത് സർവീസിലുള്ള ഒരു പൊലീസ് ഐജി തന്നെയാണ്. ഇത്രയധികം ഗുരുതരമായ ജനകീയ- രാഷ്‌ട്രീയ വിഷയങ്ങൾ കത്തി നിൽക്കുമ്പോൾ അതിൽ നിന്നെല്ലാം ഒളിച്ചോടാനുള്ള എളുപ്പ വഴിയായി ഗണപതിയെയും പുഷ്പക വിമാനത്തെയും കണ്ടെത്തുകയായിരുന്നു സ്പീക്കർ ഷംസീർ. അത് അദ്ദേഹത്തിന്റെ തനിച്ചുള്ള തീരുമാനമായിരുന്നു എന്നു കരുതാൻ വയ്യ. ഷംസീറിന്റെ പ്രസ്താവന വന്നപാടേ അതിന് ഊറ്റമായ പിന്തുണ നൽകി രംഗത്തു വന്ന പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനുും പുലിവാലു പിടിച്ചു. ഗണപതി മിത്താണെന്നും അല്ലാഹു മിത്തല്ലെന്നുമായിരുന്നു ഗോവിന്ദൻ തിരുവനന്തപുരത്ത് പറഞ്ഞത്. പാർട്ടി പിബിയിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ ഗോവിന്ദൻ പറഞ്ഞതു വിഴുങ്ങി. താനങ്ങനെ പറഞ്ഞിട്ടില്ലെന്നും ഗണപതി മിത്താണെന്നും അല്ലാഹു മിത്തല്ലെന്നും താൻ പറഞ്ഞിട്ടില്ലെന്നുമാണ് ഗോവിന്ദൻ ഇപ്പോൾ പറയുന്നത്. ഗണപതി മിത്താണെന്നു ഷംസീറും പറഞ്ഞിട്ടില്ലത്രേ. ഫൈവ് ജിയും പിന്നിട്ടു സെവൻ ജിയിൽ വ്യാപരിക്കുന്ന ആധുനിക ടെലികമ്യൂണിക്കേഷൻ യുഗത്തിൽ ഗോവിന്ദനും ഷംസീറുമൊക്കെ പറഞ്ഞതും പറയുന്നതുമൊക്കെ നാട്ടിലെ എൽകെജി കുട്ടികളുടെ പോലും മൊബൈൽ ഫോണിലുണ്ടെന്നു മറക്കരുത്.

ഈ ഓണത്തിന് സൗജന്യ കിറ്റ് പോയിട്ട് റേഷൻ കാർഡ് ഉടമകൾക്ക് 10 രൂപ നിരക്കിൽ അരി പോലും നൽകാൻ കഴിയാത്ത സർക്കാരിനു മറ പിടിക്കാനായിരുന്നു ഷംസീറിന്റെ ശ്രമം. അതാണിപ്പോൾ എട്ട് നിലയിൽ പൊട്ടിയത്. സാമാന്യ ജനസമൂഹത്തിനു നടുവിലേക്ക് പെട്രോളൊഴിക്കുന്നതിനു സമാനമാണ്. തിരുവനന്തപുരത്ത് സമാധാനപരമായി പ്രതിഷേധിച്ച എൻഎസ്എസ് നേതാക്കൾക്കും പ്രവർത്തകർക്കും എതിരേ കേസെടുത്ത പൊലീസ് അതിനുള്ള ചൂട്ടും കത്തിച്ചാണ് നില്പ്. എൻഎസ്എസ് നടത്തിയ പ്രതിഷേധ കൊടുങ്കാറ്റിൽ ഷംസീറിന്റെ വിഡ്ഢിത്തം നിറഞ്ഞ പ്രസ്താവന പടുതിരിയായി കെട്ടടങ്ങി എന്നു പറയുന്നതാണ് കൂടുതൽ ശരി.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

കളമശ്ശേരി സ്ഫോടന കേസിൽ കുറ്റപത്രം സമർപ്പിച്ചു

Published

on

കൊച്ചി: കളമശ്ശേരി സ്ഫോടന കേസിൽ കുറ്റപത്രം സമർപ്പിച്ചു. കേസിൽ തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ മാത്രമാണ് പ്രതി. ഡൊമിനിക് മാർട്ടിന് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ല.സ്ഫോടനത്തിലേക്ക് നയിച്ചത് യഹോവ സാക്ഷി പ്രസ്ഥാനത്തോടുള്ള എതിർപ്പെന്നും കുറ്റപത്രത്തിൽ പറയുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ യുഎപിഎ ചുമത്തിയിരുന്നു.ഒക്ടോബര്‍ 29-ന് രാവിലെ ഒന്‍പതരയോടെയാണ് യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ ഹാളില്‍ സ്‌ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ എട്ട് പേർക്ക് ജീവന്‍ നഷ്ടമായി. സ്‌ഫോടന സമയത്ത് രണ്ടായിരത്തിലധികം പേര്‍ ഹാളിലുണ്ടായിരുന്നു.

Continue Reading

Choonduviral

ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകളുമായി കെസിക്ക് വോട്ടഭ്യര്‍ത്ഥിച്ച് മറിയാ ഉമ്മന്‍

Published

on

ആലപ്പുഴ: അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകളുമായാണ് മകള്‍ ഡോക്ടര്‍ മറിയാ ഉമ്മന്‍ ആലപ്പുഴയില്‍ എത്തിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി.വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള വിവിധ കുടുംബസംഗമങ്ങളില്‍ മറിയാ ഉമ്മന്‍ പങ്കെടുത്തു. ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച കുടുംബസംഗമം മറിയ ഉമ്മന്‍ ഉദ്ഘാടനം ചെയ്തു. എല്ലാ പൊതുതെരഞ്ഞെടുപ്പുകളിലും തന്റെ പിതാവ് പ്രചാരണപരിപാടികളില്‍ മുന്നില്‍ ഉണ്ടാകുമായിരുന്നു എന്ന് മറിയ പറഞ്ഞു.

എത്ര ക്ഷീണിതനായാലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായാലും അതൊക്കെ കാര്യമാക്കാതെയായിരുന്നു രാഷ്ട്രീയജീവിതം എന്നും മരിയ ഓര്‍ത്തെടുത്തു. കേന്ദ്ര-സംസ്ഥാന മന്ത്രിയായിരുന്നപ്പോള്‍ മാതൃകാപരമായ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ നേതാവാണ് കെ.സി. വേണുഗോപാല്‍. രാഹുല്‍ ഗാന്ധിക്കൊപ്പം മതേതര ഇന്ത്യക്കായി പ്രവര്‍ത്തിക്കുന്ന കെ.സി.വേണുഗോപാലിനെ വിജയപ്പിക്കേണ്ടത് നാടിന്റെ ആവശ്യമാണെന്നും മരിയ ഉമ്മന്‍ പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

വര്‍ഗ്ഗീയത പറഞ്ഞ് വോട്ടുപിടിക്കുന്നവരെ പുറത്താക്കാനുള്ള സുവര്‍ണ്ണാവസരമായി ഈ തെരഞ്ഞെടുപ്പിനെ കാണണമെന്നും അവര്‍ പറഞ്ഞു. പ്രസംഗത്തിനൊപ്പം ജനങ്ങളുടെ ആവശ്യപ്രകാരം പാട്ടുപാടി സദസ്സിനെ കൈയ്യിലെടുത്താണ് മരിയ മടങ്ങിയത്. ജോണ്‍ ജോസഫ്, അഡ്വ.ബി. രാജശേഖരന്‍, അഡ്വ.വി.ഷുക്കൂര്‍, ബിന്ദു ജയന്‍, അനില്‍ തോമസ്സ്, ആര്‍.കെ.സുധീര്‍, കിഷോര്‍ ബാബു, എം.ആര്‍. ഹരികുമാര്‍, സി ജി ജയപ്രകാശ്, കെഎം രാജു, സാജന്‍ പനയറ, കീച്ചേരില്‍ ശ്രീകുമാര്‍, മോനച്ചന്‍, മുരളീധരന്‍ പിള്ള, സുജാത തുടങ്ങിയ യുഡിഎഫ് നേതാക്കളും വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured

‘ഇത്രയ്ക്ക് അടിമയാകരുത്’; പി വി അൻവറിനെതിരെ പ്രതിഷേധം ശക്തം

Published

on

കൊച്ചി: രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച സിപിഎം നേതാവും എംഎൽഎയുമായ പി വി അൻവറിനെതിരെ പ്രതിഷേധം ശക്തം. അങ്ങേയറ്റം നീചമായ പരാമർശമാണ് രാഹുൽഗാന്ധിക്കെതിരെ അൻവർ നടത്തിയത്. ഡിഎന്‍എ പരിശോധിച്ച് രാഹുലിൻ്റെ പാരമ്പര്യം ഉറപ്പാക്കണമെന്നായിരുന്നു പി വി അന്‍വറിന്റെ പരാമര്‍ശം. ഗാന്ധി എന്ന പേര് കൂടെ ചേര്‍ത്ത് പറയാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനാണ് രാഹുല്‍ ഗാന്ധി എന്നും പി വി അന്‍വര്‍ പറഞ്ഞിരുന്നു. ‘നെഹ്‌റു കുടുംബത്തില്‍ ഇങ്ങനെയൊരു മനുഷ്യന്‍ ഉണ്ടാവുമോ? നെഹ്‌റു കുടുംബത്തിന്റെ ജനറ്റിക്‌സില്‍ ജനിച്ച ഒരാള്‍ക്ക് അങ്ങനെ പറയാന്‍ കഴിയുമോ? എനിക്ക് ആ കാര്യത്തില്‍ നല്ല സംശയമുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍’ എന്നായിരുന്നു പാലക്കാട് മണ്ഡലത്തിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുമ്പോൾ അൻവർ പറഞ്ഞത്. അൻവറിന്റെ പരാമർശം താങ്കൾക്ക് വേദനയുണ്ടാക്കിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. വളരെ മോശം പരാമർശം ആണെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസൻ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലും അൻവറിനെതിരെ പ്രതിഷേധം അലയടിക്കുകയാണ്.

Continue Reading

Featured