സ്‌കോഡ സ്ലാവിയ പ്രീമിയം കാർ ഉടൻ വിപണിയിലെത്തും

തിരുവനന്തപുരം: സ്‌കോഡയുടെ പുതിയ പ്രീമിയം സെഡാന്‍ സ്ലാവിയ ഉടന്‍ വിപണിയിലെത്തും. കുഷാക്കിനു ശേഷം ഇന്ത്യ 2.0 പദ്ധതിയില്‍ നിര്‍മിക്കുന്ന രണ്ടാമത്തെ മോഡലാണിത്. 115 എച്ച് പി കരുത്തുള്ള 1 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 150 എച്ച്പി കരുത്തുള്ള 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ എന്നിവയാണുള്ളത്.  1,752 എംഎം വീതിയും അഞ്ച് ആളുകള്‍ക്ക് സുഖമായിരിക്കാനും കഴിയുന്ന വിശാലമായ വാഹനമാണ് സ്ലാവിയ, 521 ലിറ്ററാണ് ബൂട്ട് സ്‌പേസ്.  നൂതന എല്‍ഇഡി സാങ്കേതികവിദ്യ, ക്രോം പ്ലേറ്റഡ് ഡിസൈന്‍ ഫീച്ചറുകള്‍, ടു-ടോണ്‍ അലോയ് വീലുകള്‍, എക്‌സ്‌ക്ലൂസീവ് സ്‌കോഡ ബാഡ്ജ്, ഫ്രീ-സ്റ്റാന്‍ഡിംഗ് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍,ലെതറിലുള്ള അപ്‌ഹോള്‍സ്റ്റേര്‍ഡ് വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ , മികച്ച ആക്ടീവ്, പാസ്സീവ് സുരക്ഷാ ഫീച്ചറുകള്‍,  ഹില്‍-ഹോള്‍ഡ് കണ്‍ട്രോള്‍,  ടയര്‍ പ്രഷര്‍ മോണിറ്റര്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍.
ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് തികച്ചും യോജിച്ച വാഹനമാണ് സ്ലാവിയയെന്ന് സ്കോഡ ഓട്ടോ സിഇഒ തോമസ് ഷോഫർ പറഞ്ഞു. 95 ശതമാനം വരെ പ്രാദേശികവല്‍ക്കരണത്തിലൂടെയാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുഷാക്കിനൊപ്പം സ്കോഡയുടെ കുതിപ്പിന് കരുത്തു പകരുന്നതാണ് സ്ലാവിയയെന്ന്  സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ സാക്ക് ഹോളിസ് പറഞ്ഞു. ഇന്ത്യയില്‍ സ്കോഡ വാഹനങ്ങളുടെ വില്‍പന ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related posts

Leave a Comment