സയൻസ് ഫിക്ഷൻ കോമഡി ചിത്രം ‘ഗ​ഗനചാരി’; ഫസ്റ്റ് ലുക്ക് അവതരിപ്പിച്ച് മോഹന്‍ലാല്‍

ഗോകു​ൽ സുരേഷ്, അനാർക്കലി മരയ്ക്കാർ,അജു വർഗീസ്, കെ.ബി ഗണേഷ്കുമാർ എന്നിവർ ഒന്നിക്കുന്ന സയൻസ് ഫിക്ഷൻ കോമഡി ചിത്രം ഗഗനചാരിയുടെ കൗതുകം ഉണർത്തുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹന്‍ലാല്‍ പുറത്തിറക്കി.

സാജൻ ബേക്കറിക്ക് ശേഷം അരുൺ ചന്ദു വാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശിവ സായി, അരുൺ ചന്ദു എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം സുര്‍ജിത്ത് എസ് പൈ. സംഗീതം പ്രശാന്ത് പിള്ള. കലാസംവിധാനം എം ബാവ. എഡിറ്റിംഗ് അരവിന്ദ് മന്മഥൻ, സീജേ അച്ചു. കള എന്ന സിനിമയ്ക്ക് ആക്ഷൻ രംഗങ്ങൾ ഒരുക്കിയ ഫിനിക്സ് പ്രഭു ആണ് ആക്ഷൻ ഡയറക്ടര്‍.

Related posts

Leave a Comment