Idukki
കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ രണ്ടാംഘട്ട വിധി ഇന്ന്
കൊച്ചി: തൊടുപുഴ ന്യൂമാൻസ് കോളെജിലെ പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തിവെട്ടിമാറ്റിയ കേസിലെ രണ്ടാംഘട്ട വിധിപ്രസ്താവം ഇന്ന്. പോപ്പുലർഫ്രണ്ട് നേതാവ് എം കെ നാസർ, കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത സവാദ് എന്നിവരുൾപ്പെടെ പതിനൊന്ന് പ്രതികളുടെ വിചാരണയാണ് പൂർത്തിയായത്. കൊച്ചി എൻ ഐ എ കോടതിയിലാണ് പ്രതികളുടെ വിസ്താരം പൂർത്തിയായത്. ആദ്യഘട്ടത്തിൽ മുപ്പത്തിയേഴ് പ്രതികളെ വിസ്തരിച്ച കോടതി 11 പേർ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിരുന്നു.
സംഭവത്തിനുശേഷം വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞ പ്രതികളെ പലപ്പോഴായി അറസ്റ്റ് ചെയ്ത് വേവ്വേറെ കുറ്റപത്രം സമർപ്പിച്ചാണ് എൻ ഐ എ വിചാരണ പൂർത്തിയാക്കിയത്. മുഖ്യപ്രതി എം കെ നാസർ, അധ്യാപകന്റെ കൈവെട്ടിയ സവാദ് എന്നിവർക്ക് പുറമേ അസീസ് ഓടക്കാലി, ഷഫീക്ക്, നജീബ് , മുഹമ്മദ് റാഫി, സുബൈർ, നൗഷാദ്, മൻസൂർ, അയ്യൂബ് , മൊയ്തീൻ കുഞ്ഞ് എന്നിവരുടെ കൃത്യത്തിലെ പങ്കാളിത്തമാണ് ഈ ഘട്ടത്തിൽ വിചാരണ ചെയ്യപ്പെട്ടത്.
2010 ജൂലൈ നാലിനാണ് തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായ പ്രൊഫസർ ടി ജെ ജോസഫിന്റെ കൈപ്പത്തിവെട്ടുന്നത്. പ്രവാചകനെ അവഹേളിക്കുന്ന രീതിയിലുള്ള ചോദ്യങ്ങൾ ചോദ്യപ്പേപ്പറിൽ ഉൾപ്പെടുത്തി എന്ന ആരോപണത്തിൽ സസ്‌പെൻഷനിലായ അധ്യാപകനെ ഒരു സംഘം ആളുകൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. തുടർന്ന് ആക്രമികൾ അധ്യാപകന്റെ കൈവെട്ടിമാറ്റുകയായിരുന്നു. ന്യൂമാൻ കോളേജിൽ ബി.കോം രണ്ടാം വർഷ ഇന്റേർണൽ പരീക്ഷക്ക് വേണ്ടി തയ്യാറാക്കിയ ചോദ്യപേപ്പറായിരുന്നു വിവാദത്തിലായത്.
Idukki
കട്ടപ്പന കോളേജ് സംഘർഷം: കെഎസ്‌യു പ്രവർത്തകരെ സസ്പെൻ്റ് ചെയ്ത നടപടി പുന:പരിശോധിക്കണം; അലോഷ്യസ് സേവ്യർ
ഇടുക്കി: കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന് പിന്നാലെ കട്ടപ്പന ഗവ:കോളേജിൽ നടന്ന കെ.എസ്.യു-എസ്.എഫ്.ഐ സംഘർഷത്തെ തുടർന്ന് സംഭവത്തിൽ അതിക്രമത്തിന് ഇരയായ കെ.എസ്.യു പ്രവർത്തകരെ സസ്പെൻറ് ചെയ്ത നടപടി കോളേജ് അധികാരികൾ പുന:പരിശോധിക്കണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ.സംഭവത്തിൽ കെ.എസ്.യു ജില്ലാ ജന: സെക്രട്ടറി ജസ്റ്റിൻ ജോർജ്ജ്, നിയോജക മണ്ഡലം പ്രസിഡൻ്റ് ജോൺസൺ ജോയ് ഉൾപ്പടെയുള്ള ആറോളം പ്രവർത്തകരെ നഞ്ചക്ക് ഉൾപ്പടെയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് മർദ്ദിച്ചത്. മുപ്പതോളം എസ്.എഫ്.ഐ പ്രവർത്തകർ ചേർന്നാണ് കെ.എസ്.യു പ്രവർത്തകരെ ക്രൂര മർദ്ദിച്ചത്.എന്നാൽ ഇടതുപക്ഷ അനുകൂല അധ്യാപക സംഘടനാ നേതാക്കൾ ചേർന്ന് നടപടി ഏഴ് പേരിൽ മാത്രമാക്കി ചുരുക്കി. ഇരക്കും വേട്ടക്കാർക്കും ഒരേ നീതി എന്ന സമീപനം ശരിയല്ല. ജില്ലയിലെ പാർട്ടി നേതൃത്വവുമായും കെ.എസ്.യു നേതാക്കളുമായും കൂടിയാലോചിച്ച് വിഷയത്തെ രാഷ്ട്രീയമായി നേരിടുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് പറഞ്ഞു.
Death
കനത്ത മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് വീട്ടമ്മ മരിച്ചു
അടിമാലി: കനത്ത മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് വീട്ടമ്മ മരിച്ചു. കൂവപ്പുറം തേവരുകുന്നേല്‍ ഓമനയാണ് മരിച്ചത്. ജോലി കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ഒഴുക്കില്‍പ്പെട്ട ഭര്‍ത്താവ് ദിവാകരന്‍ നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇടുക്കി വണ്ണപ്പുറത്ത് കഴിഞ്ഞ ദിവസം വൈകുന്നേരം മുതല്‍ മഴ ശക്തമായ തുടരുകയാണ്. വൈകീട്ട് ആറോടെയാണ് ഓമനയും ഭര്‍ത്താവ് ദിവാകരനും കൃഷിയിടത്തില്‍ നിന്ന് വീട്ടിലേക്ക് പോയത്. വീട്ടിലേക്കുള്ള എളുപ്പവഴിയിലൂടെ പോകുന്നതിനിടെ ചെറിയ നീര്‍ച്ചാല്‍ കടക്കാനുണ്ടായിരുന്നു.
ഇതിനിടെ പെട്ടെന്ന് പാഞ്ഞെത്തിയ മലവെള്ളത്തില്‍ അകപ്പെട്ട് ഓമന ഒലിച്ചുപോകുകയായിരുന്നു. ഒഴുക്കില്‍പ്പെട്ട ദിവാകരന്‍ എവിടെയോ പിടിച്ചുനിന്നു. നേരിയ പരിക്കുകള്‍ പറ്റിയെങ്കിലും സുരക്ഷിത സ്ഥാനത്തെത്തിയ ദിവാകരന്‍ കെ.എസ്.ഇ.ബി ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. തുടന്ന് കുഴഞ്ഞുവീണ ദിവാകരനെ ആശുപത്രിയിലെത്തിച്ചു.
മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് വീട്ടമ്മ മരിച്ചു

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
തൊടുപുഴ: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പെരുമ്പിള്ളിച്ചിറ പ്ലാത്തോട്ടത്തിൽ നവാസിന്‍റെ ഭാര്യ ആയിഷയാണ് (42) മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടിൽ അടുക്കിവെച്ചിരുന്ന വിറക് മാറ്റിയിടുന്നതിനിടെ പാമ്പിന്‍റെ കടിയേൽക്കുകയായിരുന്നു. തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു മരണം സംഭവിച്ചത്. കബറടക്കം നടത്തി. മക്കൾ: അസ്ലം, അൻസാം
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured2 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News2 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Ernakulam3 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login