കര്‍ണാടകത്തില്‍ സ്കൂളുകള്‍ തുറന്നു

ബംഗളൂരുഃ കര്‍ണാടകത്തിലെ സ്കൂളുകളും കോളെജുകളും തുറന്നു. ഒന്നിടവിട്ട ദിവസങ്ങളിലാണ് ക്ലാസ്. സ്കൂള്‍ പ്രവര്‍ത്തിക്കാത്ത ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. പതിനെട്ടു മാസങ്ങള്‍ക്കു ശേഷമാണ് സ്കൂളുകള്‍ തുറക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഒന്‍പതു മുതല്‍ പ്രീ യൂണിവേഴ്സിറ്റി വരെയുള്ള ക്ലാസുകളാണു നടത്തുക. മറ്റു ക്ലാസുകള്‍ വാക്സിനേഷന്‍ പൂര്‍ത്തിയായ ശേഷം മാത്രമാകും തുറക്കുക. കോളെജുകളെല്ലാ കഴിഞ്ഞ മാസം തുറന്നു.

രോഗസ്ഥിരീകരണ നിരക്ക് ഒരു ശതമാനം വരെയുള്ള സ്ഥലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണു തപറന്നത്. അതില്‍ കൂടുതല്‍ ടിപിആറുള്ള സ്ഥലങ്ങളില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രമേ ഉണ്ടാകൂ.

Related posts

Leave a Comment