എസ്ഡിപിഐ നിരോധിക്കണമെന്ന ആവശ്യവുമായി ആർഎസ്എസ്

പാലക്കാട്: എസ്ഡിപിഐ നിരോധിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് ആർഎസ്എസ്. പാലക്കാട്ടെ സഞ്ജിത്തിൻ്റെ കൊലപാതക കേസ് അന്വേഷണം എൻഐഎ ഏറ്റെടുക്കണമെന്നും ആർഎസ്എസ് പറഞ്ഞു. അതിനിടെ പ്രതികളിലേക്കെത്താൻ പരിശോധന കൂടുതൽ കേന്ദ്രങ്ങളിലേക്ക് അന്വേഷണ സംഘം വ്യാപിപ്പിച്ചു.

സഞ്ജിത് കൊല്ലപ്പെട്ട് നാല് ദിവസമായിട്ടും അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് കേസ് കേന്ദ്ര ഏജൻസിക്ക് കൈമാറണമെന്ന ബിജെപിയുടെ ആവശ്യം ആർഎസ്എസ് ദേശീയ നേതൃത്വം ആവർത്തിച്ചത്. കൊല്ലപ്പെട്ട സഞ്ജിത്തിൻ്റെ വീട്ടിലെത്തിയ ദേശീയ ജോയിൻ്റ് ജനറൽ സെക്രട്ടറി മൻമോഹൻ വൈദ്യ എസ്ഡിപിഐ നിരോധിക്കണമെന്നും ആവശ്യപ്പെട്ടു.

കൂടുതൽ എസ്ഡിപിഐ നേതാക്കളെ ചോദ്യം ചെയ്തു വരിയാണ്. സഞ്ജിത്ത് കൊല്ലപ്പെട്ട മമ്പറം റോഡിൻ്റെ പരിസരങ്ങളിലും അന്വേഷണ സംഘം പരിശോധന നടത്തി. കഴിഞ്ഞ ദിവസം മണ്ണാർകാട് നിന്ന് ലഭിച്ച ആയുധങ്ങളും ഫോറൻസിക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Related posts

Leave a Comment