Connect with us
,KIJU

Kerala

രണ്ടാം വന്ദേ ഭാരതിനു നിറം കാവി, റൂട്ട് തീരുമാനമായില്ല

Avatar

Published

on

തിരുവനന്തപുരം: കേരളത്തിന് ലഭിച്ച രണ്ടാം വന്ദേഭാരത്‌ ട്രെയിനിന്റെ നിറം കാവി. കാവി നിറത്തിലുള്ള രാജ്യത്തെ ആദ്യ വന്ദേ ഭാരത് ആണു കേരളത്തിന് അനുവദിച്ചത്. റൂട്ട് സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാവും. ട്രെയിനിന്റെ റൂട്ടും സമയക്രമവും രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് റെയിൽവേ ബോർഡ് അറിയിച്ചു. ചെന്നൈയിൽ നിന്നും പുതിയ റേക്കുകൾ മംഗലാപുരത്തേക്കു കൊണ്ടുപോയി. പരിശോധനകൾ പൂർത്തിയാക്കി ട്രെയിൻ സർവീസിന് സജ്ജമാക്കാൻ പാലക്കാട് ഡിവിഷന് റയിൽവേ നിർദേശം നൽകി. ഇത് മംഗളുരു – എറണാകുളം റൂട്ടിൽ സർവീസ് നടത്തുമെന്നാണ് സൂചന. മംഗളുരു- തിരുവനന്തപുരം, മംഗളുരു ഗോവ റൂട്ടുകളും പരിഗണയിലുണ്ട്. ദക്ഷിണ റെയിൽവേയിലെ റൂട്ടുകൾ തീരുമാനിക്കുന്ന സമിതിയാണ് അന്തിമതീരുമാനം എടുക്കുക.
നിലവിലെ ചാരവും നീലയും നിറമുള്ള ട്രെയിനുകൾക്ക് പകരം കാവിയും ചാരവും നിറമുള്ള ട്രെയിനുകളാണ് പുതുതായി അനുവദിച്ചിട്ടുള്ളത്. നിലവിലെ വന്ദേഭാരതിൽ നിന്നും 25 മാറ്റങ്ങൾ പുതിയ ട്രെയിനിൽ ഉണ്ട്. കേരളത്തിലെ ജനം വന്ദേഭാരതിനെ രണ്ടുകയ്യും നീട്ടി സ്വീകരിച്ചതാണ് ഉടൻ പുതിയ ട്രയിൻ ലഭിക്കാൻ കാരണമായത്. വന്ദേഭാരത് സർവീസ് കേരളത്തിൽ വൻലാഭമാണ്. ടിക്കറ്റുകൾ കിട്ടാനില്ല. നിരക്കുവർദ്ധന ജനങ്ങൾ കാര്യമാക്കിയില്ല.

Kerala

സാമ്പത്തിക പ്രതിസന്ധി: റവന്യൂ ജില്ലാ കലോത്സവത്തിനായി വിദ്യാർത്ഥികളോട് പഞ്ചസാര കൊണ്ടുവരാൻ നിർദേശം

Published

on

കോഴിക്കോട്: പേരാമ്പ്രയിൽ വെച്ച് നടക്കുന്ന റവന്യൂജില്ലാ കലാമേളയിൽ വിവാദ ഉത്തരവുമായി പേരാമ്പ്ര സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂൾ ഹെഡ്‌മിസ്ട്രസ്. വിദ്യാഭ്യാസ വകുപ്പിന്റെ സമ്മർദം മൂലമാണ് ഉത്തരവെന്നാണ് ആക്ഷേപം. കലാമേളയ്ക്കായി ഓരോ വിദ്യാർത്ഥികളും ഓരോ ഇനം ഭക്ഷ്യവസ്തുക്കൾ നൽകണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഭക്ഷ്യവിഭവസമാഹരണത്തിൻ്റെ ഭാഗമായാണ് വിദ്യാർത്ഥികൾ ഓരോ ഇനം ഭക്ഷ്യവസ്തുക്കൾ നൽകണമെന്ന് വിദ്യാഭ്യാസ വകുപ്പ് പറഞ്ഞിരിക്കുന്നത്. കലാമേളക്ക് പേരാമ്പ്ര സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ നിന്ന് ഓരോ കുട്ടിയും ഒരു കിലോ പഞ്ചസാര വീതം കൊടുക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനാൽ കുട്ടികൾ നാളെ വരുമ്പോൾ ഒരു കിലോ പഞ്ചസാര അല്ലെങ്കിൽ 40 രൂപ കൊണ്ടുവരേണ്ടതാണെന്നും ഹെഡ്മിസ്ട്രസ് ഉത്തരവിൽ പറയുന്നു.

Continue Reading

Featured

തുമ്പുണ്ടാക്കിയതു നീലകാർ, അറസ്റ്റ് ഹോട്ടലിൽ വച്ച്

Published

on

കൊല്ലം: ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ തുമ്പുണ്ടാക്കിയത് നീല കാർ. കെഎൽ 2 സെഡ് 7337 മാരുതി കാറാണിത്. പ്രതികളുടേതെന്നു സംശയിക്കുന്ന ഈ കാർ സംഭവം നടന്നതിന്റെ പിറ്റേ ദിവസം ആശ്രാമം ലിങ്ക് റോഡിൽ കണ്ടതായി സിസി ടിവി ദൃശ്യങ്ങളിലുണ്ടായിരുന്നു. കാർ കണ്ട കാര്യം ദൃക് സാക്ഷികളുടെ മൊഴിയുണ്ട്. തട്ടിക്കൊണ്ടു പോയതിന്റെ പിറ്റേ ദിവസം തന്നെ ഒരു നീല കാറിലാണ് കൊല്ലത്തേക്കു കൊണ്ടു വന്നതെന്നു കുട്ടിയും വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യങ്ങളെല്ലാം വച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് ഇന്നലെ തമിഴ്നാട്ടിലെ പുളിയറയിലെത്തിയത്.
പൊലീസ് എത്തുമ്പേൾ പ്രതികൾ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്നു. പൊലീസാണെന്നു തിരച്ചറിഞ്ഞതോടെ അവർ ഒരു തരത്തിലുമുള്ള ചെറുത്തു നില്പിനു തയാറായില്ല. പൊലീസുമായി പൂർണമായി സഹകരിച്ചു. നീല കാർ ഈവർ തങ്ങിയ ഹോട്ടലിലുണ്ടായിരുന്നു. പ്രതികളിൽ സ്ത്രീയെ കൂടാതെ ഒരു കുട്ടിയെയും ഈ കാറിൽ കയറ്റിയാണ് പൊലീസ് കൊല്ലത്തേക്കു തിരിച്ചത്.
ഒപ്പമുണ്ടായ പുരുഷനെ പോലീസ് ജീപ്പിലും കൊണ്ടുവന്നു.

Continue Reading

Ernakulam

നവകേരള സദസ്സിൽ മുഴുവൻ
വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുക്കണം; കുസാറ്റ്
വൈസ് ചാൻസലറുടെ സർക്കുലർ

Published

on

കൊച്ചി: സർക്കാരിൻ്റെ നവകേരള സദസ്സിൽ
പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് കുസാറ്റ്
വൈസ് ചാൻസലറുടെ സർക്കുലർ.
യൂണിവേഴ്സിറ്റിയിലെ മുഴുവൻ
വിദ്യാർത്ഥികളും അധ്യാപകരും നവകേരള
സദസ്സിൽ പങ്കെടുക്കണമെന്ന് സർക്കുലറിൽ
വൈസ് ചാൻസിലർ ആവശ്യപ്പെട്ടു. വി.സിയുടെ നിർദേശപ്രകാരമാണ് റജിസ്ട്രാർ സർക്കുലർ ഇറക്കിയത്. അധ്യാപകരും
ജീവനക്കാരും വിദ്യാർത്ഥികളും
നിർബന്ധമായും പങ്കെടുക്കണമെന്നും
സർക്കുലറിൽ പറയുന്നു. നവകേരള സദസ്സിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ച സംഭവത്തിൽ നേരത്തേ ഹൈക്കോടതി സർക്കാരിനു മുന്നറിയിപ്പ് നൽകിയിരുന്നു.കോടതി ഉത്തരവുണ്ടായിട്ടും വിദ്യാർഥികളെ പങ്കെടുപ്പിച്ചത് ഗൗരവതരമാണെന്ന് കോടതി നിരീക്ഷിച്ചു. ആവർത്തിച്ചാൽ കടുത്ത നടപടിയിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹരജി പരിഗണിച്ചത്. കുഞ്ഞുമനസുകളിൽ രാഷ്ട്രീയം കുത്തിവെക്കേണ്ടെന്നും കോടതി പറഞ്ഞു.

Continue Reading

Featured