Connect with us
48 birthday
top banner (1)

Kerala

രണ്ടാം വന്ദേഭാരത് ഞായറാഴ്ച മുതൽ

Avatar

Published

on

കൊല്ലം; കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരത് ഞായറാഴ്ച സർവീസ് ആരംഭിക്കും. കാസർകോട് തിരുവനന്തപുരം റൂട്ടിലാണ് രണ്ടാം വന്ദേഭാരതിൻറെ യാത്ര. ആലപ്പുഴ വഴിയാണ് ട്രെയിനിന്റെ സർവീസ്. രാവിലെ ഏഴുമണിക്ക് കാസർഗോഡ് നിന്ന് യാത്ര ആരംഭിക്കും. വൈകിട്ട് 3.05 ന് തിരുവനന്തപുരത്ത് എത്തും. വൈകുന്നേരം 4.05 ന് മടക്കയാത്ര. രാത്രി 11.55 ന് കാസർഗോഡ് തിരിച്ചെത്തും. ആലപ്പുഴ വഴിയാണ് വന്ദേസർവീസ് സർവീസ് നടത്തുക. നിലവിൽ ഓടുന്ന വന്ദേ ഭാരതിൻ്റെ സർവീസ് കോട്ടയം വഴിയാണ്. ഒ്നാം വന്ദേ ഭാരത് യാത്ര അവസാനിപ്പിക്കുന്ന കാസർ​ഗോട്ട് പുതിയ ട്രെയിന് സ്റ്റോപ്പില്ല.
കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശ്ശൂർ, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. ആഴ്ചയിൽ 6 ദിവസമാകും സർവീസ്. ഈ മാസം 24ന് പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് പ്രഭാഷണത്തിന് ശേഷമാകും പുതിയ ട്രെയിനുകളുടെ ഉദ്ഘാടനം. 9 വന്ദേ ഭാരത് എക്സ്പ്രസ്സുകൾക്കൊപ്പം ആയിരിക്കും കേരളത്തിന് അനുവദിച്ച ട്രെയിനിന്റെയും ഓൺ ലൈൻ മുഖേനയുള്ള ഫ്ലാഗ് ഓഫ്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

പൊലീസ്‌ നടപ്പാക്കിയത് സിപിഎം-ബിജെപി അജണ്ട; വികെ ശ്രീകണ്ഠൻ എംപി

Published

on

പാലക്കാട്‌: അർദ്ധരാത്രി കോൺഗ്രസ് വനിതാ നേതാക്കൾക്കെതിരെ ഉൾപ്പെടെ നടത്തിയ പൊലീസ്‌ അതിക്രമം ബിജെപി-സിപിഎം അജണ്ട പ്രകാരമെന്ന് വികെ ശ്രീകണ്ഠൻ എംപി. 12 മണിക്ക് ശേഷം തുടങ്ങിയ നാടകം 3 മണിക്ക് ആണ് അവസാനിച്ചത്. വനിതാ നേതാക്കളുടെ രണ്ട് മുറികളിൽ പരിശോധന നടത്തിയിട്ട് ഒന്നും കിട്ടിയിട്ടില്ല. ഒരു വിവരം പോലീസിന് കിട്ടി. ആ വിവരം വെച്ച് വരുന്ന പൊലീസ് പാലിക്കേണ്ട നടപടികൾ പാലിച്ചില്ലെന്നും ശ്രീകണ്ഠൻ പറഞ്ഞു. യാതൊരു പരിശോധനയും നടത്തിയില്ല. യൂണിഫോം ഇല്ലാത്ത പുരുഷ പൊലീസ് ആണ് വനിത നേതാക്കളുടെ മുറികളിൽ കടന്നുകയറിയത്. വനിതാ പോലീസിന്റെ സാന്നിധ്യം അപ്പോൾ ഇല്ലായിരുന്നു. പൊലീസ് നരനായാട്ട് ആണ് നടന്നത്. ഇവിടെ നടന്ന അന്തർ നാടകം ബിജെപിയും സിപിഎമ്മും തമ്മിലുള്ള അജണ്ട പ്രകാരമാണ്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം-ബിജെപി തിരക്കഥയാണ് ഇവിടെ പൊളിഞ്ഞിരിക്കുന്നത്. കൃത്യമായി പാലക്കാട്ടെ ജനത ഇതിനു മറുപടി നൽകുമെന്നും ശ്രീകണ്ഠൻ പറഞ്ഞു.

Continue Reading

Kerala

പൊലീസ്‌ അതിക്രമത്തെ ശക്തമായി നേരിടും, ബിജെപി-സിപിഎം സംഘനൃത്തത്തിന് അവസരമൊരുക്കി; ഷാഫി പറമ്പിൽ എംപി

Published

on

പാലക്കാട്‌: അർദ്ധരാത്രിയിൽ കോൺഗ്രസ് വനിതാ നേതാക്കളുടെ മുറികളിൽ നിയമ നടപടികൾ പാലിക്കാതെ പരിശോധനയ്ക്ക് എത്തിയ പൊലീസ്‌ നടപടികൾ രൂക്ഷ വിമർശനവുമായി ഷാഫി പറമ്പിൽഎംപി. പൊലീസ്‌ കള്ളമാണ് തുടക്കം മുതൽക്കേ പറഞ്ഞത്. തെരഞ്ഞെടുപ്പു ചുമതല ഉള്ള ഉദ്യോഗസ്ഥർ പോലും അറിയാതെ ആയിരുന്നു പൊലീസിന്റെ പരിശോധനയെന്ന് ഷാഫി പറഞ്ഞു. കള്ളന്മാരെക്കാൾ മോശം സ്വഭാവമാണ് പൊലീസിന്. പൊലീസ്‌ മാത്രമായിരുന്നു റൂമിൽ ഉണ്ടായിരുന്നത്. അതിക്രമത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ അറിയപ്പെടുന്ന രണ്ട് വനിതാ നേതാക്കളുടെ റൂമിലേക്ക് അതിക്രമിച്ചു കയറിയത് ഒട്ടും അംഗീകരിക്കുവാൻ കഴിയില്ല. ഇവിടെ നടന്നത് കൃത്യമായ നാടകം ആണ്. പൊലീസ്‌ അതിനൊത്ത് തുള്ളുകയാണ്. വനിതാ നേതാക്കളുടെ സ്വകാര്യവസ്തുക്കൾ ഉൾപ്പെടെ പുരുഷ പൊലീസ്‌ വലിച്ചെറിഞ്ഞു. ഇത് ആരുടെ നാടകം ആണെങ്കിലും മറുപടി പറയേണ്ടി വരും. ബിജെപി-സിപിഎം സംഘനൃത്തത്തിന് പൊലീസ്‌ അവസരമൊരുക്കി. യുഡിഎഫ് നേതൃത്വമായിട്ട് ആലോചിച്ച് തുടർ പ്രവർത്തനങ്ങൾ തീരുമാനിക്കും. തെരഞ്ഞെടുപ്പിൽ പ്രതീക്ഷ നഷ്ടപ്പെട്ടവരുടെ അവസാനത്തെ കച്ചിത്തുരുമ്പ് ആയിരുന്നു റെയ്ഡ് നാടകമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Continue Reading

Kerala

പാലക്കാട് കോൺഗ്രസ് വനിതാ നേതാക്കൾ താമസിച്ചിരുന്ന ഹോട്ടൽ മുറികളിൽ അർദ്ധരാത്രി പൊലീസ് പരിശോധന; കാവലിന് സിപിഎം-ബിജെപി സംഘം

Published

on

പാലക്കാട്‌: കോൺഗ്രസ് വനിതാ നേതാക്കൾ താമസിച്ചിരുന്ന റൂമിലേക്ക് സിപിഎം- ബിജെപി- പൊലീസ് സംഘം കടന്നുകയറി. രാത്രി 12 മണിയോടെയായിരുന്നു സിപിഎം ബിജെപി നേതാക്കളെ ഹോട്ടലിന് പുറത്തുനിർത്തി പോലീസ് സംഘം യൂണിഫോം പോലും ധരിക്കാതെ മുറിയിലേക്ക് കടന്നുകയറി പരിശോധിക്കെന്ന പേരിൽ എത്തിയത്. ഷാനിമോൾ ഉസ്മാന്റെ മുറി ഏതെന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു പോലീസ് സംഘം കടന്നുകയറിയത്. ഇതിനിടയിൽ പുറത്തുനിന്ന സിപിഎം ബിജെപി പ്രവർത്തകർ ഹോട്ടലിനുള്ളിലേക്ക് അതിക്രമിച്ചു കയറി വനിതാ നേതാക്കളെ ഉൾപ്പെടെ അസഭ്യം പറയുകയുണ്ടായി. ബിജെപി സിപിഎം നേതാക്കൾ ഉൾപ്പടെ താമസിക്കുന്ന ഹോട്ടലിലാണ് അനധികൃതമായി ബിജെപി സിപിഎം പ്രവർത്തകരെ പുറത്ത് നിർത്തി പോലീസ് സംഘം അതിക്രമിച്ചു കയറിയത്. അനാവശ്യമായി റെയ്ഡ് മണിക്കൂറുകൾ നീട്ടിക്കൊണ്ട് പോകുകയും ബിജെപി സിപിഎം പ്രവർത്തകർക്ക് വനിതാ നേതാക്കൾ ഉൾപ്പെടെയുള്ളവരെ അസഭ്യം പറയുവാനും അതിക്രമിക്കുവാനും പോലീസ് അവസരം സൃഷ്ടിക്കുകയായിരുന്നു. സ്ഥലത്ത് എംപിമാരായ വി കെ ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ എന്നിവർ ഉടൻതന്നെ സ്ഥലത്തെത്തി. കോൺഗ്രസ് വനിതാ നേതാക്കളായ അഡ്വ.ബിന്ദു കൃഷ്ണ, മുൻ എംഎൽഎ ഷാനിമോൾ ഉസ്മാൻ എന്നിവർ താമസിച്ച മുറിയിലേക്കാണ് പോലീസ് സംഘം കടന്നു കയറിയത്. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ആയിരുന്നു പോലീസിന്റെ അതിക്രമം.

Continue Reading

Featured