തിരുവല്ല ബൈപാസിൽ വാഹനാപകടം: സ്കൂട്ടർ യാത്രക്കാരി മരിച്ചു.

തിരുവല്ല: ബൈപ്പാസിൽ ലോറി തട്ടി സ്കൂട്ടറിൽ നിന്നും റോഡിൽ വീണ വയോധിക അതേ ലോറിയുടെ പിൻ ചക്രങ്ങൾ കയറിയിറങ്ങി മരിച്ചു. കോന്നി മങ്കാരം മന്ദനാം കുഴിയിൽ മേഴ്സി മത്തായി (65) ആണ് മരിച്ചത്. ഭർത്താവ് മത്തായിക്കൊപ്പം സ്കൂട്ടറിൽ വരികയായിരുന്ന ഇവരുടെ വാഹനത്തിൽ ഇതേ വശത്ത് നിന്നെത്തിയ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ മത്തായിക്കും പരിക്കേറ്റിട്ടുണ്ട്.

Related posts

Leave a Comment