മതസ്പര്‍ധയും തെറിവിളിയും; നമോ ടിവി അവതാരകയും ഉടമയും കീഴടങ്ങി

പത്തനംതിട്ട: മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ വാര്‍ത്ത നല്‍കിയ കേസില്‍ നമോ ടിവി ഉടമയും അവതാരകയും പോലിസില്‍ കീഴടങ്ങി.

ഉടമയായ രഞ്ജിത്ത് ടി എബ്രഹാം, അവതാരകയായ ശ്രീജ വള്ളിക്കോട് എന്നിവരാണ് തിരുവല്ല എസ്‌എച്ച്‌ഒ പി എസ് വിനോദിന് മുമ്ബാകെ ഉച്ചയോടെ കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യം തേടിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു.

സെപ്തംബര്‍ 19 നാണ് ഐപിസി 153 (എ) വകുപ്പ് പ്രകാരം കലാപാഹ്വാനത്തിന് തിരുവല്ല പോലിസ് കേസെടുത്തത്. നമോ ടിവി എന്ന യുട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത വീഡിയോ മുസ്ലിംകള്‍ക്ക് നേരെ അധിക്ഷേപവും അശ്ലീല പരാമര്‍ശവും നടത്തിക്കൊണ്ടുള്ളതായിരുന്നു. ഇതിനെതുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കം പരാതിയുമായി രംഗത്ത് വന്നിരുന്നു. ഇതിനെ പിന്നാലെയാണ് പോലിസ് ഇരുവര്‍ക്കുമെതിരേ കേസെടുത്തത്.

ഇതിന് പിന്നാലെ ഇരുവരും ഒളിവില്‍ പോകുകയായിരുന്നു. ഒളിവിലിരുന്നുകൊണ്ട് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇരുവരും കീഴടങ്ങിയത്. വൈകുന്നേരം നാലുമണിയോട് കൂടെ ഇരുവരെയും തിരുവല്ല കോടതിയില്‍ ഹാജരാക്കും.

Related posts

Leave a Comment