Connect with us
48 birthday
top banner (1)

Featured

രണ്ടാം ഭാരത് ജോഡോ യാത്ര വൈകില്ല, പ്രകടന പത്രിക സമിതി ഉടൻ

Avatar

Published

on

ന്യൂഡൽഹി; രാഹുൽ ​ഗാന്ധി നയിക്കുന്ന രണ്ടാം ഭാരത് ജോഡോ യാത്ര വൈകില്ലെന്നു കോൺ​ഗ്രസ് പാർട്ടി. ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം രാജ്യത്തിന്റെ കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് നടത്തണമെന്ന് രാഹുൽ ഗാന്ധിയോട് അഭ്യർഥിച്ച് കോൺഗ്രസ് നേതാക്കൾ. ഇന്ത്യയിലുടനീളമുള്ള പാർട്ടി പ്രവർത്തകരിൽ നിന്നും നേതാക്കളിൽ നിന്നും ഇതേ അഭിപ്രായങ്ങൾ ലഭിക്കുന്നുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുലനെ അറിയിച്ചു. കോൺഗ്രസ് നേതാവ് കെസി വേണുഗോപാലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്നലെ കൂടിയ പാർട്ടി പ്രവർത്തക സമിതി യോ​ഗത്തിലാണ് ഇതു സംബന്ധിച്ച അഭിപ്രായങ്ങൾ ഉയർന്നത്.
ഭാരത് ജോഡോ യാത്രയുടെ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക കമ്മിറ്റി അടുത്ത ഒന്നോ രണ്ടോ ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. ഡൽഹിയിൽ നടന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സിഡബ്ല്യുസി) യോഗത്തിൽ പാർട്ടി നേതാക്കൾ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ മോശം പ്രകടനം, പ്രതിപക്ഷ എംപിമാരെ പാർലമെന്റിൽ നിന്ന് സസ്പെൻഡ് ചെയ്ത വിഷയം തുടങ്ങിയവ ചർച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു കെസി വേണുഗോപാൽ മാധ്യമങ്ങളെ കണ്ടത്.

2022 സെപ്റ്റംബർ 7 ന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്രയുടെ ആദ്യ ഘട്ടം ഏകദേശം 4,080 കിലോമീറ്റർ ദൂരം പിന്നിട്ട് 2023 ജനുവരിയിൽ ജമ്മു കശ്മീരിലെ ശ്രീനഗറിലാണ് സമാപിച്ചത്. 126 ദിവസങ്ങൾ കൊണ്ട് 12 സംസ്ഥാനങ്ങളിലെ 75 ജില്ലകളിലൂടെ യാത്ര കടന്നുപോയി. ഇത് ഒരു രാഷ്ട്രീയ നേതാവ് നടത്തിയ ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ കാൽനടയാത്രയായി മാറി.

Advertisement
VKSHNM NWS KWT 1000 x 180 PX-01

രാഹുൽ ഗാന്ധി ചുക്കാൻ പിടിച്ച യാത്രയിലൂടെ കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ വിഭജന രാഷ്ട്രീയത്തിനെതിരെ ഇന്ത്യയെ ഒന്നിപ്പിക്കുക എന്നതായിരുന്നു കോൺഗ്രസ് ലക്ഷ്യമിട്ടത്. തൊഴിലില്ലായ്മ, അസമത്വം, മറ്റ് സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിക്കാനും യാത്രയിലൂടെ ലക്ഷ്യമിട്ടു.

Advertisement
VKSHNM NWS KWT 1000 x 180 PX-01

Featured

അടിമാലിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു

Published

on

അടിമാലി: ഇടുക്കി അടിമാലി പഞ്ചായത്തിലെ കാഞ്ഞിരവേലിയിൽ കാട്ടാനയുടെ ചവിട്ടേറ്റ വയോധിക മരിച്ചു. കാഞ്ഞിരവേലി മുണ്ടോൻ ഇന്ദിര രാമകൃഷ്‌ണൻ (65) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. ഇവരുടെ പുരയിടത്തിലെത്തിയ കാട്ടാനയെ തുരത്തുന്നതിനിടെ കാട്ടാന ഇന്ദിരയുടെ നേരെ തിരിയുകയും ഇവരെ ആക്രമിക്കുകയുമായിരുന്നു.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Featured

സിദ്ധാർത്ഥന്റെ മരണം: എസ്എഫ്ഐക്കെതിരെ കുറിപ്പുമായി നടി സ്നേഹാ ശ്രീകുമാർ

Published

on

കൊച്ചി: വയനാട് പൂക്കോട്ടൂർ വെറ്റിനറി ക്യാമ്പസിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിന് വഴിയൊരുക്കി എസ് എഫ് ഐക്കെതിരെ രൂക്ഷ വിമർശനവുമായി പ്രശസ്ത സിനിമ-സീരിയൽ താരം സ്നേഹ ശ്രീകുമാർ രംഗത്ത്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

Advertisement
VKSHNM NWS KWT 1000 x 180 PX-01

justiceforsidharth

നഷ്ടപെട്ടത് ഒരു ജീവൻ ആണ്. അക്രമം കണ്ടു നിന്ന കൂട്ടുകാരോട് ഒന്നും പറയാനില്ല. നിങ്ങളാണോ മിണ്ടാപ്രാണികളെ നോക്കാൻ പോകുന്നത്. ഇത്രയും നീചന്മ്മാരെ ഒരുതരത്തിലും ന്യായികരിക്കാതിരിക്കുക ????ഗുണ്ടകളൊന്നും ക്യാമ്പസ്സിൽ വേണ്ട. എല്ലാത്തിനെയും പിടിച്ചു അകത്തിടണം. പോലീസിന്റെ ഭാഗത്തുനിന്നും എത്രയും പെട്ടെന്ന് നടപടി ഉണ്ടാകണം. മിടുക്കനായ ഒരു കുട്ടിയെയാണ് നമുക്ക് നഷ്ടമായതു. വിദ്യാർത്ഥി സംഘടനകൾ പ്രവർത്തിക്കേണ്ടത് വിദ്യാർത്ഥികളുടെ സംരക്ഷണത്തിനു ആണ്, ഇത്രയും വലിയ പ്രശ്നം മൂന്ന് ദിവസമായി അവിടെ നടന്നിട്ടും അതറിയാതെപോയി എന്നു പറഞ്ഞാൽ വിദ്യാർത്ഥി സംഘടനയും, കോളേജ് അധികാരികളും അവിടെ എന്ത് ചെയ്‌യുകയായിരുന്നു?? അവിടെയുള്ള എല്ലാവരും ഇതിനു ഉത്തരവാദികൾ ആണ്…

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Featured

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾ ഇന്ന് ആരംഭിക്കും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾ ഇന്ന് ആരംഭിക്കും. നാലേകാൽ ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇക്കുറി എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. ഏപ്രിൽ ആദ്യവാരം മൂല്യനിർണയം ആരംഭിച്ച് മെയ് പകുതിയോടെ പരീക്ഷാഫലം പ്രഖ്യാപിക്കാനാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് കണക്കുകൂട്ടുന്നു.ആകെ പരീക്ഷ എഴുതുന്നത് 4,27,105 വിദ്യാർഥികളാണ്. വിവിധ മേഖലകളിലായി 2971 പരീക്ഷാ കേന്ദ്രങ്ങളുണ്ടായി. ഇതിൽ 2955 കേന്ദ്രങ്ങൾ കേരളത്തിലാണ്. ഗൾഫ് മേഖലയിൽ ഏഴും ലക്ഷദ്വീപിൽ ഒമ്പതും പരീക്ഷ കേന്ദ്രങ്ങൾ ക്രമീകരിച്ചിരിക്കുന്നു. ഇതാണ് ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷയുടെ മൊത്തത്തിലുള്ള ചിത്രം. ഒമ്പത് ദിവസങ്ങളിലായി നടക്കുന്ന പരീക്ഷ 25ാം തീയതി അവസാനിക്കും.ടിഎച്ച്എസ്എൽസി, എഎച്ച്എൽസി പരീക്ഷകളും ഇതിനൊപ്പം നടക്കും. ഏപ്രിൽ മൂന്നു മുതൽ 20 വരെ രണ്ടു ഘട്ടങ്ങളിലായാണ് മൂല്യനിർണയം നടക്കുക. ശേഷം മേയ് രണ്ടാംവാരത്തോടെ ഫലം പ്രഖ്യാപിക്കാൻ കഴിയുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ.

Continue Reading

Featured