Idukki
‘വീണ്ടും വാ തുറന്ന്’ എംഎം മണി; എംവിഡി ഉദ്യോഗസ്ഥർക്കെതിരെ കൊലവിളിയും അസഭ്യവർഷവും

ഇടുക്കി: എംവിഡി ഉദ്യോഗസ്ഥർക്കെതിരെ കൊലവിളിയും അസഭ്യവർഷവുമായി മുൻമന്ത്രി എംഎം മണി. മോട്ടോർ വാഹന വകുപ്പ് അമിതപിഴ ഈടാക്കുന്നുവെന്ന് ആരോപിച്ച് സിഐടിയു ഡ്രൈവേഴ്സ് യൂണിയൻ കുടുംബ താലൂക്ക് ആശുപത്രിയിലേക്ക് നടത്തിയ മാർച്ചിലാണ് എംഎം മണിയുടെ വിവാദപരാമർശം.
”നിന്‍റെ അമ്മയെയും പെങ്ങളെയും കൂട്ടിക്കൊടുത്ത് കാശുണ്ടാക്കിക്കൊടുക്കാൻ പറഞ്ഞോ സർക്കാർ? മര്യാദക്കാണെങ്കില്‍ മര്യാദ… ഉദ്യോഗസ്ഥർ നിയമത്തിൻ്റെ വഴി നടന്നില്ലെങ്കിൽ കൈകാര്യം ചെയ്യും… രാഷ്ട്രീയം ഉള്ളിൽ വെച്ചാ മതി.. പുറത്തെടുത്താൽ ഞങ്ങളുടെ രാഷ്ട്രീയം ഞങ്ങളും പുറത്തെടുക്കും.. പിന്നെ നീയൊന്നും ഇവിടെ ജീവിക്കില്ല- കൊലവിളിയും ലൈംഗിക അധിക്ഷേപവും നിറഞ്ഞ എംഎം മണിയുടെ വാക്കുകൾ
എംഎം മണിയുടെ വിവാദ പ്രസംഗം
” പൊലീസായാലും ആർടിഒ ആയാലും അവരെക്കാൾ വെല്യവനായാലും വേണ്ടില്ല, നിയമം നിയമത്തിന്റെ വഴിയിലായിരിക്കണം, ന്യായവും വേണം. രാഷ്ട്രീയം ഉള്ളിലുണ്ടെന്നോർത്ത് കൃത്യനിർവഹണത്തിൽ നിന്റെയൊക്കെ രാഷ്ട്രീയമണെടുത്താൽ ഞങ്ങളും എടുക്കും. ഞങ്ങൾ രാഷ്ട്രീയം എടുത്താൽ നീയൊന്നും ഇവിടെ ജീവിക്കില്ല. പിന്നെ ഇല്ലാത്ത കുഴപ്പമാകും. ഇതൊരു പ്രവണതയാണ്. എന്തെങ്കിലും കേസെടുക്കുക. എന്നിട്ട് പിണറായി വിജയന്റെ പേര് പറയുക. സർക്കാരിന് മൊതലുണ്ടാക്കാൻ പറഞ്ഞെന്ന്.
സർക്കാർ നിന്നോടൊക്കെ കൊള്ളയടിക്കാൻ പറഞ്ഞോ? നിന്റെ അമ്മേനേം പെങ്ങൻമാരെയും ഒക്കെ കൂട്ടിക്കൊടുക്കാൻ പറഞ്ഞോ? അങ്ങനെ പറഞ്ഞോ? സർക്കാരിന് ന്യായമായും നികുതി കൊടുക്കണം. നികുതി പിരിക്കാൻ സംവിധാനമുണ്ട്. അത് പറയുന്നവൻ രാഷ്ട്രീയക്കാരനാണ്. അവനെ നമ്മൾ രാഷ്ട്രീയമായി നേരിടണം. രാഷ്ട്രീയം എന്ന് പറഞ്ഞാൽ പിന്നെ സാമം, ദാനം, ഭേദം, ദെണ്ണം എല്ലാമുണ്ട്. ആർടിഒ ആയാലും ജോയിന്റ് ആർടിഒ ആയാലും ഏതവനായാലു മര്യാദയ്ക്കാണെങ്കിൽ മര്യാദ. മര്യാദകേട് കാണിച്ചാൽ അതിനെ ശക്തമായി എതിർക്കും. അത് റവന്യു ഉദ്യോഗസ്ഥനാണേലും കലക്ടറാണേലും ചീഫ് സെക്രട്ടറി ആണേലുമതേ. അത് ചോദ്യം ചെയ്യുക തന്നെ ചെയ്യും. ഇവരൊന്നും അത് മനസിലാക്കുകേല. എന്നിട്ട് ഏതെങ്കിലും പാർട്ടി സഖാക്കളോട് പറയും ‘പിണറായി വിജയനോട് പറഞ്ഞേര്, അല്ലേൽ എംഎം മണിയോട് പറഞ്ഞേര്, അല്ലേ സി.വി വർഗീസിനോട് പറഞ്ഞേര്…അങ്ങനെ പറയുന്നവന്റെ നാക്ക് ഞങ്ങൾ ചവിട്ടിപ്പിരിക്കും. അല്ല പിന്നെ. ഞങ്ങൾക്കൊരു അബദ്ധം പറ്റിപ്പോയി. ഇങ്ങനെ പരുക്കൻ രാഷ്ട്രീയ പ്രവർത്തനം ഒക്കെ നിർത്തിയെന്നും പറഞ്ഞ് ഒരുമാതിരി മറ്റേപ്പണിയൊന്നും ഞങ്ങളുടെ അടുത്തടുക്കരുത്. അത് പൊലീസായാലും ആർടിഒ ആയാലും ജോയിന്റ് ആർടിഒ റവന്യൂ ഉദ്യോഗസ്ഥനായും കലക്ടറാണേലുമതേ.. ഏതവനാണേലുമതേ. മര്യാദയ്ക്കാണെങ്കിൽ മര്യാദ.
പോക്രിത്തരം കാണിക്കുന്നത് നമ്മളെങ്ങനെയാ അംഗീകരിക്കുന്നത്? അതുകൊണ്ട് ഓർത്ത് നടപടിയെടുക്കണം. അധികാരത്തിന്റെത് ചെയ്ത് കഴിഞ്ഞ് കോടതിയിൽ വരുമ്പോഴല്ലേ. കോടതിയിൽ വരുമ്പോ സാക്ഷി പോലും കാണുകേല. നമുക്കിതെല്ലാം അറിയാമെന്നേ. ആരേലും വന്ന് പറയണ്ടേ. അത് പോലും പറയില്ല ആരും. അതുകൊണ്ട് കാര്യങ്ങൾ മര്യാദയ്ക്ക് പോണം. ജോയിന്റ് ആർടിഒ ആണേലും വേണ്ടുകേല, ഏത് ആർടിഒ ആണേലും വേണ്ടുകേല. അയാളെയൊക്കെ മാറ്റിയെന്നാ പറയുന്നേ… മാറ്റിയില്ലേൽ അവരെ നമ്മൾ മാറ്റും. മാറ്റുന്നത് അങ്ങനെ മാറ്റൽ അല്ല…. നിങ്ങള് നോക്കിയാ മതിയെന്നേ.. ഞാനൊണ്ട് നിങ്ങടെ കൂടെ
Idukki
മറിയക്കുട്ടിക്ക് കെപിസിസി
വീട് നിർമ്മിച്ച് നൽകും

തിരുവനന്തപുരം: ക്ഷേമപെൻഷൻ കിട്ടാത്തതിന്റെ പേരിൽ പ്രതിഷേധിച്ച ഇടുക്കിയിലെ മറിയക്കുട്ടിക്ക് കെപിസിസിയുടെ നേതൃത്വത്തിൽ വീട് നിർമ്മിച്ച് നൽകുമെന്ന് കെ. സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രണ്ടു മാസം കൊണ്ട് വീടിന്റെ നിർമ്മാണം പൂർത്തിയാക്കും.
ഭരണത്തിന്റെ മുഴുവൻ സ്വാധീനവും ഉപയോഗിച്ച് നടത്തുന്ന കൊള്ളയാണ് നവകേരള സദസ്. നവകേരള സദസ് അശ്ലീലമായി തുടരുന്നു. മുഖ്യമന്ത്രിക്ക് ഷോ കാണിക്കാൻ വേണ്ടി നടത്തുന്ന ജനസദസ്സ് പാർട്ടി ഫണ്ട് ഉപയോഗിച്ച് നടത്തണം. അല്ലാതെ, പാവപ്പെട്ട നിക്ഷേപകരുടെയും സഹകരണ സ്ഥാപനങ്ങളിലെയും പണം ഉപയോഗിച്ചല്ല മുഖ്യമന്ത്രിയുടെ ഗുണ്ടാ സദസ് സംഘടിപ്പിക്കേണ്ടതെന്നും കെ.സുധാകരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മുഖ്യമന്ത്രി ആരെയാണ് യഥാർത്ഥത്തിൽ കാണുന്നത് ?മന്ത്രിമാർക്ക് എന്താണ് റോൾ ? പരാതി പറയാൻ വരുന്നവർക്ക് മുഖ്യമന്ത്രിയെ കാണാൻ കഴിയുന്നുണ്ടോ? ഉദ്യോഗസ്ഥനോട് പരാതി പറഞ്ഞാൽ മതിയെങ്കിൽ എന്തിനാണ് ഈ മാമാങ്കം നടത്തുന്നതെന്നും പരാതികൾ സർക്കാർ ഓഫീസിൽ കൊടുത്താൽ പോരെയെന്നും കെ.സുധാകരൻ ചോദിച്ചു. നവകേരള സദസിൽ പങ്കെടുക്കണ്ടായെന്നും യുഡിഎഫ് ഭരണസമിതിയുടെ നേതൃത്വത്തിലുള്ള സഹകരണ സ്ഥാപനങ്ങൾ പണം നൽകരുതെന്നും യോജിച്ചെടുത്ത തീരുമാനമാണ്. അത് തിരസ്‌കരിച്ച് നവകേരള സദസിൽ പങ്കെടുക്കുകയോ, അതിന് പണം നൽകുകയോ ചെയ്യുന്നത് ഏത് കൊമ്പനായാലും നടപടിയെടുക്കും.
കലാപ ആഹ്വാനം നടത്തിയ മുഖ്യമന്ത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കും. കരിങ്കൊടി കാട്ടിയ കെ.എസ്.യു പ്രവർത്തകർക്ക് ജീവൻ രക്ഷിക്കാനായത് ആയുസിന്റെ ബലം കൊണ്ടാണ്. സിപിഎം ഗുണ്ടകളുടെ ആക്രമത്തെ ജീവൻ രക്ഷാപ്രവർത്തനം എന്ന് ന്യായീകരിച്ച മുഖ്യമന്ത്രി മനുഷ്യനാണോ? മുഖ്യമന്ത്രി തലതിരിഞ്ഞ നയം തിരുത്തിയില്ലെങ്കിൽ കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധ സമരം ഇനിയും തുടരും. യൂത്ത് കോൺഗ്രസുമായി ബന്ധപ്പെട്ട വിഷയം പാർട്ടി പരിശോധിക്കും. വ്യാജ രേഖയും ഐഡികാർഡും ഉണ്ടാക്കിയും കള്ളവോട്ട് ചെയ്തും സഹകരണ ബാങ്കുകളിലെ തിരഞ്ഞെടുപ്പ് അട്ടിമറിച്ച സിപിഎമ്മിന്റെ നടപടിയെ കുറിച്ച് ആർക്കും പരാതിയില്ലെയെന്നും സുധാകരൻ ചോദിച്ചു. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടവുമായി താൻ സംസാരിച്ചു. താൻ വിശ്വാസപൂർവ്വം കാണുന്ന യുവനേതാവാണ് രാഹുൽ.
യൂത്ത് കോൺഗ്രസ് വിഷയത്തിൽ മുൻവിധിയോടെ ഒന്നും കാണേണ്ടതില്ലെന്നും യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റിന്റെ വണ്ടിയിൽ പ്രവർത്തകർ യാത്ര ചെയ്യുന്നത് സ്വാഭാവികമാണെന്നും സുധാകരൻ പറഞ്ഞു.
Idukki
ദേശാഭിമാനിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് മറിയക്കുട്ടി

ഇടുക്കി: ദേശാഭിമാനിക്കെതിരെ മാനനഷ്ടക്കേസുമായി മറിയക്കുട്ടി. കേസ് കോടതി ഫയലില്‍ സ്വീകരിച്ചു. അടിമാലി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് ഫയലില്‍ സ്വീകരിച്ചത്. മറിയക്കുട്ടി നേരിട്ട് ഹാജരായി ഹര്‍ജി നല്‍കുകയായിരുന്നു. ആകെ 10 പ്രതികളാണുള്ളത്. വ്യാജ വാർത്ത നൽകിയ ഏരിയ ലേഖകൻ ഷംനാസ് പുളിക്കൽ, ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ, ന്യൂസ് എഡിറ്റർ എം ഒ വർഗീസ്, ഇടുക്കി ബ്യൂറോ ചീഫ് കെ റ്റി രാജീവ് എന്നിവരാണ് ഒന്ന് മുതൽ നാല് വരെയുള്ള പ്രതികൾ. പഞ്ചായത്ത് പ്രസിഡന്റ് രമ്യ റെനീഷ്, സിപിഎം പ്രവർത്തകരായ ജസ്റ്റിൻ കുളങ്ങര, എൻ ബ്രിനേഷ്, ടി കെ മോഹനൻ, അനസ് തച്ചനാല്‍, കെ എ ഹാരിസ് എന്നിവർക്കെതിരെയാണ് സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിന് കേസ്.
Idukki
‘നാല് മാസത്തെ പെൻഷൻ കിട്ടേണ്ടിടത് ഒരു മാസത്തെ പെൻഷൻ കിട്ടിയിട്ട് എന്ത് കാര്യം’

ബാക്കി പെൻഷൻ തുക നൽകിയില്ലെങ്കിൽ വീണ്ടും തെരുവിൽ ഇറങ്ങുമെന്ന്; മറിയക്കുട്ടി
ഇടുക്കി: കേരളത്തിൽ മുടങ്ങിയിരിക്കുന്ന
പെൻഷൻ എല്ലാവർക്കും ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് മറിയക്കുട്ടി. സംസ്ഥാന സർക്കാർ ഇപ്പോൾ നൽകിയ ഒരു മാസത്തെ പെൻഷൻ കൊണ്ട് എന്തു ചെയ്യാൻ ആണെന്നും നവകേരള യാത്ര നടത്തി ജനങ്ങളെ പറ്റിക്കുകയാണ് സർക്കാർ എന്നും മറിയക്കുട്ടി പ്രതികരിച്ചു. അതേസമയം അന്നാ ഔസേപ്പിന്റെ പെൻഷന്റെ കാര്യത്തിൽ തീരുമാനവും ആയിട്ടില്ല.
പെൻഷൻ മുടങ്ങിയത് മൂലം ഭിക്ഷ യാചിക്കാൻ ഇറങ്ങിയ മറിയക്കുട്ടിക്ക് ഒരു മാസത്തെ ക്ഷേമ പെൻഷൻ തുകയായ 1600 രൂപയാണ് അടിമാലി സർവീസ് സഹകരണ ബാങ്ക് ജീവനക്കാർ നേരിട്ട് എത്തി കൈമാറിയത്. എന്നാൽ ഈ തുക കൊണ്ട് എന്താകാനാണെന്നും മുടങ്ങിയിരിക്കുന്ന മുഴുവൻ തുകയും അടിയന്തരമായി നൽകണമെന്നും മറിയക്കുട്ടി പ്രതികരിച്ചു.
സംസ്ഥാന സർക്കാർ നടത്തുന്ന നവ കേരളസദസ് സത്യത്തിൽ ജനങ്ങളെ കബളിപ്പിക്കൽ ആണെന്നും കോടികൾ മുടക്കി ഈ പരിപാടി നടത്താൻ പണമുള്ളവർക്ക് എന്തുകൊണ്ട് പെൻഷൻ കൊടുക്കാൻ കഴിയുന്നില്ലെന്നും മറിയക്കുട്ടി കുറ്റപ്പെടുത്തി. തനിക്ക് മാത്രം ഒരു മാസത്തെ പെൻഷൻ ലഭിച്ചാൽ പോരാ കേരളത്തിൽ മുഴുവൻ ആളുകൾക്കും മുടങ്ങിയിരിക്കുന്ന പെൻഷൻ തുക ലഭിക്കുന്നതുപോലെ സമരം തുടരുമെന്നും മറിയക്കുട്ടി ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.
അതേസമയം മറിയകുട്ടിക്ക് ഒരു മാസത്തെ പെൻഷൻ ലഭിച്ചെങ്കിലും സമരത്തിന് ഒപ്പമുണ്ടായിരുന്ന അന്നാ ഔസേഫിന്റെ പെൻഷന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. തൊഴിലാളി ക്ഷേമനിധി പെൻഷൻ ആണ് അന്നയ്ക്ക് ലഭിക്കേണ്ടത്. ഇതു നൽകുമെന്ന് സിപിഎം ഏരിയാ സെക്രട്ടറി കൂടിയായ ക്ഷേമനിധി ബോർഡ് ചെയർമാൻ ഉറപ്പുനൽകിയിരുന്നെങ്കിലും തുക നൽകാൻ ഇവർ തയാറായിട്ടില്ല.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala1 month ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login