ജല സംരക്ഷണ പദ്ധതിക്കായി ഡിജിറ്റല്‍ മാഗസിനുമായി സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്


പെരിന്തല്‍മണ്ണ : കേരളത്തിലെ കേന്ദ്ര സിലബസ് സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദുസ്ഥാന്‍ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് കേരള ഘടകം ജലസംരക്ഷണ യജ്ഞത്തിനായി ‘ജലശക്തി’ പദ്ധതി പ്രഖ്യാപിച്ചു. പ്രൊജക്റ്റ് വിശദമായി പ്രതിപാദിക്കുന്ന ഡിജിറ്റല്‍ മാഗസിന്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. ഓണ്‍ലൈനില്‍ സംഘടിപ്പിച്ച പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംസ്ഥാന ചീഫ് കമ്മീഷണര്‍ എം അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്തു. പ്രൊജക്റ്റ് ഡയറക്ടറും പരിസ്ഥിതി ശാസ്ത്രജ്്ഞനുമായ ഡോ. വി.സുഭാഷ് ചന്ദ്ര ബോസ് വിഷയാവതരണം നടത്തി.മാഗസിന്‍ പ്രകാശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സിബിഎസ്ഇ സ്‌കൂള്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് സംഘടനയുടെ മുഖ്യ രക്ഷാധികാരിയായ കേരള ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു. കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍മാരായി സംസ്ഥാന ഭാരവാഹികളായ വര്‍ക്കല എംജിഎം പബ്ലിക് സ്‌കൂളിലെ എസ്.ആര്‍ പ്രവീണ്‍, കൊച്ചി ശ്രീ ശാരദ വിദ്യാലയത്തിലെ മീനാക്ഷി.വി.ശങ്കര്‍, കോഴിക്കോട് പേരാമ്പ്ര ഒലിവ് പബ്ലിക് സ്‌കൂളിലെ മിനി ചന്ദ്രന്‍, പാലക്കാട് ചിതലി ഭവന്‍സ് വിദ്യാ മന്ദിറിലെ എസ് ആര്‍ ഹരീഷ് എന്നിവരെ തെറ്റെഞ്ഞെടുത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം ജൗഹര്‍ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ ഡോ. ദീപ ചന്ദ്രന്‍, കെ ഉണ്ണികൃഷ്ണന്‍, വിനോദ് ജി നായര്‍, ബി. ബിന്ദു എന്നിവര്‍ സംസാരിച്ചു

Related posts

Leave a Comment