Connect with us
48 birthday
top banner (1)

Alappuzha

സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളില്‍ വിഭാഗീയത രൂക്ഷം: മിനിറ്റ്‌സ് ബുക്കുമായി വനിത സെക്രട്ടറി ഇറങ്ങിപ്പോയി

Avatar

Published

on


ചാരുംമൂട്: ബ്രാഞ്ച് സമ്മേളനങ്ങളില്‍ വിഭാഗീയത രൂക്ഷമാക്കിയത് സി.പി.എം നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നു. ചാരുംമൂട് ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള ബ്രാഞ്ച് സമ്മേളനങ്ങളില്‍ പാര്‍ട്ടി അംഗങ്ങള്‍ സമ്മേളനം ബഹിഷ്‌കരിക്കുന്നത് നിത്യസംഭവമായി. പലയിടത്തും സമ്മേളനം വഴിപാടായി മാറി. ചില ബ്രാഞ്ചുകളിലെ സമ്മേളനങ്ങള്‍ നിരവധി തവണ മാറ്റിവെച്ചു.

Advertisement
inner ad

കഴിഞ്ഞ ദിവസം നടന്ന പള്ളിക്കല്‍ വടക്ക് ബ്രാഞ്ച് സമ്മേളനം പൂര്‍ത്തീകരിക്കാതെ മിനിറ്റ്‌സ് ബുക്കുമായി വനിത ബ്രാഞ്ച് സെക്രട്ടറി ഇറങ്ങിപ്പോയി. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. സംസ്ഥാന കമ്മിറ്റി നല്‍കിയ മാര്‍ഗരേഖക്ക് വിരുദ്ധമായി ഉദ്ഘാടകന്‍ ജില്ല സെക്രട്ടറിയേറ്റ് അംഗത്തെ വ്യക്തിപരമായി ആക്ഷേപിച്ചത് പ്രതിനിധികള്‍ തമ്മില്‍ വാക്കേറ്റത്തിന് കാരണമായി. ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേക്ക് സര്‍ക്കാര്‍ ജീവനക്കാരന്റെ പേര് ഉയര്‍ന്നുവന്നതും പ്രശ്‌നത്തിനിടയാക്കി.

സര്‍ക്കാര്‍ ജോലിക്കാര്‍ ബ്രാഞ്ച് സെക്രട്ടറിയാവാന്‍ പാടില്ലെന്ന് പ്രതിനിധികള്‍ വാദിച്ചു. ആര്‍ക്കും മത്സരിക്കാമെന്ന നിര്‍ദേശമാണ് ലോക്കല്‍ സെക്രട്ടറി നല്‍കിയത്. സമ്മേളനം ചൂടേറിയ വാഗ്വാദത്തിലേക്ക് കടന്നപ്പോള്‍ നാലു പേരുകള്‍ ലോക്കല്‍ സെക്രട്ടറി ഏകപക്ഷീയമായി പ്രഖ്യാപിച്ചു. ഇത് സംഘടന രീതിയല്ലെന്ന് ചൂണ്ടിക്കാണിച്ച് ബ്രാഞ്ച് സെക്രട്ടറി മിനിറ്റ്‌സ് ബുക്കും മറ്റ് രേഖകളുമായി സമ്മേളനം അവസാനിപ്പിക്കാതെ ഇറങ്ങി പോവുകയായിരുന്നു.

Advertisement
inner ad

പയ്യനല്ലൂര്‍ ബ്രാഞ്ച് സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം വന്നതിനെത്തുടര്‍ന്ന് സമ്മേളനം നിര്‍ത്തിവെക്കേണ്ടിവന്നു. പാലമേല്‍ തെക്ക് ലോക്കല്‍ കമ്മിറ്റിയുടെ കീഴില്‍ നടന്ന ബ്രാഞ്ച് സമ്മേളനങ്ങള്‍ സംഘടന രീതിയിലല്ല നടക്കുന്നതെന്ന് കാണിച്ച് നിരവധി പരാതികള്‍ ജില്ല കമ്മിറ്റിക്ക് നല്‍കിയിട്ടുണ്ട്. എല്‍.സി സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവും ചേര്‍ന്ന് അവരുടെ ബിസിനസ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന രീതിയില്‍ സമ്മേളനം നടത്തുകയാണെന്നും അംഗങ്ങള്‍ക്കിടയില്‍ പരക്കെ ആക്ഷേപമുണ്ട്. ഇവര്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങളും ചര്‍ച്ചകള്‍ക്ക് ഇടയാകുന്നുണ്ട്.

ചര്‍ച്ചകളിലേക്ക് കടക്കാതെ അഭിപ്രായങ്ങള്‍ മിനിറ്റ്‌സില്‍ രേഖപ്പെടുത്തി വേഗത്തില്‍ സമ്മേളനം അവസാനിപ്പിക്കുന്ന രീതിയാണ് പലയിടത്തും നടക്കുന്നതെന്നും ആക്ഷേപമുണ്ട്. പാലമേല്‍ തെക്ക് ലോക്കല്‍ കമ്മിറ്റിയിലെ ബ്രാഞ്ച് സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പരാതികളും വ്യാജ മെമ്പര്‍ഷിപ്പിനെ കുറിച്ച ആരോപണവും പരിശോധിക്കാന്‍ ജില്ല കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Alappuzha

ജാമ്യമില്ലാ കേസില്‍ പൊലീസിനെതിരെ ആഞ്ഞടിച്ച് എച്ച് സലാം എംഎല്‍എ

Published

on


ആലപ്പുഴ: ജാമ്യമില്ലാ കേസില്‍ പൊലീസിനെതിരെ ആഞ്ഞടിച്ച് എച്ച് സലാം എംഎല്‍എ. ആലപ്പുഴ പൊലീസ് റിസോര്‍ട്ട് ഉടമയ്ക്ക് കീഴടങ്ങിയെന്നും പൊലീസ് നടപടിയില്‍ അസ്വഭാവികതയുണ്ടെന്നും എംഎല്‍എ ആരോപിച്ചു. അറസ്റ്റ് ചെയ്യുന്നെങ്കില്‍ ചെയ്യട്ടെയെന്നും മുന്‍കൂര്‍ ജാമ്യമെടുക്കില്ലെന്നും എച്ച് സലാം വ്യക്തമാക്കി.

‘എന്നോട് ഒരു റിപ്പോര്‍ട്ട് പോലും ചോദിക്കാതെയാണ് ജാമ്യമില്ല വകുപ്പ് ചുമത്തിയത്. പൊതുമരാമത്ത് എഞ്ചിനീയര്‍ക്കെതിരെ കേസെടുത്ത രീതി അസാധാരണം. സാധാരണക്കാര്‍ക്ക് വേണ്ടി നിന്നതില്‍ അഭിമാനമുണ്ട്. ആലപ്പുഴ പൊലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കും. പൊലീസിന്റെ നടപടി സര്‍ക്കാര്‍ നയത്തിന് വിരുദ്ധമാണ്’, അദ്ദേഹം പറഞ്ഞു.

Advertisement
inner ad

സ്വകാര്യ റിസോര്‍ട്ടിന്റെ മതില്‍ പൊളിച്ചതിനാണ് എച്ച് സലാം എംഎല്‍എയ്ക്കെതിരെ പൊലീസ് കേസെടുത്തത്. പൊതുവഴി വീതികൂട്ടുന്നതിന് നോട്ടീസ് നല്‍കിയിട്ടും പൊളിക്കാതിരുന്ന പള്ളാത്തുരുത്തിയിലെ സ്വകാര്യ റിസോര്‍ട്ടിന്റെ മതിലാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ പൊളിച്ചത്. തുടര്‍ന്ന് എച്ച് സലാമിനെ ഒന്നാംപ്രതിയാക്കി ജാമ്യമില്ലാ വകുപ്പ് പ്രകാരം നാലുപേര്‍ക്കെതിരെ സൗത്ത് പൊലീസ് കേസെടുക്കുകയായിരുന്നു.

ഡിസംബര്‍ 27നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്വകാര്യ റിസോര്‍ട്ടിന്റെ മതില്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് എംഎല്‍എയുടെ നേതൃത്വത്തില്‍ പൊളിച്ചുവെന്നാണ് പരാതി. എ സി റോഡില്‍ പള്ളാത്തുരുത്തി പാലത്തിനു സമീപത്തുനിന്ന് കിഴക്കുഭാഗത്തേക്കുള്ള റോഡ് ബലപ്പെടുത്താനും വീതി കൂട്ടാനുമായി മതില്‍ പൊളിക്കണമെന്ന് ബന്ധപ്പെട്ടവര്‍ക്ക് പലതവണ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അത് പാലിക്കാതെ വന്നതോടെയാണ് മതില്‍ പൊളിക്കേണ്ടിവന്നതെന്നാണ് സലാം പറയുന്നത്.

Advertisement
inner ad
Continue Reading

Alappuzha

ചേർത്തലയില്‍ മരിച്ച സജിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്; തലയ്ക്ക് ക്ഷതമേറ്റതായി കണ്ടെത്തല്‍

Published

on

ആലപ്പുഴ: ചേർത്തലയില്‍ മരിച്ച സജിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. തലയ്ക്ക് ക്ഷതമേറ്റതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ കണ്ടെത്തല്‍.തലയ്ക്ക് പിന്നില്‍ പൊട്ടലുണ്ട്. അമ്മയുടേത് അപകടമരണമല്ലെന്നും അച്ഛന്റെ ആക്രമണത്തില്‍ സംഭവിച്ചതാണെന്നുമുള്ള മകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കല്ലറ തുറന്ന് പോസ്റ്റുമോർട്ടം നടത്തിയത്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചറിയിലായിരുന്നു പോസ്റ്റ്‌മോർട്ടം നടന്നത്.

അമ്മയുടേത് അപകടമരണമല്ലെന്നും അച്ഛന്റെ ആക്രമണത്തില്‍ സംഭവിച്ചതാണെന്നുമുള്ള മകളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അച്ഛൻ സോണിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തലയ്ക്ക് പിന്നിലെ മുറിവാണ് മരണത്തിന് കാരണമെന്ന് ഡോക്ടർമാർ വ്യക്തമാക്കി. മകളുടെ മൊഴിയെ സാധൂകരിക്കുന്ന തരത്തിലാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മര്‍ദനമേറ്റ് ഒരു മാസമായി ചികിത്സയിലിരിക്കെയായിരുന്നു ചേര്‍ത്തല സ്വദേശി വി.സി. സജിയുടെ മരണം. സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായതോടെയാണ് പരാതിയുമായി മകള്‍ പൊലീസിനെ സമീപിച്ചത്.

Advertisement
inner ad

ജനുവരി 8ന് രാത്രി മദ്യപിച്ചെത്തിയ ഭര്‍ത്താവ് സോണിയും സജിയുമായി വഴക്കുണ്ടാകുന്നത്. സോണിയുടെ മര്‍ദനത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സജിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വീടിനകത്ത് കാല്‍ വഴുതിവീണ് പരിക്കേറ്റന്നായിരുന്നു ഒപ്പം ഉണ്ടായിരുന്ന മകള്‍ ഡോക്ടര്‍മാരോട് പറഞ്ഞത്. ഒരു മാസത്തോളം ചികിത്സയിലിരിക്കേ ഫെബ്രുവരി ഒമ്പതിന് സജി മരണത്തിന് കീഴടങ്ങി. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷമാണ് മകള്‍ ബന്ധുക്കളോട് സജിയെ സോണി മര്‍ദിച്ചിരുന്ന കാര്യം പറയുന്നത്. തുടര്‍ന്ന് ചേര്‍ത്തല പൊലീസില്‍ പരാതി നല്‍കി.

പ്രേമിച്ച്‌ വിവാഹിതരായ സജിയും സോണിയും തമ്മില്‍ കുറച്ചു നാളുകളായി കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. എട്ടാം തീയതി ഉണ്ടായ വഴക്കില്‍ സോണി ഭാര്യയെ ക്രൂരമായി മര്‍ദിക്കുകയും തല ഭിത്തിയില്‍ പല തവണ ഇടിപ്പിക്കുകയും ചെയ്തുവെന്നാണ് മകളുടെ മൊഴി. സോണിയുടെ സ്ത്രീസൗഹൃദങ്ങള്‍ ചോദ്യം ചെയ്തതിനായിരുന്നു ക്രൂരമർദനം. പരാതിയുടെ അടിസ്ഥാനത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ്,റവന്യു വകുപ്പിന്റെ അനുമതി വാങ്ങിയാണ് മൃതദേഹം കല്ലറയില്‍ നിന്നു പുറത്തെടുത്തത്.

Advertisement
inner ad
Continue Reading

Alappuzha

ആലപ്പുഴയിൽ പേവിഷബാധയേറ്റ് ചികിത്സയിലിരുന്ന 11 കാരൻ മരിച്ചു

Published

on

ആലപ്പുഴ: ആലപ്പുഴയിൽ പേവിഷബാധയേറ്റ് ചികിത്സയിലിരുന്ന പതിനൊന്ന് വയസുകാരൻ മരിച്ചു. ചാരുംമൂട് സ്‌മിതാ നിവാസിൽ ശ്രാവിൺ ഡി. കൃഷ്‌ണ (11) ആണ് മരിച്ചത്. രണ്ടാഴ്‌ച മുമ്പ് സൈക്കിളിൽ പോകുമ്പോഴാണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്. എന്നാൽ തെരുവുനായ കടിച്ചകാര്യം ശ്രാവിൺ വീട്ടുകാരെ അറിയിച്ചിരുന്നില്ല.

ഫെബ്രുവരി ആറിനാണ് പേവിഷബാധയുടെ ലക്ഷണങ്ങളോടെ കുട്ടിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്‌ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

Advertisement
inner ad
Continue Reading

Featured