എകെജി സെന്റർ സന്ദർശിച്ച് എസ്ഡിപിഐ നേതാക്കൾ ; ആക്രമണത്തെ അപലപിച്ചു

തിരുവനന്തപുരം:∙ എകെജി സെന്‍റർ സന്ദർശിച്ച്എസ്ഡിപിഐ നേതാക്കള്‍. ജില്ലാ ജനറൽ സെക്രട്ടറി ഷബീർ ആസാദ്, വൈസ് പ്രസിഡന്‍റ് ജലീൽ കരമന എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. എകെജി സെന്‍ററിനുള്ളിൽ കയറി സിപിഎം നേതാക്കളെ സന്ദർശിച്ചു. എകെജി സെന്‍റർ ആക്രമണത്തിന് പിന്നാലെയാണ് എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്‍ററിലെത്തി സിപിഎം നേതാക്കളെ സന്ദർശിച്ചത്.അതേസമയം എകെജി സെന്‍റർ ആക്രമണ വിഷയത്തിൽ പ്രതിപക്ഷം നിയമസഭയിൽ സമർപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി നൽകി. വിഷയം ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഉച്ചയ്ക്ക് 1 മണി മുതല്‍ മൂന്ന് മണി വരെയാണ് ചര്‍ച്ച.അടിമുടി നാടകീയവും ദുരൂഹത നിറഞ്ഞതുമായ എകെജി സെന്‍റർ സംഭവം നടന്ന് നാല് ദിവസമായിട്ടും പ്രതികളെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്നതാണ് ഏറെ ശ്രദ്ധേയം. ആക്രമണം സിപിഎം തിരക്കഥയാണെന്ന കോണ്‍ഗ്രസ് വാദത്തിന് ബലം പകരുന്ന സംഭവങ്ങളാണ് കാണാന്‍ കഴിയുന്നത്. അതീവ സുരക്ഷാ മേഖലയില്‍ നടന്ന സംഭവത്തിലെ പ്രതിയെ കണ്ടെത്താന്‍ പോലീസിന് കഴിയാത്തത് ആഭ്യന്തരവകുപ്പിന്‍റെ കഴിവുകേടാണെന്ന വിമർശനവും ശക്തമാണ്

Related posts

Leave a Comment