എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി വെട്ടേറ്റുമരിച്ചു

ആലപ്പുഴ: എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാന് വെട്ടേറ്റു മരിച്ചു . കാറിലെത്തിയ സംഘമാണ് ആക്രമിച്ചത്. മണ്ണഞ്ചേരിയില്‍ ശനിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. നിരവധി വെട്ടുകളേറ്റ ഷാനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ നഷ്ടപ്പെട്ടു.കാറിലെത്തിയ സംഘം സ്‌കൂട്ടറില്‍ പോവുകയായിരുന്ന ഷാനെ ആക്രമിക്കുകയായിരുന്നു. നാലുപേരാണ് ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം മണ്ണഞ്ചേരിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. സമീപത്തുള്ള സി.സി.ടി.വി.യില്‍ ആക്രമണദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണിപ്പോള്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.

Related posts

Leave a Comment