Connect with us
48 birthday
top banner (1)

Accident

കൊണ്ടോട്ടിയില്‍ സ്‌കൂള്‍ വാന്‍ താഴ്ചയിലേക്ക് മറിഞ്ഞു; 12 പേര്‍ക്ക് പരുക്ക്

Avatar

Published

on

മലപ്പുറം: സ്‌കൂള്‍ വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. കൊണ്ടോട്ടി മൊറയൂര്‍ വി എച്ച് എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കൊണ്ടോട്ടി മുസ്ല്യാരങ്ങാടിയിലാണ് ഇന്ന് രാവിലെ 9 മണിയോടെ അപകടം നടന്നത്. ആരുടെയും പരുക്ക് ഗുരുതരമല്ല.

Advertisement
inner ad

ഡ്രൈവറും വിദ്യാര്‍ഥികളും ഉള്‍പ്പടെ 12 പേര്‍ക്കാണ് പരുക്കേറ്റത്. മൊറയൂര്‍ വിഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. റോഡിന്റെ ഒരു വശത്തുനിന്നു വണ്ടി ചെറിയ താഴ്ചയിലേക്ക് മറിയുകയായിരുന്നു. തലകീഴായി മറിഞ്ഞ വാന്‍ മരത്തില്‍ തട്ടിനിന്നു. പരുക്കേറ്റവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisement
inner ad

Accident

നടുവൊടിച്ച് തൃശൂർ-കാഞ്ഞാണി റോഡിലെ കുഴികൾ; ബൈക്ക് യാത്രക്കാരായ അമ്മയ്ക്കും മകനും പരുക്ക്

Published

on

തൃശൂർ: തൃശൂര്‍ – കാഞ്ഞാണി റോഡിലെ കുഴികളില്‍ വീണ് അപകടങ്ങള്‍ പതിവാകുന്നു. ഒളരിയില്‍ അമ്മയും മകനും സഞ്ചരിച്ച ബൈക്ക് കുഴിയില്‍ വീണ് അമ്മയ്ക്ക് ഗുരുതരമായി പരുക്കേറ്റു. നട്ടെല്ലിനും തലയ്ക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരുക്കേറ്റ സിന്ധുവിനേയും മകന്‍ ആനന്ദിനേയും തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആനന്ദിന്റെ പരിക്ക് ഗുരുതരമല്ല.ഒളരിക്കര പള്ളിക്ക് സമീപത്തുള്ള റോഡിലെ കുഴിയിലാണ് സിന്ധുവും ആനന്ദും വീണത്. ആനന്ദ് വിദേശത്തേക്ക് പോകുന്നതിനോട് അനുബന്ധിച്ച് ചേറ്റുപുഴയിലുള്ള ബന്ധുവീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. വെള്ളം നിറഞ്ഞ് കിടക്കുന്ന റോഡിലെ കുഴിയില്‍ ആനന്ദ് ഓടിച്ചിരുന്ന ബൈക്ക് വീഴുകയായിരുന്നു.തൃശൂര്‍- കാഞ്ഞാണി റോഡിലെ കുഴികളില്‍ വീണ് അപകടങ്ങള്‍ പതിവായിട്ടും അധികൃതര്‍ അനങ്ങാപ്പാറ നയം തുടരുന്നതില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പൈപ്പുകള്‍ ഇടാന്‍ വേണ്ടി നിര്‍മിച്ച കുഴികൾ പൂര്‍ണമായി മൂടിയിട്ടില്ല. പലഭാഗത്തും മര്‍ദം കൂടിയതിനെ തുടര്‍ന്ന് പൊട്ടിയ പൈപ്പുകളില്‍നിന്നും വെള്ളം റോഡിലേക്ക് ഒഴുകി ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുകയാണ്. അയ്യന്തോള്‍ ഔട്ട് പോസ്റ്റ് -സിവില്‍ ലൈന്‍ റോഡ്, ചേറ്റുപുഴ, എല്‍ത്തുരുത്ത്, കണ്ണാപുരം പെട്രോള്‍ പമ്പ് എന്നിവിടങ്ങളില്‍ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇവയില്‍ വെള്ളം നിറഞ്ഞ് കിടക്കുന്നത് മൂലം റോഡും കുഴിയും തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയാണ്.

Continue Reading

Accident

ചിറ്റൂര്‍ പുഴയുടെ നടുവില്‍ കുടുങ്ങിയ നാലുപേരെ രക്ഷപ്പെടുത്തി

Published

on

പാലക്കാട്: വെള്ളം ഉയര്‍ന്നതിനുപിന്നാലെ ചിറ്റൂര്‍ പുഴയുടെ നടുവില്‍ കുടുങ്ങിയ നാലുപേരെ രക്ഷപ്പെടുത്തി. പുഴയില്‍ കുളിക്കാനിറങ്ങിയ വയോധികരായ അമ്മയും അച്ഛനും രണ്ട് മുതിര്‍ന്ന ആണ്‍മക്കളുമാണ് നടുവിലായി കുടുങ്ങിപ്പോയത്. കനത്ത മഴയെത്തുടര്‍ന്ന് മൂലത്തറ റെഗുലേറ്റര്‍ തുറന്നതോടെ പുഴയില്‍ വെള്ളം നിറയുകയായിരുന്നു. ഇതോടെയാണ് നാലുപേരും പുഴയുടെ നടുവിലുള്ള പാറയില്‍ അകപ്പെട്ടത്.

ഇന്നുച്ചയോടെയായിരുന്നു സംഭവം. പിന്നാലെ വിവരമറിഞ്ഞ് പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തുകയും രക്ഷാപ്രര്‍ത്തനം ആരംഭിക്കുകയും ചെയ്തു. നാലുപേരെയും ലൈഫ് ജാക്കറ്റ് ധരിപ്പിച്ചതിനുശേഷം കയറില്‍കെട്ടി അതിസാഹസികമായാണ് കരയ്‌ക്കെത്തിച്ചത്. പുഴയില്‍ കനത്ത കുത്തൊഴുക്കുണ്ടായിരുന്നു. മന്ത്രി കെ കൃഷ്ണന്‍കുട്ടി സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു. രണ്ടുമണിക്കൂറാണ് നാലുപേരും പുഴയ്ക്ക് നടുവില്‍ കുടുങ്ങിപ്പോയത്. മൈസൂര്‍ സ്വദേശികളാണ് പുഴയില്‍ കുടുങ്ങിയതെന്ന് മന്ത്രി പറഞ്ഞു. തൊഴിലുമായി ബന്ധപ്പെട്ട് എത്തിയവരാണ്. സാഹസിക ദൗത്യം പൂര്‍ത്തിയാക്കിയ രക്ഷാപ്രവര്‍ത്തകരെ മന്ത്രി അഭിനന്ദിച്ചു.

Advertisement
inner ad

പാലക്കാട് മഴ ശക്തമായി തുടരുകയാണ്. അടുത്ത മൂന്ന് മണിക്കൂറില്‍ പാലക്കാട് അടക്കം ആറ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് പാലക്കാട് ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. കനത്ത മഴയില്‍ ജില്ലയില്‍ വ്യാപക നാശനഷ്ടങ്ങളും ഉണ്ടായി.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട് ഒഡീഷക്ക് മുകളില്‍ സ്ഥിതിചെയ്യുന്ന നിലവിലെ ന്യൂനമര്‍ദം ദുര്‍ബലമായതിനുശേഷം ജൂലായ് 19ഓടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും പുതിയൊരു ന്യൂനമര്‍ദമായി രൂപപ്പെടാന്‍ സാദ്ധ്യതയുണ്ട്. ഇതിന്റെ ഫലമായി അറബിക്കടലിലെ കാലവര്‍ഷക്കാറ്റ് സജീവമായി തന്നെ തുടരാനും കേരളത്തില്‍ വ്യാപകമായ മഴക്കും

Advertisement
inner ad

ചിറ്റൂര്‍ പുഴയുടെ നടുവില്‍ കുടുങ്ങിയ നാലുപേരെ രക്ഷപ്പെടുത്തി
പാലക്കാട്: വെള്ളം ഉയര്‍ന്നതിനുപിന്നാലെ ചിറ്റൂര്‍ പുഴയുടെ നടുവില്‍ കുടുങ്ങിയ നാലുപേരെ രക്ഷപ്പെടുത്തി. പുഴയില്‍ കുളിക്കാനിറങ്ങിയ വയോധികരായ അമ്മയും അച്ഛനും രണ്ട് മുതിര്‍ന്ന ആണ്‍മക്കളുമാണ് നടുവിലായി കുടുങ്ങിപ്പോയത്. കനത്ത മഴയെത്തുടര്‍ന്ന് മൂലത്തറ റെഗുലേറ്റര്‍ തുറന്നതോടെ പുഴയില്‍ വെള്ളം നിറയുകയായിരുന്നു. ഇതോടെയാണ് നാലുപേരും പുഴയുടെ നടുവിലുള്ള പാറയില്‍ അകപ്പെട്ടത്.

ഇന്നുച്ചയോടെയായിരുന്നു സംഭവം. പിന്നാലെ വിവരമറിഞ്ഞ് പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തുകയും രക്ഷാപ്രര്‍ത്തനം ആരംഭിക്കുകയും ചെയ്തു. നാലുപേരെയും ലൈഫ് ജാക്കറ്റ് ധരിപ്പിച്ചതിനുശേഷം കയറില്‍കെട്ടി അതിസാഹസികമായാണ് കരയ്‌ക്കെത്തിച്ചത്. പുഴയില്‍ കനത്ത കുത്തൊഴുക്കുണ്ടായിരുന്നു. മന്ത്രി കെ കൃഷ്ണന്‍കുട്ടി സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു. രണ്ടുമണിക്കൂറാണ് നാലുപേരും പുഴയ്ക്ക് നടുവില്‍ കുടുങ്ങിപ്പോയത്. മൈസൂര്‍ സ്വദേശികളാണ് പുഴയില്‍ കുടുങ്ങിയതെന്ന് മന്ത്രി പറഞ്ഞു. തൊഴിലുമായി ബന്ധപ്പെട്ട് എത്തിയവരാണ്. സാഹസിക ദൗത്യം പൂര്‍ത്തിയാക്കിയ രക്ഷാപ്രവര്‍ത്തകരെ മന്ത്രി അഭിനന്ദിച്ചു.

Advertisement
inner ad

പാലക്കാട് മഴ ശക്തമായി തുടരുകയാണ്. അടുത്ത മൂന്ന് മണിക്കൂറില്‍ പാലക്കാട് അടക്കം ആറ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് പാലക്കാട് ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. കനത്ത മഴയില്‍ ജില്ലയില്‍ വ്യാപക നാശനഷ്ടങ്ങളും ഉണ്ടായി.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട് ഒഡീഷക്ക് മുകളില്‍ സ്ഥിതിചെയ്യുന്ന നിലവിലെ ന്യൂനമര്‍ദം ദുര്‍ബലമായതിനുശേഷം ജൂലായ് 19ഓടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും പുതിയൊരു ന്യൂനമര്‍ദമായി രൂപപ്പെടാന്‍ സാദ്ധ്യതയുണ്ട്. ഇതിന്റെ ഫലമായി അറബിക്കടലിലെ കാലവര്‍ഷക്കാറ്റ് സജീവമായി തന്നെ തുടരാനും കേരളത്തില്‍ വ്യാപകമായ മഴക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

Advertisement
inner ad

സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

Advertisement
inner ad
Continue Reading

Accident

ദുരിത പെയ്ത്ത് തുടരുന്നു: മലപ്പുറത്ത് വാഹനത്തിന് മുകളിലേയ്ക്ക് മരം വീണു

Published

on

മലപ്പുറം: മലപ്പുറം ജില്ലയില്‍ ഇടവിട്ടുള്ള കനത്ത മഴ തുടരുകയാണ്. മലപ്പുറം കുന്നുമ്മല്‍ താമരകുഴിയില്‍ വാഹനത്തിന് മുകളിലേക്ക് മരം വീണു. രാവിലെ 8.45 നാണ് മിനി ലോറിക്ക് മുകളിലാണ് മരം വീണത്. വാഹനത്തില്‍ കുടിങ്ങിയ രണ്ട് പേരെയും രക്ഷപ്പെടുത്തി. ഗുരുതര പരിക്കേറ്റ ഒരാളെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

എടവണ്ണപ്പാറയില്‍ ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസ്സിന് മുന്നിലേക്ക് മരം കടപുഴകി വീണു. മലപ്പുറം എടവണ്ണപ്പാറ പണിക്കരപുറായില്‍ വെച്ചാണ് സംഭവം. ബസ് ഡ്രൈവര്‍ക്ക് സാരമായ പരുക്കേറ്റു. മരം മുറിച്ചുമാറ്റി ഗതാഗതം സ്ഥാപിച്ചു.ചങ്ങരംകുളം പൊലീസ് സ്റ്റേഷന് മുന്നില്‍ പടുകൂറ്റന്‍ പൂമരം കടപുഴകി അപകടം ഉണ്ടായി. കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ചങ്ങരംകുളം പൊലീസ് സ്റ്റേഷന് മുന്നില്‍ പുലര്‍ച്ചെ ആറരയോടെയാണ് സംഭവം. തിരക്കേറിയ പാതയില്‍ അപകട സമയത്ത് വാഹനങ്ങള്‍ വരാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി. കുന്നംകുളത്ത് നിന്ന് എത്തിയ ഫയര്‍ഫോഴ്‌സും ചങ്ങരംകുളം പൊലീസും നാട്ടുകാരും ചേര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.

Advertisement
inner ad

എടവണ്ണ – കൊയിലാണ്ടി പാതയില്‍ അരീക്കോടിനടുത്ത വടശേരിയില്‍ വീണ മരം അഗ്‌നി രക്ഷാ സേനയും ഇ ആര്‍ എഫ് പ്രവര്‍ത്തകരും ചേര്‍ന്ന് മുറിച്ചു മാറ്റി. കരുവാരകുണ്ടില്‍ സ്വകാര്യ ഭൂമിയില്‍ നേരത്തെ മണ്ണെടുത്ത ഭാഗത്ത് ഇന്നലെ വൈകിട്ട് മണ്ണിടിച്ചിലുണ്ടായി. കൊളക്കാടന്‍ അബ്ദുറഹിമാന്റെ വീടിന്റെ മുറ്റത്തേക്കാണ് മണ്ണിടിഞ്ഞു വീണത്.കാടാമ്പുഴയില്‍ വീടിന് മുകളിലേക്ക് മരം വീണു. കാടാമ്പുഴ പടിഞ്ഞാറെ നിരപ്പ് ഹനീഫയുടെ വീടിന് മുകളിലേക്കാണ് തേക്ക് മരം പൊട്ടി വീണത്. ആര്‍ക്കും പരിക്കില്ല. വീട്ടിലെ ഉപകരണങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. കെ.ഇ.ടി എമര്‍ജന്‍സി ടീം, റെസ്‌ക്യു ഫോഴ്‌സ് എന്നിവര്‍ ചേര്‍ന്ന് മരം മുറിച്ച് മാറ്റി.

തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്റര്‍ ബ്രിഡ്ജിന്റെ 26 ഷട്ടറുകള്‍ തുറന്നതിനെ തുടര്‍ന്ന് ഭാരതപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. ഷട്ടറുകള്‍ ഉയര്‍ത്തിയതോടെ ഭാരതപ്പുഴയുടെ തീരത്ത് പാലക്കാട് ജില്ലാ അധികൃതര്‍ ജാഗ്രത നിര്‍ദേശം നല്‍കി. തൂതപ്പുഴ, തിരൂര്‍- പൊന്നാനിപ്പുഴയിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

Advertisement
inner ad
Continue Reading

Featured