സ്കൂളുകൾ നാളെ തുറക്കും, 2,282 അധ്യാപകർ വാക്സിനെടുത്തില്ല

കൊല്ലം: സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളും നാളെ (നവംബർ ഒന്ന്) തുറന്നു പ്രവർത്തിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ സ്കൂളുകളും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കിട്ടാത്ത സ്കൂളുകളും നാളെ തുറക്കില്ല. ഇവയിലടക്കം സ്കൂളിൽ നേരിട്ട് ഹാജരാകാത്ത കുട്ടികൾക്ക് ഹാജർ നഷ്ടമാകില്ലെന്നു പൊതുപ വിദ്യാഭ്യാസ ഡയറക്റ്റർ അറിയിച്ചു. ഇവർക്ക് ഓൺലൈൻ പഠന സൗകര്യം തുടരുമെന്നു മന്ത്രിയും വ്യക്തമാക്കി.
ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകളാണ് നാളെ തുടങ്ങുക. ഒന്നരവർഷമായി അടഞ്ഞു കിടക്കുന്ന സ്കൂളുകളുടെ ശിചീകരണമടക്കമുള്ള നടപടികൾ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പൂർത്തിയാക്കിയിട്ടുണ്ട്. രണ്ടു ഡോസ് വാക്സിൻ എടുത്ത അധ്യാപകർക്കു മാത്രമേ ക്ലാസിൽ ഹാജരായി ജോലി ചെയ്യാൻ അനുവാദമുള്ളൂ. അല്ലാത്തവർ ഓൺലൈനായി ക്ലാസ് നയിക്കണം.
കുട്ടികളെ സ്കൂളിൽ അയക്കുന്ന രക്ഷിതാക്കളും വാക്സിനേഷൻ നടത്തണണെന്ന് മാർ​ഗരേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്.
സ്കൂളുകളുടെ സ്ഥല ലഭ്യത, കുട്ടികളുടെ എണ്ണം, യാത്രാസൗകര്യം തുടങ്ങിയവ പരി​ഗണിച്ചാണ് സ്കൂൾ
പ്രവർത്തന സമയവും ക്ലാസിലെ കുട്ടികളുടെ എണ്ണവും മറ്റും ക്രമീകരിച്ചിരിക്കുന്നത്. 15 കുട്ടികൾക്ക് ഒരു അധ്യാപകനെ മേൽനോട്ടത്തിനു ചുമതലപ്പെടുത്തും. സ്കൂളിലേക്കും തിരിച്ചും കെഎസ്ആർടിസി അടക്കമുള്ള വാഹനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

Related posts

Leave a Comment