സെക്ര. അസോ .ജനറൽ സെക്രട്ടറിക്ക് സെക്രട്ടേറിയറ്റിൽ നിയമനം നൽകാത്തതിനെതിരെ ധർണ

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.ബിനോദിന് സെക്രട്ടേറിയറ്റിൽ നിയമനം നൽകാത്തതിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജീവനക്കാർ സെക്രട്ടേറിയറ്റിനു മുന്നിൽ ധർണ നടത്തി. ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ് ജ്യോതിഷ് ധർണ ഉദ്ഘാടനം ചെയ്തു. അംഗീകൃത സംഘടനകളുടെ പ്രധാന ഭാരവാഹികൾക്ക് സെക്രട്ടേറിയറ്റിനുള്ളിൽ നിയമനം നൽകണമെന്ന ചട്ടം കെ.ബിനോദിന്റെ കാര്യത്തിൽ അട്ടിമറിച്ചതിനു പിന്നിൽ രാഷ്ട്രീയ ഗൂഡാലോചനയാണെന്ന് അദ്ദേഹം ആരോപിച്ചു. ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട് മൂന്നു മാസം കഴിഞ്ഞിട്ടും സെക്രട്ടറിയറ്റിൽ നിയമനം നൽകാത്തത് ബിനോദിനെ ഈ സർക്കാർ ഭയപ്പെടുന്നതുകൊണ്ടാണ്. ബിനോദിന് അടിയന്തിരമായി സെക്രട്ടേറിയറ്റിൽ നിയമനം നൽകിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി. ഫിനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് എൻ. ഗോപകുമാർ , സെക്രട്ടറി തിബിൻ നീലാംബരൻ, ലോ സെക്രട്ടറിയറ്റ് അസോസിയേഷൻ പ്രസിഡൻറ് എസ് .അജിതകുമാരി, ലെജിസ്ലേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡന്റ് എ.ജാഫർഖാൻ, സെക്രട്ടറിയറ്റ് അസോസിയേഷൻ ഭാരവാഹികളായ എസ്.അനിൽകുമാർ, ഹാരിസ് പി.എം, സജീവ് പരശിവിള എ.സുധീർ, ലതീഷ് എസ് ധരൻ, രജ്ഞിത്ത്, റീജ എൻ, പ്രസീന.എം, ജയശ്രീ, തുടങ്ങിയവർ പ്രസംഗിച്ചു.

Related posts

Leave a Comment